മുസ് ലിമാണെന്നൊഴിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ ഞാന്‍ യോഗ്യന്‍ –അഅ്സം ഖാന്‍
text_fieldsബരാബങ്കി (യു.പി): മുസ്ലിം മതവിശ്വാസിയാണെന്ന കാര്യം ഒഴിച്ചുനിര്‍ത്തിയാല്‍, താന്‍ രാജ്യത്തിന്‍െറ പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഅ്സം ഖാന്‍. യു.പിയിലെ ബരാബങ്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ, തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യം എങ്ങനെ ഭരിക്കാമെന്ന് കാണിച്ചുതരാമെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അഅ്സം ഖാന്‍ പ്രധാനമന്ത്രിയാകാനുള്ള മോഹം വീണ്ടും പ്രകടിപ്പിച്ചത്.
‘ഒരു രാജ്യം ഭരിക്കുന്നതിനുള്ള സകല യോഗ്യതകളും എനിക്കുണ്ട്. വിദ്യാഭ്യാസവും രാഷ്ട്രീയ പരിജ്ഞാനവുമുണ്ട്. ആ പദവി എനിക്ക് അന്യമാക്കുന്ന ഒരേയൊരു കാര്യം ഞാനൊരു മുസ്ലിമാണെന്നതാണ്’അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനോട് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.