Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightദേശീയം-2020: പോയ...

ദേശീയം-2020: പോയ നാളുകളിലേക്കൊരു തിരിഞ്ഞുനോട്ടം, മത്സര പരീക്ഷകൾക്കൊരു മുതൽക്കൂട്ട്

text_fields
bookmark_border
2020 year ender , national complete
cancel

ഇതുവരെ ജീവിച്ച തലമുറകളൊന്നും ഇങ്ങനെയൊരു ദുരിതപാതയിലൂടെ സഞ്ചരിച്ചുകാണില്ല. വർഷാദ്യം തുടങ്ങി ഇപ്പോഴും ലോകത്ത്​ പരന്നൊഴുകുകയാണ്​ കോവിഡ്​ 19 എന്ന മഹാമാരി. ലോകജനതയാകെ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത മറ്റൊരു ജീവിത ക്രമത്തിലേക്ക്​ നടന്നുകയറിയിരിക്കുന്നു.


ചരിത്രത്തിലെ ഒരു കറുത്ത ഏടായി കാലം 2020നെ ഒരുപക്ഷേ രേഖപ്പെടുത്തിവെച്ചേക്കാം. എങ്കിലും, യാത്രപറയുന്ന ഇൗ വർഷത്തിനും ഒരുപാട്​ കാര്യങ്ങൾ പറഞ്ഞുവെക്കാനുണ്ട്​. ശാസ്​ത്രലോകത്തി​െൻറ ഏറ്റവും വലിയ നേട്ടങ്ങളും പരീക്ഷണങ്ങളും ലോകം കണ്ടത്​ 2020ലായിരുന്നു.


'വെർച്വൽ യുഗം' എന്ന വാക്കി​െൻറ​ യഥാർഥ അർഥതലങ്ങൾ നമ്മളറിഞ്ഞതും ഇൗ വർഷംതന്നെ. സമരങ്ങളും തെരഞ്ഞെടുപ്പുകളും മനുഷ്യത്വത്തി​െൻറ മാതൃകകളുമെല്ലാം ഒരുപാട്​ അതിനിടെ കടന്നുപോയി. വേർപാടുകളുടെ തീരാത്ത വേദനയും ഒരുപാട്​ നമ്മളറിഞ്ഞു. യാത്രപറയും മു​മ്പ്​ കഴിഞ്ഞുപോയ ഒാരോ ഏടുകളും ഒന്നുകൂടി​ ചികഞ്ഞുനോക്കാം...

ജനുവരി

-രാജ്യത്തിന്‍റെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി മുൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു.

-കേരളത്തിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്ക് നിലവിൽ വന്നു.

-2004 ഫെബ്രുവരി 25 മുതൽ ജൂൺ വരെ കേരളത്തിന്‍റെ ഗവർണറും ഐ.എ.എസ് ഓഫീസറും 1984 മുതൽ 86 വരെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും ആയിരുന്ന ടി.എൻ ചതുർവേദി അന്തരിച്ചു.

6-ആധുനിക ഇന്ത്യൻ ചിത്രകലയിലെ പ്രശസ്തമായ അക്ബർ പദംസി അന്തരിച്ചു.

-റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ സംസ്ഥാനത്ത് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (k-rera) ആരംഭിച്ചു.

-ലോക ചെസ് ഫെഡറേഷൻ (ഫിഡെ) മുൻ വൈസ് പ്രസിഡന്‍റ് പി.ടി ഉമ്മർകോയ അന്തരിച്ചു.

10-പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു.

11-ഇന്‍റർനെറ്റിലൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യം, വ്യാപാരം, ജോലി എന്നിവ മൗലികാവകാശത്തിന്‍റെ ഭാഗമാണെന്ന് സുപ്രീം കോടതി .

