ബുർഹാൻ വാനി സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിതാവ്
text_fields
ശ്രീനഗർ: കശ്മീരിൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ബുർഹാൻ വാനി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിതാവ് മുസഫർ വാനി. 10ാം വയസിൽ വാനി സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹിച്ചിരുന്നു. പർവേസ് റസൂലിനെ പോലെ ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കണമെന്നതും ബുർഹാൻ വാനിയുടെ സ്വപ്നമായിരുന്നുവെന്ന് സർക്കാർ സ്കൂൾ പ്രിൻസിപ്പലായ പിതാവ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
2010 ഒക്ടോബറിലാണ് ബുർഹാൻ വീടുവിട്ടിറങ്ങിയത്. കൂട്ടുകാരെ കാണാനെന്നു പറഞ്ഞ് പോയ ബുർഹാൻ വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീടാണ് ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നുവെന്ന് അറിഞ്ഞത്. കൊല്ലപ്പെടുന്നതിന് രണ്ടുമാസം മുമ്പ് ബുർഹാനോട് സംഘടനയിൽ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. 1994 ലാണ് ബുർഹാൻ ജനിച്ചത്. കശ്മീർ അസ്ഥ്വസ്ഥമായി നിൽക്കുന്ന വർഷങ്ങളിലൂടെ കടന്നുപോയ ബാല്യം അവനെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാകാം. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനോട് തന്നെ സൈന്യത്തിലെടുക്കുമോയെന്നു ചോദിച്ച, ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ച ബാലനായിരുന്നു ബുർഹാനെന്നും പിതാവ് ഒാർമിച്ചു.
ബുർഹാൻ വീട്വിട്ടിറങ്ങിയ ശേഷം രണ്ടോ മൂന്നോ തവണയാണ് നേരിൽ കണ്ടത്. അതും മിനിറ്റുകൾ മാത്രമായ കൂടിക്കാഴ്ച. താൻ സർക്കാറിനു വേണ്ടി ജോലി ചെയ്യുേമ്പാൾ ബുർഹാൻ ജമ്മു കശ്മീരിന് വേണ്ടിയാണ് പ്രവർത്തിച്ചത്.
ബുർഹാെൻറ ജേഷ്ഠ സഹോദരൻ ഖാലിദിനെ 2015 ഏപ്രിലിൽ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക് പോയപ്പോഴാണ് ഖാലിദ് കൊല്ലപ്പെട്ടത്. ബുർഹാനെ സന്ദർശിക്കാൻ പോയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പൊലീസ് അവനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് അറസ്റ്റു ചെയ്ത സുഹൃത്തുക്കളെ പിന്നീട് വിട്ടയച്ചു.
െഎക്യരാഷ്ട്രസഭയിൽ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ബുറഹാൻ വാനിയെ സ്വതന്ത്രസമര പോരാളിയെന്ന് വിശേഷിപ്പിച്ചതിനെ മുസഫർ വാനി അനുകൂലിച്ചു. കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുേമ്പാൾ ബുർഹാൻ സ്വാതന്ത്ര്യ സമരപോരാളിയെന്ന് ഇന്ത്യ തിരിച്ചറിയും. ബുർഹാെൻറ മരണം കശ്മീരിലെ സ്വാതന്ത്ര്യപോരാട്ടങ്ങൾക്ക് പുതിയ ദിശ നൽകിയെന്ന ശരീഫിെൻറ പ്രസ്താവനയോട് യോജിക്കുന്നുവെന്നും മുസഫർ വാനി പറഞ്ഞു. ഉറി, പത്താൻകോട്ട്, പാംപോർ ആക്രമണങ്ങളിൽ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.