കശ്മീര്‍ തരാം, ഒപ്പം ബിഹാറും എടുക്കണം; കട്ജുവിന്‍െറ പോസ്റ്റ് വിവാദമായി
text_fieldsന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കിലിട്ട പോസ്റ്റ് വ്യാപക വിമര്‍ശത്തിന് കാരണമായി. പാകിസ്താന് കശ്മീര്‍ വിട്ടുകൊടുക്കാന്‍ തയാറാണെന്നും എന്നാല്‍, ബിഹാര്‍കൂടി എടുക്കണമെന്നുമുള്ള കട്ജുവിന്‍െറ പോസ്റ്റാണ് വിവാദത്തിന് വഴിവെച്ചത്.
കട്ജുവിന്‍െറ പോസ്റ്റ് ഇപ്രകാരമാണ്: ‘പ്രിയ പാകിസ്താനികളെ എല്ലാവര്‍ക്കുമായി തര്‍ക്കങ്ങള്‍ നമുക്ക് അവസാനിപ്പിക്കാം. കശ്മീര്‍ നിങ്ങള്‍ക്കു താരാം, എന്നാല്‍ ബിഹാര്‍കൂടി എടുക്കണമെന്ന നിബന്ധന മാത്രം. ഒന്നുകില്‍ കശ്മീരും ബിഹാറും എടുക്കുക. അല്ളെങ്കില്‍ ഒന്നും എടുക്കാതിരിക്കുക. കശ്മീര്‍ ഒറ്റക്കു നല്‍കാനാവില്ല.’
പോസ്റ്റ് വന്നതിനു പിന്നാലെ, ബിഹാറിനെ പരിഹസിച്ചതിനെ എതിര്‍ത്ത് നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. ധീരരക്തസാക്ഷികളായ സൈനികരില്‍ ബിഹാറികളുമുണ്ടായിരുന്നുവെന്ന് ഒരു കമന്‍റ് ഓര്‍മപ്പെടുത്തിയപ്പോള്‍ ബിഹാറിനെ മാത്രമാക്കേണ്ട, കട്ജുവിനെക്കൂടി കൊണ്ടുപോയ്ക്കൊള്ളൂ എന്ന രസകരമായ കമന്‍റുകളും മറുപടിയായി വന്നു.
പോസ്റ്റിന് പ്രതികരണമായി വിമര്‍ശാത്മക കമന്‍റുകള്‍ നിറഞ്ഞപ്പോള്‍ അതിനും കട്ജുവിനു കൃത്യമായ മറുപടിയുണ്ടായിരുന്നു.
സര്‍ദാര്‍ജി തമാശകള്‍ നിരോധിക്കണമെന്നപോലെ ബിഹാറികളെക്കുറിച്ച് തമാശകള്‍ പറയരുതെന്ന് സുപ്രീംകോടതിയില്‍ പരാതി നല്‍കൂ... ഇതായിരുന്നു കട്ജുവിന്‍െറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.