പാകിസ്താനെ ഒറ്റപ്പെടുത്തി അയൽരാജ്യങ്ങളും സാർക് ബഹിഷ്കരിക്കുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യക്ക് പിറകെ സാർക് ഉച്ചകോടി ബഹിഷ്കരിച്ച് അയൽരാജ്യങ്ങളും. ഇന്ത്യ പിൻമാറിയതിന് തൊട്ടുപിറകെയാണ് അഫ്ഗാനിസ്ഥാൻ, ബംഗളാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ഇസ്ലാമാബാദിൽ നടക്കുന്ന സാർക് ഉച്ചകോടിയിൽ പെങ്കടുക്കില്ലെന്ന് അറിയിച്ചത്. എട്ട് അംഗരാജ്യങ്ങളുള്ള സാർക് ഉച്ചകോടിയിൽ നിന്നും ഒരു രാജ്യം കൂടി പിന്മാറിയാൽ നവംബറിൽ സമ്മേളനം നടക്കില്ല.
പാകിസ്താൻ നടത്തുന്ന ആഭ്യന്തര ഇടപെടലുകളും മേഖലയിൽ നിലനിൽക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളും മൂലം 19ാമത് സാർക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ അനുകൂലമായ സാഹചര്യമല്ല നിലനിൽക്കുന്നത്. ഇക്കാരണത്താലാണ് ഇസ്ലാമാബാദിലെ ഉച്ചകോടി ബഹിഷ്കരിക്കുന്നതെന്ന് സാര്‍ക്ക് അധ്യക്ഷ രാജ്യമായ നേപ്പാളിനെ ബംഗളാദേശ് അറിയിച്ചു.
ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താെൻറ നയത്തിനെതിരെ സാർക് അംഗരാജ്യങ്ങൾക്ക് ഉത്കണ്ഠയുണ്ട്. തീവ്രവാദ സംഘടനകളുടെ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്താനിൽ നടക്കുന്ന സമ്മിറ്റിൽ പെങ്കടുക്കില്ലെന്ന് ഭൂട്ടാൻ സർക്കാർ അധ്യക്ഷ രാഷ്ട്രത്തെ അറിയിച്ചു.
സാർക് മേഖലയിൽ ഭീകരവാദ ഭീഷണി നിലനിൽക്കുകയും പാകിസ്താൻ അതിന് പ്രോത്സാഹനം നൽകുകയും അയൽരാജ്യങ്ങളുടെ സമാധാനം തകർക്കുന്ന രീതിയിലേക്ക് തീവ്രവാദം വളരുകയും ചെയ്യുന്ന അവസ്ഥയിൽ ഉച്ചകോടിയിൽ പെങ്കടുക്കുന്നില്ലെന്ന് അഫ്ഗാനിസ്താൻ അറിയിച്ചിട്ടുണ്ട്.
ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ഉച്ചകോടി സംബന്ധിച്ച് മറ്റ് അംഗങ്ങളായ ശ്രീലങ്ക, മാലദ്വീപ്,നേപ്പാൾ എന്നീ രാഷ്ട്രങ്ങളുടെ തീരുമാനം നിർണായകമാകും.
നവംബര്‍ 9,10 തീയതികളിലാണ് സാര്‍ക് ഉച്ചകോടി നടക്കുക.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നതും അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടുന്നതും ഉച്ചകോടിക്കു പറ്റിയ അന്തരീക്ഷം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അധ്യക്ഷ രാജ്യത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.