ഇത് 1817 അല്ല 2017; രാജസ്ഥാൻ മുഖ്യമന്ത്രിയോട് രാഹുൽ
text_fieldsന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാെജ സർക്കാറിെൻറ വിവാദ ഒാർഡിനൻസിനെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിശിത വിമർശനം. ട്വിറ്ററിലൂെടയാണ് രാഹുലിെൻറ പ്രതികരണം.
‘‘മാഡം, മുഖ്യമന്ത്രി, വിനയത്തോടെ പറയെട്ട നമ്മൾ 21ാം നൂറ്റാണ്ടിലാണ്. ഇത് 1817 അല്ല. 2017 ആണ്’’ ^രാഹുൽ ട്വീറ്റ് ചെയ്തു. അയ്യായിരത്തോളം പേരാണ് രാഹുലിെൻറ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. സർക്കാർ അനുമതിയില്ലാെത മന്ത്രിമാർ, ജഡ്ജിമാർ, എം.എൽ.എമാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതും ഇവർക്കെതിരെ മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതും വിലക്കിയാണ് രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ ഒാർഡിനൻസ് പുറപ്പെടുവിച്ചത്.
ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഒാർഡിനൻസ് കൊണ്ടുവന്നത്. സർക്കാർ അനുമതിയില്ലാതെ അഴിമതിക്കേസിൽ കുറ്റാരോപിതരുടെ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.