Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉറി ആക്രമണം: ഭീകരർ...

ഉറി ആക്രമണം: ഭീകരർ ഉപയോഗിച്ച വയർലെസ്​ സെറ്റുകൾ നിർണായക തെളിവായേക്കും

text_fields
bookmark_border
ഉറി ആക്രമണം: ഭീകരർ ഉപയോഗിച്ച വയർലെസ്​ സെറ്റുകൾ നിർണായക തെളിവായേക്കും
cancel

ന്യൂഡൽഹി: ഉറി സൈനിക ക്യാമ്പ്​  ആക്രമണം നടത്തിയ ഭീകരർക്ക് പാകിസ്​താ​​െൻറ സഹായം ലഭിച്ചിരുന്നതിന് ഭീകരർ ഉപയോഗിച്ച വയർലെസ് സെറ്റുകൾ തെളിവായേക്കും. ജപ്പാൻ നിർമിത വയർലെസ് സെറ്റുകളാണ് ഭീകരർ ഉപയോഗിച്ചിരുന്നത്​. ജാപ്പനീസ് കമ്പനിയായ ഐകോമാണിതു നിർമിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടെത്തിയിട്ടുണ്ട്.

ഏതെങ്കിലും രാജ്യത്തി​​െൻറ സുരക്ഷാ സേനകൾക്ക് മാത്രമേ ഇത്തരം വയർലെസ് സെറ്റുകൾ ഉപയോഗിക്കാൻ സാധിക്കൂ. അതിനാൽ  ജപ്പാൻ കമ്പനി ഇവ വിറ്റത്​ പാകിസ്​താനണോയെന്ന്​   എൻ.ഐ.എ പരിശോധിക്കും. ഭീകരരുടെ പക്കൽനിന്നും കണ്ടെടുത്ത വയർലെസ് മോഡൽ സംബന്ധിച്ച വിവരങ്ങൾ പാകിസ്​താനിൽ നിന്ന്​ ഇന്ത്യ ആരാഞ്ഞിട്ടുണ്ട്​.

സെപ്​തംബർ 18നാണ്​   കശ്മീരിലെ ഉറി സൈനിക താവളത്തിൽ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ നാലു ഭീകരരെയും സൈന്യം വധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyUri attack
Next Story