കശ്മീര്‍: കിഷ്ത്വാര്‍ പട്ടണത്തില്‍ വീണ്ടും കര്‍ഫ്യൂ
text_fieldsശ്രീനഗര്‍: കശ്മീരില്‍ കിഷ്ത്വാര്‍ പട്ടണത്തില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാജ്യദ്രോഹക്കേസില്‍ മൂന്നാഴ്ചയായി തെരയുന്ന മൂന്നുപേരെ കഴിഞ്ഞദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തതിനത്തെുടര്‍ന്ന സംഘര്‍ഷാവസ്ഥയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ കാരണം. ഹുര്‍റിയത്ത് നേതാവും ഉമര്‍ മൊഹല്ലയിലെ പള്ളി ഇമാമുമായ അബ്ദുല്‍ ഖയൂം മട്ടൂ, ഹുര്‍റിയത്ത് നേതാവും കിഷ്ത്വാറിലെ മജ്ലിസെ ശൂറെ അംഗവുമായ സൈഫുദ്ദീന്‍ ഭഗ്വാന്‍, മറ്റൊരു ഹുര്‍റിയത്ത് നേതാവ് ഫിര്‍ദൗസ് ഭഗ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. ബന്‍സ്താന്‍ ജുമാമസ്ജിദിലെ ഇമാം ഖാരി മന്‍സൂര്‍ പൊലീസ് വസതിയിലത്തെിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തിയതിന് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ 30 പേരില്‍പെട്ടവരാണ് ഇവര്‍.
അതേസമയം കശ്മീരില്‍ മറ്റെല്ലായിടത്തും കര്‍ഫ്യൂ എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്‍, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സാഹചര്യം നിയന്ത്രണവിധേയമായതിനാലാണ് കര്‍ഫ്യൂ നീക്കം ചെയ്തത്. താഴ്വരയില്‍ എവിടെയും ഞായറാഴ്ച അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിഘടനവാദികളുടെ ആഹ്വാനത്തത്തെുടര്‍ന്ന് കടകളും മറ്റ് വാണിജ്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കശ്മീരില്‍ തുടരുന്ന അക്രമസംഭവങ്ങളില്‍ ഇതുവരെ രണ്ട് പൊലീസുകാരുള്‍പ്പെടെ 82 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.