സൈന്യം സംവദിക്കുക ധീരമായ പ്രവർത്തിയിലൂടെയെന്ന് പ്രധാനമന്ത്രി
text_fieldsകോഴിക്കോട്: സൈന്യം സംസാരിക്കുക ധീരമായ പ്രവർത്തികളിലൂടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിെൻറ 24ാം ഭാഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറി സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത ജവാൻമാർക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് മോദി സംഭാഷണം ആരംഭിച്ചത്. ആക്രമണത്തിന് പിന്നിലുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല. സൈന്യത്തിൽ വിശ്വസിക്കുകയും ധീരജവാൻമാരുടെ പേരിൽ അഭിമാനിക്കുകയും ചെയ്യുന്നു. ജനങ്ങളും പൊതുപ്രവർത്തകരുമെല്ലാം വാക്കുകളിലൂടെ പ്രതികരിക്കുേമ്പാൾ സൈന്യം അവരുടെ പ്രവർത്തികളിലൂടെയാണ് സംവദിക്കുന്നതെന്നും മോദി പറഞ്ഞു.
കശ്മീരിലെ ജനത സമാധാനം ആഗ്രഹിക്കുന്നു. സംഘർഷ സാഹചര്യങ്ങളിൽ നിന്ന് സമാധാനപരമായ സാധാരണ ജീവിതത്തിലേക്ക് മാറാൻ അവർ ആഗ്രഹിക്കുന്നു. കശ്മീരിലെ ജനങ്ങളുടെ സുരക്ഷ ഭരണകൂടത്തിെൻറ ഉത്തരവാദിത്വമാണ്. സർക്കാർ അതിന് ശ്രമിക്കുന്നുണ്ടെന്നും നടപടികൾ സ്വീകരിച്ചു വരികയാണെന്നും അേദ്ദഹം പറഞ്ഞു.
റിയോയിൽ നടന്ന പാരാലിമ്പിക്സിൽ മെഡൽ നേടിയ കായികതാരങ്ങളെ മോദി അനുമോദിച്ചു. ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിനായെത്തിയ പ്രധാനമന്ത്രി മൻ കി ബാത് സംപ്രേക്ഷണം ചെയ്തത് കോഴിക്കോടു നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.