ഉറി ഭീകരാക്രമണം: വീഴ്ച സമ്മതിച്ച് പരീകര്‍
text_fieldsന്യൂഡല്‍ഹി: ഉറി സൈനികകേന്ദ്രത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ വീഴ്ച സമ്മതിച്ചു. ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്ന് പരീകര്‍ ഡല്‍ഹിയില്‍ പറഞ്ഞു. അതിന്‍െറ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. തീര്‍ച്ചയായും ജാഗ്രതാപൂര്‍വം കൈകാര്യംചെയ്യേണ്ട വിഷയമാണത്. ചില കാര്യങ്ങളില്‍ വീഴ്ച സംഭവിക്കുകയും അത് തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, വീണ്ടുമത് ആവര്‍ത്തിക്കുന്നില്ളെന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.
എവിടെയാണ് പിഴച്ചതെന്ന് തീര്‍ച്ചയായും കണ്ടത്തെും. തെറ്റുപറ്റാന്‍ പാടില്ളെന്ന് വിശ്വസിക്കുന്നയാളാണ് താന്‍. തന്‍െറ ജീവിതത്തില്‍ 100 ശതമാനം മികവു വരുത്താന്‍ ശ്രദ്ധിക്കാറുമുണ്ട്. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നില്ളെന്ന് രാജ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. ഉറിയില്‍ ത്രിതല സംവിധാനം മറികടന്ന് ഭീകരര്‍ക്ക് ആക്രമണം നടത്താന്‍ കഴിഞ്ഞ ഗുരുതര വീഴ്ചക്ക് സൈന്യവും പ്രതിരോധമന്ത്രിയും കടുത്ത വിമര്‍ശം നേരിടുമ്പോഴാണ് പരീകറുടെ ഈ പരാമര്‍ശം. ഭീകരാക്രമണത്തോട് എങ്ങനെ ഇന്ത്യ പ്രതികരിക്കണമെന്ന ചോദ്യത്തിന്, എന്താണ് ചെയ്യാന്‍ പോകുന്നതെന്ന വിശദാംശങ്ങളിലേക്ക് കടക്കാന്‍ കഴിയില്ളെന്ന് മന്ത്രി വിശദീകരിച്ചു. ആവശ്യമെങ്കില്‍ തരിപ്പിക്കുന്ന ഒരു തിരിച്ചടി നല്‍കാം. യുക്തിരഹിതവും അനിയന്ത്രിതവുമായ പ്രസ്താവനകള്‍ നടത്താന്‍ താല്‍പര്യമില്ളെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണത്തിന്‍െറ ഉത്തരവാദികളെ ശിക്ഷിക്കാതിരിക്കില്ളെന്ന് പ്രധാനമന്ത്രി പറഞ്ഞത് വെറുമൊരു പ്രസ്താവനയല്ല. എങ്ങനെ ശിക്ഷിക്കണമെന്ന കാര്യം തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ തികഞ്ഞ ഗൗരവത്തോടെയാണ് നീങ്ങുന്നതെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യ സുരക്ഷയില്‍ ശ്രദ്ധിക്കാതെ ഗോവ തെരഞ്ഞെടുപ്പും പാര്‍ട്ടി കാര്യങ്ങളുമായി കറങ്ങുന്ന മനോഹര്‍ പരീകറെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന ആവശ്യപ്പെട്ടു. പത്തുമുപ്പതു പേര്‍ മാത്രം പങ്കെടുക്കുന്ന ബ്ളോക്തല പാര്‍ട്ടി പരിപാടിക്കുപോലും പ്രതിരോധമന്ത്രി എത്തുന്നുണ്ടെന്നും ദേശസുരക്ഷ കാര്യമായി എടുക്കുന്നില്ളെന്നും ശിവസേന സംസ്ഥാന പ്രസിഡന്‍റ് സുദീപ് തംഹാങ്കര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.