വോട്ട് അവകാശം; പണാധിപത്യത്തിനെതിരെ സ്നേഹക്കൂടാരം
text_fieldsവോട്ടു വേണോ, പണം വേണം എന്നതാണ് മിക്ക തമിഴ്നാട് ഗ്രാമങ്ങളിലെയും ദുരവസ്ഥ. അതുകൊണ്ടു തന്നെ, മിക്കപ്പോഴും ജനാധിപത്യമല്ല, പണാധിപത്യമാണ് ഇവിടങ്ങളിൽ അരങ്ങു തകർക്കുന്ന ത്. പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം, കഴിഞ്ഞ രണ്ടാഴ്ചക്കിടെ തമിഴ്നാട് ടിൽ നിന്ന് ആകെ 208.55 കോടിയുടെ അനധികൃത പണവും മദ്യവും എൻഫോഴ്സ്മെൻറ് വിഭാഗം പിടികൂടി. രാജ്യത് താകെ 1460 കോടി രൂപ വിലമതിക്കുന്ന പണമോ ലഹരിയോ പിടികൂടി. വോട്ടർമാർക്ക്പണം വിതരണം ചെയ്യുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്.
അത്തരമൊരു നാട്ടിൽ വോട്ടിനു പണം വാങ്ങരുതെന്നും വോട്ടു ചെയ്യുന്നത് നമ്മുടെ അവകാശമാണെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ് ഒരുകൂട്ടം പെൺകുട്ടികൾ. തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിൽനിന്നാണ് ഇവർ വരുന്നത്. ‘സ്നേഹക്കൂടാരം’ എന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുപ്പതോളം കുട്ടികളുടെ സംഘമാണിത്.
എന്നാൽ, അവർ വെറും കുട്ടികളല്ല. പെണ്ണായതുകൊണ്ട് മാത്രം കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവർ! ജനിച്ച ഉടനെ ജീവനറുക്കാൻ കൈമാറിയവരിൽനിന്നും രക്ഷിക്കപ്പെട്ടവർ! ഇവരാണ് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താൻ വോട്ടർമാർക്ക് നോട്ടീസുകൾ കൈമാറിയും പോസ്റ്ററുകൾ പതിച്ചും സജീവമായി രംഗത്തുവന്നിരിക്കുന്നത്.
ഏതു പാർട്ടി ഭരിച്ചാലും പെൺകുഞ്ഞുങ്ങളുടെ അറുകൊലകൾക്ക് തമിഴ്നാട്ടിൽ ഒരു കുറവുമില്ല. ആചാരത്തിെൻറ മറവിൽ കൊല്ലപ്പെടുന്ന നിരവധി പെൺകുട്ടികൾ ഇന്നും ഇവിടെയുണ്ട്. ഇവർ ഗ്രാമങ്ങളിലൂടെ വീടുകളിലും കടകളിലും കയറിയിറങ്ങുന്നു. തേനി ഭരണകൂടത്തിെൻറ സഹായ സഹകരണവും നിർദേശവും ഈ പ്രചാരണത്തിനുണ്ടെന്ന് സ്നേഹക്കൂടാരത്തിെൻറ നടത്തിപ്പുകാരനായ സുനിൽ പറയുന്നു.
സുനിലിെൻറ മകൾ ജോസ്ഫിൻ എന്ന ഏഴു വയസ്സുകാരിയാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി. ഏറ്റവും പ്രായം കൂടിയത് 17കാരിയായ മനീഷയും. സുനിലും ഭാര്യ ഡെയ്സിയും പ്രചാരണ സംഘത്തിനൊപ്പം ഗ്രാമങ്ങളിൽ പോകും.
സ്കൂളിൽ പോകേണ്ടതിനാൽ എന്നും രാവിലെയും വൈകുന്നേരവുമാണ് പ്രചാരണം. കഴിഞ്ഞ 15 വർഷമായി എല്ലാ നിയമസഭ, പാർലമെൻറ്, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലും സ്നേഹക്കൂടാരത്തിലെ പെൺകുട്ടികൾ പ്രചാരണം നടത്തിവരുന്നു.
മുതിർന്നവരാണ് ഈ പ്രചാരണം നടത്തുന്നതെങ്കിൽ ഇത് വിഫലമാകുമെന്നു ഭരണകൂടത്തിനും അറിയാം. ഈ തെരഞ്ഞെടുപ്പ് കഴിയും വരെ കനത്ത ചൂടിനെ വകവെക്കാതെ പെൺകുട്ടികൾ പ്രചാരണം നടത്തും. സ്വയം നിർണയാവകാശം, ജനാധിപത്യ ബോധം എന്നിവ ഈ പെൺകുട്ടികൾക്കല്ലാതെ മറ്റാർക്കാണ് നന്നായി മനസ്സിലാവുക!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.