പശുവിെൻറ ജഡം നീക്കിയില്ല: ഗർഭിണിയായ ദലിത് സ്ത്രീക്കു നേരെ അക്രമം
text_fieldsപലൻപുർ, ഗുജറാത്ത്: പശുവിെൻറ ജഡം നീക്കാത്തതിന് ഗുജറാത്തില്‍ ഗർഭിണിയുൾപ്പെടെയുള്ള ദലിത് കുടുംബത്തിന് നേരെ ആക്രമണം. ഗർഭിണിയായ യുവതി ഉൾപ്പെടെ കുടുംബത്തിലെ ആറുപേരാണ് ആക്രമണത്തിനിരയായത്.
ബനാസ്‌കന്ത ജില്ലയിലെ കര്‍ജ ഗ്രാമത്തിലാണ് സംഭവം. സംഗീതബെൻ( 25) എന്ന യുവതിക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ ഭര്‍ത്താവ് നിലേഷ്‌ഭായ് റണവാസിയ അടക്കം അഞ്ചുപേര്‍ക്കെതിരെയും ആക്രമണമുണ്ടായി.
ദര്‍ബാര്‍ സമുദായത്തില്‍പെട്ട ആളുകളാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബട് വര്‍സിന്‍ ചൗഹാന്‍, മന്‍കുന്‍സിന്‍ ചൗഹാന്‍, യോഗിസിന്‍ ചൗഹാന്‍, ബാബര്‍സിന്‍ ചൗഹാന്‍, ദിവിര്‍സിന്‍ ചൗഹാന്‍, നരേന്ദ്രസിന്‍ ചൗഹാന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.
അക്രമികളിലൊരാൾ പശുക്കളുടെ ജഡം നീക്കി ഫാം വൃത്തിയാക്കിത്തരണമെന്ന് നിലിഷിനോടും സംഗീതയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇൗ ജോലി െചയ്യിെലന്ന് അറിയിച്ചതിനെ തുടർന്നാണ് അക്രമം നടത്തിയതെന്ന് നിലേഷ് പൊലീസിനെ അറിയിച്ചു.
രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ 10 അംഗ അക്രമിസംഘം കുടുംബാംഗങ്ങളെ ചീത്തവിളിക്കുയും മർദിക്കുകയുമായിരുന്നു. മർദനത്തിൽ ഗര്‍ഭിണിയായ സംഗീതയുടെ വയറിന് ആഘാതമേറ്റു. ഇവര്‍ പുലൻപുർ സിവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചത്ത പശുക്കളെ നീക്കി ഫാം വൃത്തിയാക്കി തന്നില്ലെങ്കിൽ സംഗീതയെ കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കര്‍ജയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
പശുവിെൻറ ജഡം നീക്കാത്തതിനെ തുടര്‍ന്ന് ഉനയില്‍ ദളിതുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിെൻറ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് കര്‍ജയില്‍ ഗര്‍ഭിണി ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.