രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് പ്രണബ് മുഖര്‍ജിക്ക് കത്തെഴുതും –എം.എന്‍.എഫ്
text_fieldsഐസോള്‍: മിസോറമില്‍ രാഷ്ട്രപതിഭരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ മിസോറം നാഷനല്‍ ഫ്രണ്ട് അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് എം.എന്‍.എഫ് പറഞ്ഞു.
ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലക്കെഴുതിയ കത്തില്‍ ലന്‍ഗ്ളായ് ജില്ലയില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നതായി ചൂണ്ടിക്കാട്ടിയിരുന്നു എന്ന് മുന്‍ മുഖ്യമന്ത്രി സോറംതന്‍ഗ പറഞ്ഞു.
സുരക്ഷാകാരണങ്ങളാല്‍ ലന്‍ഗ്ളായ് ജില്ലയില്‍നിന്ന് മുഴുവന്‍ നീതിന്യായ ഉദ്യോഗസ്ഥരെയും ഗുവാഹതി ഹൈകോടതി പിന്‍വലിച്ചിരുന്നു. ജനാധിപത്യത്തിന്‍െറ തൂണുകളില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ രാഷ്ട്രപതിഭരണം മാത്രമാണ് ബദല്‍ സംവിധാനമെന്ന് സോറംതന്‍ഗ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.