കര്‍ണാടക: ഇരുസഭകളുടെയും പ്രമേയം തമിഴ്നാടിന് കുടിവെള്ളം മാത്രം
text_fieldsബംഗളൂരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനല്‍കേണ്ടതില്ളെന്ന പ്രമേയം കര്‍ണാടകയിലെ ഇരുസഭകളും എകകണ്ഠമായി പാസാക്കി. വെള്ളിയാഴ്ച രാവിലെ വിധാന്‍സൗധയില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടി.
കാവേരി ജലം കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന പ്രമേയമാണ് നിയമസഭയും നിയമ നിര്‍മാണ സഭയും പാസാക്കിയത്. നാല് പ്രധാന ജലസംഭരണികളിലും വെള്ളം ഗണ്യമായി കുറഞ്ഞതിനാല്‍ അവശേഷിക്കുന്നത് കാവേരി തീരത്തെ ഗ്രാമങ്ങളിലെയും ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലെയും കുടിവെള്ള ആവശ്യത്തിന് കരുതിവെക്കണമെന്നാണ് ഇതില്‍ പറയുന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷട്ടാറും നിയമനിര്‍മാണ കൗണ്‍സിലില്‍ എ. രവിയുമാണ് പ്രമേയം അവതരിപ്പിച്ചത്.
കോടതിയോട് അതിയായ ആദരവുണ്ടെന്നും തങ്ങളുടെ ലക്ഷ്യം കോടതി ഉത്തരവ് ലംഘിക്കുകയല്ളെന്നും പ്രമേയത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സെപ്റ്റംബര്‍ അഞ്ചിനും 12നും പുറപ്പെടുവിച്ച ഉത്തരവുകള്‍ സംസ്ഥാനം അനുസരിച്ചിട്ടുണ്ട്. എന്നാല്‍, കുറഞ്ഞ മഴ കാരണം സംസ്ഥാനം വന്‍ പ്രതിസന്ധി അനുഭവിക്കുകയാണ്. നാല് ജലസംഭരണികളില്‍ അവശേഷിക്കുന്നത് 27.6 ടി.എം.സി വെള്ളമാണ്. മേയ്വരെ കുടിവെള്ളത്തിന് മാത്രം 24.11 ടി.എം.സി വെള്ളം ആവശ്യമാണ്. തമിഴ്നാട് സാംബ കൃഷിയിലെ ജലസേചനത്തിനാണ് വെള്ളം ആവശ്യപ്പെടുന്നത്. കൂടുതല്‍ വെള്ളം തമിഴ്നാടിന് നല്‍കിയാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ എന്തുചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സെപ്റ്റംബര്‍ 27 വരെ തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി ഉത്തരവിട്ടതിന്‍െറ പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗം വെള്ളം വിട്ടുകൊടുക്കേണ്ടതില്ളെന്ന ധാരണയിലത്തെിയിരുന്നു. തുടര്‍ന്ന്, ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം 23ന് പ്രത്യേക നിയമസഭാ യോഗം ചേരാനും അതുവരെ വെള്ളം വിട്ടുകൊടുക്കുന്നത് നിര്‍ത്തിവെക്കാനും തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.