ഹാജര്‍ കുറഞ്ഞതിന് പുറത്താക്കി; അധ്യാപകനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു
text_fieldsന്യൂഡല്‍ഹി: ഹാജര്‍ കുറഞ്ഞ തിന് പുറത്താക്കിയ വിദ്യാര്‍ഥികളുടെ കുത്തേറ്റ അധ്യാപകന്‍ മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹി നാംഗ്ളോയിലെ ഗവ. സീനിയര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹിന്ദി അധ്യാപകന്‍ മുകേഷ് സിങ്ങാണ് (50) മരിച്ചത്. പരീക്ഷ നടക്കവെ തിങ്കളാഴ്ച വൈകീട്ട് ക്ളാസ്മുറിയിലത്തെിയ 12ാം ക്ളാസ് വിദ്യാര്‍ഥി പുറത്താക്കിയതിനെ ചോദ്യംചെയ്ത് വാക്കേറ്റം തുടങ്ങുകയും മര്‍ദിക്കുകയുമായിരുന്നു. പരീക്ഷ എഴുതിക്കൊണ്ടിരുന്ന കൂട്ടുകാരനും മര്‍ദിക്കാന്‍ കൂടുകയായിരുന്നു. അധ്യാപകനെ കുത്തിവീഴ്ത്തിയശേഷം വിദ്യാര്‍ഥികള്‍ ഓടിക്കളഞ്ഞു.
ശബ്ദം കേട്ട് മറ്റൊരു പരീക്ഷാഹാളില്‍നിന്നത്തെിയ അധ്യാപകനാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സഹപ്രവര്‍ത്തകനെ കണ്ടത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിച്ചു. മരണവാര്‍ത്ത അറിഞ്ഞ് അധ്യാപക സംഘങ്ങള്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും പരീക്ഷകള്‍ ബഹിഷ്കരിച്ച് പ്രതിഷേധസമരം സംഘടിപ്പിച്ചു.
ചിലയിടങ്ങളില്‍ വഴി തടയലുമുണ്ടായി. പരീക്ഷയില്‍ തോല്‍ക്കുന്ന വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ഭീഷണികള്‍ പതിവാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. മൂന്നു തവണ തോറ്റ ആറു വിദ്യാര്‍ഥികള്‍ സ്കൂളിലുണ്ടെന്നും അവരുടെ രക്ഷിതാക്കള്‍ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും മുകേഷ് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. ഒരാള്‍ക്ക് 18 ഉം മറ്റൊരാള്‍ക്ക് പതിനേഴര വയസ്സുമാണ്. അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അധ്യാപക സംഘടനകളും ആവശ്യമുയര്‍ത്തി. അതിനിടെ ഡല്‍ഹി സര്‍ക്കാര്‍ മരിച്ച മുകേഷ് സിങ്ങിന്‍െറ കുടുംബത്തിന് ഒരു കോടി രൂപ അടിയന്തര ആശ്വാസധനം പ്രഖ്യാപിച്ചു. അക്രമം സംബന്ധിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.