ജി.എസ്.ടി കൗണ്‍സിലില്‍ ധാരണ; പരിധി 20 ലക്ഷം
text_fieldsന്യൂഡല്‍ഹി: വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയുള്ള വ്യാപാര സ്ഥാപനങ്ങളെ ചരക്കു-സേവന നികുതി സമ്പ്രദായമായ ജി.എസ്.ടിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ ധാരണ. ഒന്നരക്കോടിയില്‍ താഴെ വരുമാനമുള്ള സ്ഥാപനങ്ങളുടെ നികുതി കണക്കാക്കുന്ന ചുമതല സംസ്ഥാനങ്ങള്‍ക്കായിരിക്കും. വരുമാനം അതിനു മുകളിലാണെങ്കില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നികുതിനിര്‍ണയം നടത്തും. 11 ലക്ഷം വരുന്ന സേവന നികുതിദായകരുടെ നികുതി കണക്കുന്നതിന് കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കാണ് പരിചയമെന്നിരിക്കേ, തല്‍ക്കാലം ആ രീതി തുടരും. സംസ്ഥാനതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ഘട്ടംഘട്ടമായി ചുമതല കൈമാറും.
സെസ് അടക്കം എല്ലാ നികുതി ഇനങ്ങളും നികുതിവരുമാനം കണക്കാക്കുന്നതില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനങ്ങള്‍ക്ക് ജി.എസ്്.ടി വരുമാനത്തിന്‍െറ പങ്ക് രണ്ടു-മൂന്നു മാസ ഇടവേളക്ക് നല്‍കും. ജി.എസ്.ടി വരുമാനത്തിന്‍െറ പങ്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനും നഷ്ടപരിഹാരം കണക്കാക്കുന്നതിനും 2015-16 അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ചു. 2016-17 അടിസ്ഥാന വര്‍ഷമായി കണക്കാക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്.
പര്‍വത-വടക്കു കിഴക്കന്‍ മേഖലകളില്‍പെടുന്ന 10 സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ജി.എസ്.ടി ഒഴിവ് പരിധി വരുമാനം 20 ലക്ഷത്തിനു പകരം 10 ലക്ഷം രൂപയായിരിക്കും.
കരട് ജി.എസ്.ടി ചട്ടം ഈ മാസം 30ന് ചേരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജി.എസ്.ടി കരടു ചട്ടത്തിന് രൂപം നല്‍കും. അടുത്ത അഞ്ചു വര്‍ഷത്തെ വരുമാന വര്‍ധന കണക്കാക്കുന്ന രീതി ഈ യോഗം രൂപപ്പെടുത്തും. അഞ്ചു വര്‍ഷത്തേക്കുമായി നിശ്ചിത നിരക്ക് നിര്‍ണയിക്കാം എന്നതാണ് ഒരു നിര്‍ദേശം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഏറ്റവും മെച്ചപ്പെട്ട വരുമാനമുള്ള മൂന്നു വര്‍ഷമെടുക്കാം. അഞ്ചില്‍ ആദ്യ, അവസാന വര്‍ഷങ്ങള്‍ കഴിച്ചുള്ളതിന്‍െറ ശരാശരിയെടുക്കാമെന്നും നിര്‍ദേശമുണ്ട്. ആറു വര്‍ഷത്തിനിടയില്‍ ഏറ്റവും നല്ല നികുതി വളര്‍ച്ചയുണ്ടായി ഏറ്റവും നല്ല മൂന്നു വര്‍ഷത്തെ ശരാശരി എടുക്കണമെന്ന് കേരളം നിര്‍ദേശിച്ചു.
നികുതിനിരക്കും സ്ളാബും നിശ്ചയിക്കുന്നതിന് ജി.എസ്.ടി കൗണ്‍സിലിന്‍െറ അടുത്ത യോഗം അടുത്ത മാസം 17,18,19 തീയതികളില്‍ ഡല്‍ഹിയില്‍ ചേരും. ജി.എസ്.ടി കൗണ്‍സില്‍ ഉപാധ്യക്ഷനെ സമവായത്തിലൂടെ നിശ്ചയിക്കാന്‍ തീരുമാനിച്ചു.
ജി.എസ്.ടി സമ്പ്രദായം നടപ്പാക്കുമ്പോള്‍ അടിസ്ഥാന നികുതിനിരക്ക് 20 ശതമാനമാക്കണമെന്നാണ് കേരളത്തിന്‍െറ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആഡംബര വസ്തുക്കള്‍ക്ക് 24 മുതല്‍ 26 ശതമാനം വരെയാകാം. അവശ്യവസ്തുക്കളുടെ കാര്യത്തില്‍ കേന്ദ്രം മുന്നോട്ടുവെച്ചത് 12 ശതമാനമാണെങ്കിലും, അത് ആറു ശതമാനം മാത്രമാക്കി താഴ്ത്തണമെന്നാണ് കേരളത്തിന്‍െറ പക്ഷം.
ഉയര്‍ന്ന നികുതിനിരക്ക് ഈടാക്കുന്നതുവഴിയുള്ള ലാഭം വിലക്കയറ്റ സാഹചര്യത്തില്‍ ഉപയോക്താവിന് ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെടും. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ പരമാവധി ചില്ലറ വില്‍പന വില താഴ്ത്തി നിശ്ചയിക്കണം. സ്വര്‍ണത്തിന് നാലു ശതമാനം നികുതിയെന്ന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍െറ നിര്‍ദേശം ആരും എതിര്‍ത്തിട്ടില്ളെന്ന് തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ കേരളം പാസാക്കാന്‍ വൈകും. അടുത്ത ബജറ്റ് സമ്മേളനത്തില്‍ മാത്രമാണ് ജി.എസ്.ടി ബില്‍ കേരളം പാസാക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.