കോയമ്പത്തൂരിലെ അക്രമപരമ്പര: ന്യൂനപക്ഷ മേഖലകളില്‍ ആശങ്ക
text_fieldsകോയമ്പത്തൂര്‍: ഹിന്ദുമുന്നണി നേതാവ് ശശികുമാറിന്‍െറ കൊലപാതകത്തെ തുടര്‍ന്ന് നടന്ന അക്രമപരമ്പരകളില്‍ ന്യൂനപക്ഷ മേഖലകളില്‍ ആശങ്ക. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ നഗരത്തിലെ കെമ്പട്ടി കോളനി, പൂമാര്‍ക്കറ്റ്, ആര്‍.എസ് പുരം എന്നിവിടങ്ങളിലെ മുസ്ലിം ആരാധനാലയങ്ങള്‍ക്കുനേരെ ആക്രമണം നടന്നതാണ് ന്യൂനപക്ഷങ്ങളില്‍ ആശങ്ക പരത്തിയത്. വിലാപ യാത്രക്കിടെ മേട്ടുപാളയം റോഡിലെ പച്ചക്കറി മൊത്ത മാര്‍ക്കറ്റിന് സമീപത്തെ മസ്ജിദിന് നേരെ കല്ളേറുണ്ടായി. തുടര്‍ന്ന് വിശ്വാസികള്‍ പ്രതിഷേധവുമായി റോഡ് തടഞ്ഞു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. തുടിയല്ലൂര്‍ ഭാഗത്തെ ചില കടകള്‍ക്ക് തീയിട്ടു.
ആര്‍.എസ് പുരത്തും ഗവ. ആശുപത്രി പരിസരത്തും ചില മുസ്ലിംകള്‍ മര്‍ദനത്തിനിരയായി. കുനിയമുത്തൂര്‍, കോട്ടമേട്, ആത്തുപ്പാലം, കോട്ടമേട്, ഉക്കടം, കുറിച്ചി, പോത്തന്നൂര്‍, മേട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷയുടെ ഭാഗമായി വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലേക്ക് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. കല്ളേറിലും മറ്റുമായി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കൊലപാതകത്തിന്‍െറ യഥാര്‍ഥ കാരണം വ്യക്തമാവും മുമ്പ് വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്. ബിഗ്ബസാറില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.