പാകിസ്താനെ ഭീകരരാഷട്രമായി പ്രഖ്യാപിക്കാനൊരുങ്ങി യു.എസ് സെനറ്റ്
text_fieldsവാഷിങ്ടൺ: യു.എസ് സെനറ്റിൽ പാകിസ്താനെ ഭീകരരാഷ്ട്രമായി അവതരിപ്പിക്കാൻ നീക്കം. രണ്ട് ജനപ്രതിനിധികളാണ് സഭയിൽ പാകിസ്താനെ ഭീകരരാഷ്ട്രമായി അവതരിപ്പിക്കാനിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും ഭീകരവിരുദ്ധ ഉപസമിതി അധ്യക്ഷനുമായ ടെഡ് പോ, ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഡന റൊഹ്റാബാച്ചർ എന്നിവരാണ് പാകിസ്താനെ വിമർശിച്ച് രംഗത്തെത്തിയത്.
പാകിസ്താന്‍ കാലങ്ങളായി അമേരിക്കയുടെ ശത്രുക്കള്‍ക്ക് സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിവരികയാണ്. ഭീകരവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താന്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് സംബന്ധിച്ച് നിരവധി തെളിവുകളുണ്ട്. ഇത് അമേരിക്കയുടെ മാത്രം വിഷയമല്ലെന്നും ടെഡ് പോ വ്യക്തമാക്കി.
പാകിസ്താനെ ഭീകരരാഷ്ട്രമാക്കി യു.എസ് കോണ്‍ഗ്രസില്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട തലത്തില്‍ പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് 90 ദിവസത്തിനുള്ളില്‍ പ്രസിഡന്‍റ് റിപ്പോര്‍ട്ട് പുറത്തിറക്കും. 30 ദിവസത്തിനു ശേഷം സ്റ്റേറ്റ് സെക്രട്ടറി ഒരു തുടര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
ഭീകരവാദത്തിന് ഒത്താശ ചെയ്യുന്ന പാകിസ്താനെതിരായ ഇന്ത്യയുടെ നിലപാടുകള്‍ക്ക് അന്താരാഷ്ട തലത്തില്‍ പിന്തുണ നല്‍കുന്നതാണ് അമേരിക്കയുടെ ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.