പാക് അധീന കശ്മീരില്‍ സൈനികാഭ്യാസം നടത്തില്ല– റഷ്യ
text_fieldsന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ സംയുക്ത സൈനികാഭ്യാസം നടത്തില്ലെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സികള്‍. റഷ്യയും പാകിസ്താനും സംയുക്തമായി നടത്തുന്ന ആദ്യ സൈനികാഭ്യാസം പാക് അധീന കശ്മീരിലെ ഗില്‍ജിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ റത്തുവില്‍ നടക്കുമെന്ന റിപ്പോര്‍ട്ട് ഡല്‍ഹിയിലെ റഷ്യന്‍ എംബസി നിഷേധിച്ചു.
പാക്- പാകിസ്താന്‍ സൈനികാഭ്യാസം പാക് അധിനിവേശ കശ്മീരിലോ തര്‍ക്കപ്രദേശങ്ങളിലോ നടത്തില്ളെന്ന് എംബസി സ്ഥിരീകരിച്ചു. ഗില്‍ജിത്-ഗില്‍ജിത്- ബാള്‍ട്ടിസ്താന്‍ പ്രവിശ്യ പാകിസ്താന്‍ പിടിച്ചെടുത്തതാണെന്ന ഇന്ത്യയുടെ തര്‍ക്കം നിലനില്‍ക്കുകയാണ്.
പാകിസ്താനിലെ പര്‍വതപ്രദേശമായ ചേരാത്തിലാണു സംയുക്ത അഭ്യാസം നടത്തുക. പെഷാവറില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയുള്ള ഖൈബര്‍ പഖ്തുവാ മേഖലയിലാണ് ചേരാത്. അധീന കശ്മീരിലെ റത്തുവിലുള്ള സൈനിക സ്കൂളിലായിരിക്കും സൈനികാഭ്യാസത്തിന്‍്റെ ഉദ്ഘാടന ചടങ്ങ് നടക്കുകയെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വെള്ളിയാഴ്ച പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ 70 റഷ്യന്‍ സൈനിക ട്രൂപ്പുകള്‍ എത്തിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 7 വരെ നടക്കുന്ന 'ഫ്രണ്ട്ഷിപ്പ് 2016' എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള 200 വീതം സൈനികര്‍ പങ്കെടുക്കും.
ശീതയുദ്ധകാലത്തു ശത്രുപക്ഷത്തായിരുന്ന പാകിസ്താനും റഷ്യയും ആദ്യമായാണു സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. ഉറി ആക്രമണത്തിനു ശേഷം പാകിസ്താനുമായി നയതന്ത്രബന്ധങ്ങള്‍ വിഛേദിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാക്-റഷ്യന്‍ സൈനിക അഭ്യാസത്തെ കരുതലോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.