Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്വൻറി-ട്വൻറിക്ക്​...

ട്വൻറി-ട്വൻറിക്ക്​ 'ബിഗ്​ ഗുഡ്​ബൈ'; പ്രാർഥനയോടെ പുതുവർഷത്തെ വരവേറ്റ്​ ലോകം

text_fields
bookmark_border
ട്വൻറി-ട്വൻറിക്ക്​ ബിഗ്​ ഗുഡ്​ബൈ; പ്രാർഥനയോടെ പുതുവർഷത്തെ വരവേറ്റ്​ ലോകം
cancel

20-20 എന്ന പുതുവർഷത്തിലേക്ക്​ കടക്കവേ 2019-​െൻറ അവസാനം പലരും പ്രതീക്ഷിച്ചത്​ സന്തോഷം നിറഞ്ഞതും ആവേശകരവുമായ ഒരു വർഷത്തെയായിരുന്നു. പറയാൻ തന്നെ ഇമ്പമുള്ള 2020-നെ മറ്റേത്​ വർഷത്തേക്കാളും സ്​പെഷ്യലായി തന്നെ ജനം കണ്ടു. എന്നാൽ, ​െഎ.പി.എൽ ട്വൻറി ട്വൻറി മത്സരം പോലും വീട്ടിലിരുന്ന്​ ആസ്വദിക്കേണ്ട അവസ്​ഥയായിരുന്നു ഇൗ വർഷത്തിൽ എന്നത്​ മറ്റൊരു കാര്യം. പ്രയാസങ്ങളും പ്രതിസന്ധികളും അപ്രതീക്ഷിത മരണങ്ങളും തന്ന തീരാ വ്യഥകളുടെ വർഷമായിരുന്നു 2020​.

2021 തുടങ്ങു​േമ്പാൾ ആർക്കും വലിയ വലിയ ആഗ്രഹങ്ങളും പ്രതീക്ഷകളുമൊന്നുമില്ല. 2020ൽ അനുഭവിച്ച ദുരിതങ്ങൾക്ക്​ തുടർച്ചയില്ലാതെയും പുതിയ പ്രതിസന്ധികൾ മുളപൊട്ടാതെയും മുന്നോട്ടുപോകാൻ കഴിയണേ... എന്ന പ്രാർഥന മാത്രം.

ലോകമെമ്പാടുമുള്ള മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന്​ പോലും ഒറ്റക്ക്​ തീരുമാനമെടുത്ത കോവിഡെന്ന ഭീകര​െൻറ അഴിഞ്ഞാട്ടത്തിന്​ സാക്ഷിയാകേണ്ടി വന്ന വർഷം. പൗരത്വ ഭേദഗതി നിയമം പാസാക്കി അതിനെതിരെ പ്രതിഷേധിച്ചവരെ മർദ്ദിച്ചും കൊലപ്പെടുത്തിയും രാജ്യത്ത്​ ഭീതി പടർത്തിയ വർഷം. അതിർത്തിയിൽ ചൈനീസ്​ പട്ടാളക്കാർ ഇന്ത്യൻ ജവാൻമാരെ വധിച്ച്​ ക്രൂരത കാട്ടിയ വർഷം. അതിന്​ പിന്നാലെ രാജ്യത്തെ ഏറ്റവും ജനപ്രിയ ആപ്പുകളായ ടിക്​ടോക്ക്, പബ്​ജി​ അടക്കമുള്ള ചൈനീസ്​ ആപ്പുകളെ പൂട്ടിക്കെട്ടി കേന്ദ്രം 'പക വീട്ടിയ' വർഷം. അയോധ്യയുടെ ഹൃദയത്തിൽ രാമക്ഷേത്രത്തിനായി മോദി സർക്കാർ പൂജ നടത്തിയ വർഷം. കരിപ്പൂരിലെ വിമാന അപകടത്തെ തുടർന്ന്​ കേരളം തേങ്ങിയ വർഷം കൂടിയാണിത്​.

പക്ഷെ, ഇൗ വർഷം അവസാനിച്ചത്​ മോദി സർക്കാരിനെയും കോർപ്പറേറ്റുകളെയും വിറപ്പിച്ച കർഷകരുടെ ​െഎതിഹാസിക സമരത്തോടെയാണ്​. കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം പുതുവർഷത്തിലും ശക്​തി കുറയാതെ തുടരുകയാണ്​.

കോവിഡ്​ ഭീതിക്കിടയിലും പുതുവർഷത്തെ നെഞ്ചേറ്റി ലോകം.
2021 ആദ്യമെത്തിയത്​ പസഫിക്​ സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ്​. ന്യൂസീലൻഡുകാരും തൊട്ടുപിന്നാലെ തന്നെ പുതുവർഷം ആഘോഷിച്ചിരുന്നു. ശേഷം ആസ്​ട്രേലിയയിലും പുതുവർഷത്തി​െൻറ ആഘോഷങ്ങൾ തുടങ്ങി. പിന്നാലെ ജപ്പാൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കും 2021 കടന്നുവന്നു. ഏറ്റവും ഒടുവിൽ പുതുവർഷമെത്തുക അമേരിക്കയ്​ക്ക്​ കീഴിലുള്ള മനുഷ്യ വാസമില്ലാത്ത ബേക്കർ ദ്വീപ്​, ഹൗലാൻഡ്​ ദ്വീപ്​ എന്നിവിടങ്ങളിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2020Happy New Year
Next Story