മുംബൈ സ്ഫോടന കേസിലെ പ്രതിയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുന്നു
text_fieldsന്യൂഡല്‍ഹി: 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയും നടന്‍ സഞ്ജയ്ദത്തിന് എ.കെ 56 തോക്ക് എത്തിച്ചുകൊടുത്ത ആയുധ വിതരണക്കാരനുമായ ഹനീഫ് കടവാലയുടെ കൊലപാതക കേസില്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐ സംഘം ഏറ്റെടുത്തത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം അന്വേഷണം ആരംഭിച്ച സി.ബി.ഐ സംഘം ഛോട്ടാ രാജനും ഗുരു സതം തുടങ്ങിയ കൂട്ടാളികള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
മുംബൈ സ്ഫോടനത്തിന് ഉപയോഗിക്കുന്നതിനുള്ള ആയുധങ്ങള്‍ ടൈഗര്‍ മേമന്‍െറ നിര്‍ദേശപ്രകാരം മുംബൈയിലത്തെിച്ച ആയുധ വിതരണക്കാരന്‍ ഹനീഫ് കടവാല 2001 ഫെബ്രുവരി ഏഴിനാണ് വെടിയേറ്റുമരിച്ചത്. 257ല്‍പരം ജീവനുകള്‍ പൊലിഞ്ഞ മുംബൈ സ്ഫോടനത്തിനുശേഷം ഛോട്ടാ രാജന്‍െറ കൂട്ടാളികള്‍തന്നെയാണ് കടവാലയെ കൊലപ്പെടുത്തിയതെന്നാണ് മുംബൈ പൊലീസ് സംശയിക്കുന്നത്. നേരത്തേ ദാവൂദ് ഇബ്രാഹീമിന്‍െറ അടുത്ത അനുയായിയായിരുന്ന ഛോട്ടാ രാജന്‍ പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഹനീഫ് കടവാല മറ്റൊരു കൂട്ടാളിക്കൊപ്പം വീട്ടിലെ ഗാരേജില്‍ അനധികൃതമായി സൂക്ഷിച്ചുവെന്ന കുറ്റംചുമത്തി നടന്‍ സഞ്ജയ് ദത്തിനെ ടാഡ നിയമപ്രകാരം അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.
എന്നാല്‍, ഈ ഗൂഢാലോചനയെക്കുറിച്ച് തനിക്കൊന്നുമറിയില്ളെന്ന് കേസില്‍ തടവുശിക്ഷ അനുഭവിച്ചു ജയില്‍മോചിതനായ നടന്‍ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് തീരത്തുനിന്ന് മുംബൈ വരെ ആയുധം കടത്തിയെന്ന കുറ്റത്തിനും ഗൂഢാലോചന നടത്തിയതിനും 1993ല്‍ ഹനീഫ് കടവാലയെ ടാഡ നിയമപ്രകാരം അറസ്റ്റു ചെയ്തിരുന്നു.
യൂസുഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ ഇടപാട് നടത്തുന്നതിനായി കൂടിക്കാഴ്ചക്ക് അവസരം തേടിയതിനെ തുടര്‍ന്ന് 2001 ഫെബ്രുവരിയില്‍ കടവാലയുടെ വെസ്റ്റ് ബാന്ദ്രയിലെ ഓഫിസിലത്തെിയ മൂന്നുപേര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കടവാലയെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു.
2001 മേയ് നാലിന് കൊല്ലപ്പെട്ട ഹോട്ടല്‍ വ്യവസായി ജയ ഷെട്ടിയുടെ കൊലപാതകവും സംഘം അന്വേഷിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഛോട്ടാ രാജന്‍, ഹേമന്ത് പൂജാരി, അജയ് മൊഹിത്, സമീര്‍ മാനിക് എന്നിവര്‍ക്കെതിരെ ആയുധ നിയമപ്രകാരവും കൊലപാതകം, ഗൂഢാലോചന എന്നിവയിലും കേസെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാലിയില്‍വെച്ച് പിടിയിലായ ഛോട്ടാ രാജനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു. 2011ലെ ജെ. ഡേ കൊലപാതക കേസ് ഉള്‍പ്പെടെ 70ഓളം കേസുകളാണ് രാജനെതിരെയുള്ളത്. എല്ലാ കേസുകളും മഹാരാഷ്ട്ര സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.