2019 പൊതുതെരഞ്ഞെടുപ്പ്: ലക്ഷം പ്രവാസികൾ രജിസ്റ്റർ ചെയ്തു; വോട്ടുചെയ്തത് കാൽലക്ഷം
text_fieldsന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്ത ഒരു ല ക്ഷം പ്രവാസി ഇന്ത്യക്കാരിൽ 25,000ത്തിലേറെ പേർ മാത്രമാണ് രാജ്യത്തെത്തിയതെന്ന് തെരഞ്ഞെട ുപ്പ് കമീഷൻ. ഇവരിൽ മഹാഭൂരിപക്ഷവും മലയാളികളാണ്. വിദേശത്തു കഴിയുന്ന 99,807 ഇന്ത്യക്കാർ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ 91,850 പേർ പുരുഷന്മാരും 7943 സ്ത്രീകളും 14 ഭിന്ന ലിംഗക്കാരുമാണ്. നാട്ടിലെത്തിയ 25,606 പേരിൽ 24,458 പുരുഷന്മാരും 1148 സ്ത്രീകളുമാണ് വോട്ടവകാശം വിനിയോഗിച്ചത്.
കേരളത്തിൽനിന്നു മാത്രം 85,161 േപർ രജിസ്റ്റർ ചെയ്തതിൽ 25,091 പേർ വോട്ട് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയിൽ 336 പേർ രജിസ്റ്റർ ചെയ്തെങ്കിലും ഒരാൾപോലും വന്നില്ല. പുതുച്ചേരിയിൽ 272ഉം പശ്ചിമ ബംഗാളിൽ 34ഉം പേർ രജിസ്റ്റർ ചെയ്തിട്ടും ആരും വോട്ടുചെയ്തില്ല.
പ്രവാസി ഇന്ത്യക്കാർക്ക് മുക്ത്യാർ വോട്ടിന് അനുമതി നൽകുന്ന ബിൽ കഴിഞ്ഞ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും സഭ പിരിഞ്ഞതോടെ ബിൽ അനിശ്ചിതത്വത്തിലായി. വീണ്ടും അവതരിപ്പിക്കാനുള്ള നിയമ മന്ത്രാലയത്തിെൻറ നിർദേശം കേന്ദ്ര മന്ത്രിസഭയുടെ അനുമതി കാത്തുകഴിയുകയാണ്.
3.10 കോടി ഇന്ത്യക്കാർ വിദേശങ്ങളിൽ കഴിയുന്നുണ്ടെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിെൻറ കണക്ക്. ഇവർക്ക് സ്വന്തം മണ്ഡലത്തിലെത്തി വോട്ടുചെയ്യാൻ നിലവിൽ അവകാശമുണ്ട്. പകരക്കാർക്ക് മുക്ത്യാർ നൽകി വോട്ടുചെയ്യിക്കാനുള്ള നിർദേശമാണ് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.