ഉറി ഭീകരാക്രമണം: അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് പാകിസ്താന്‍
text_fieldsഇസ്ലാമാബാദ്: ഉറി ഭീകരാക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിശേദകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആവശ്യപ്പെട്ടു. ഭീകരാക്രമണമുണ്ടായാല്‍ അന്വേഷണത്തിന് കാത്തുനില്‍ക്കാതെ പാകിസ്താനെ കുറ്റപ്പെടുത്തുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും ബി.ബി.സി ഉര്‍ദുവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അതിനാല്‍, സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് സ്വതന്ത്ര അന്താരാഷ്ട്ര കമീഷന്‍ രൂപവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഇന്ത്യ ഉന്നയിക്കുന്നത് ആദ്യമായല്ളെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ആക്രമണങ്ങള്‍ പാകിസ്താനോ കശ്മീരിനോ ഗുണകരമല്ല. കശ്മീരില്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളില്‍നിന്ന് ലോകത്തിന്‍െറ ശ്രദ്ധ തിരിക്കുകയാണ് ഉറി ഭീകരാക്രമണം ചെയ്തത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തത്തെുടര്‍ന്ന് കശ്മീരില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയതുമുതല്‍ ഇന്ത്യയും പാകിസ്താനും തമ്മിലെ ബന്ധം സംഘര്‍ഷഭരിതമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.