കാവേരി: തമിഴ്നാടിെൻറയും കർണാടകത്തിെൻറയും ഹർജി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: കാവേരി നദിയിൽനിന്ന് കൂടുതൽ വെള്ളം വേണമെന്ന തമിഴ്നാടിെൻറ ഹരജിയും വെള്ളം നൽകണമെന്ന ഉത്തരവിൽ ഭേദഗതി വേണമെന്ന കർണാടകത്തിെൻറ അപേക്ഷയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ബുധനാഴ്ച മുതൽ വെള്ളം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് കർണാടകം നടപ്പാക്കാത്തതിനെതിരെ കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്. കോടതി ഉത്തരവ് കർണാടകത്തിനെതിരായാൽ ഉണ്ടാകുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് ബംഗളുരുവിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തി. ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കാേവരി നദിയിൽ നിന്ന് കൂടുതൽ വെള്ളം വേണമെന്നാവശ്യപ്പെട്ടുള്ള തമിഴ്നാടിെൻറ ഹർജി കഴിഞ്ഞ ചൊവ്വാഴ്ച പരിഗണിച്ച സുപ്രീംകോടതി 6000 ഘനഅടി വെള്ളം പ്രതിദിനം നൽകണമെന്ന് കർണാടകത്തോട് ആവശ്യപ്പെട്ടിരുന്നു. ഇൗ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കർണാടകം കാവേരിയിലെ വെള്ളം ബംഗളുരുവിനും നദീതട ജില്ലകൾക്കും കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ എന്ന പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
സെപ്തംബർ 20ലെ കോടതി ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹർജി നൽകിയ കർണാടക സർക്കാർ ഇൗ പ്രമേയവും സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം മുൻ ഉത്തരവനുസരിച്ച് വെള്ളം വിട്ടുനൽകാതെ കർണാടകത്തിെൻറ ഹരജി പരിഗണിക്കരുതെന്ന ആവശ്യവുമായി തമിഴ്നാടും കോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.