-ഇന്‍റർനെറ്റ് വഴിയുള്ള വാണിജ്യം ഭരണഘടനയുടെ അനുച്ഛേദം 19(1)ൽപ്പെടുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

-വി.ഐ.പി സുരക്ഷാ ചുമതലകളിൽ നിന്നും നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാണ്ടോകളെ പൂർണമായും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇസഡ്‌ പ്ലസ് കാറ്റഗറി സുരക്ഷയുള്ള 13 വി.ഐ.പികളുടെ സുരക്ഷാ ചുമതല അർധ സൈനിക വിഭാഗങ്ങൾ ആയ സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് എന്നിവക്ക് നൽകി


-സുപ്രീംകോടതി നിർദേശത്തെ തുടർന്ന് കൊച്ചിയിലെ മരടിൽ നാലു ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കി. നിയന്ത്രിത സ്ഫോടനം വഴിയാണ് ഹോളി ഫെയ്ത്, ആൽഫാ സെറീൻ, ജയിൻ കോറൽ കോവ്, ഗോൾഡൻ കടലോരം എന്നിവ തകർത്തത്.

-ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്‌ലേഷൻ വിഭാഗത്തിൽ ക്രോസ്സ് വേർഡ് ബുക്ക്സ് പുരസ്‌കാരം മലയാളി എഴുത്തുകാരൻ എൻ. പ്രഭാകരനു ലഭിച്ചു. 'ഒരു മലയാളി ഭ്രാന്തന്‍റെ ഡയറി' എന്ന പുസ്തകത്തിന്‍റെ ഇംഗ്ളീഷ് പരിഭാഷക്കാണ് പുരസ്‌കാരം. . ജയശ്രീ കളത്തിൽ ആണ് 'Diary of Malayali Madman' എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്.

-ഇന്ത്യയുടെ നൂതന വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് -30 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കുറോ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് യൂറോപ്യൻ വിക്ഷേപണ വാഹനമായ 'ഏരിയൻ അഞ്ച് റോക്കറ്റ്' ആണ് 3357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്.

-തഞ്ചാവൂർ ആസ്ഥാനമായി രൂപം നൽകിയ സുഖോയ്-30 ജെറ്റ് ഫൈറ്ററുകളുടെ പുതിയ സ്ക്വാഡ്രണിന് 'ടൈഗർ ഷാർക്' എന്ന പേര് നൽകി

-ആന്ധ്രാ പ്രദേശിലെ മൂന്നു നഗരങ്ങളെ തലസ്ഥാന നഗരങ്ങളായി അംഗീകരിക്കാൻ ഉള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.

വിശാഖപട്ടണം -ഭരണ സിരാകേന്ദ്രം

അമരാവതി-നിയമനിർമാണ തലസ്ഥാനം

കർണൂൽ-ഹൈക്കോടതിയും മറ്റു ജുഡീഷ്യൽ ഓഫീസുകളും പ്രവർത്തിക്കുന്ന സ്ഥലം.

-രാജ്യസുരക്ഷ, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണത്തിനായി ഇന്ത്യയും ബ്രസീലും 15 കരാറുകളിൽ ഒപ്പു വെച്ചു.

-റിപ്പബ്ലിക് ദിനപരേഡിൽ മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്‍റ് ജൈർ ബോൾസോ നാരോ പങ്കെടുത്തു.

-അസമിലെ ബോഡോ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരും നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റും പുതിയ കരാറിൽ ഒപ്പു വെച്ചു. ബോഡോകൾക്ക് രാഷ്ട്രീയ, സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതാണ് കരാർ.

-തുടർച്ചയായ അപകടങ്ങൾ കാരണം മിഗ് 27 വിമാനം വ്യോമസേന പിൻവലിച്ചു

-കെ 4 എന്ന പേരിൽ ഇന്ത്യ ആണവശേഷിയുള്ള മിസൈൽ പരീക്ഷിച്ചു

-ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്‍റർ 'ഐ 4 സി' എന്നറിയപ്പെടും

-രാജ്യത്തെ ആദ്യത്തെ സൈബർ ക്രൈം പ്രിവെൻഷൻ യൂനിറ്റായ 'സൈബർ ആഷ്വാസ്ത് 2020' ഗാന്ധിനഗറിൽ തുടങ്ങി

-കൊൽക്കത്ത പോർട് ട്രസ്റ്റ് ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് പുനർനാമകരണം ചെയ്തു

-ഡ്രോണുകൾ രജിസ്റ്റർ ചെയ്യാനായി സർക്കാർ 'ഡിജിറ്റൽ സ്കൈ പോർട്ടൽ' ആരംഭിച്ചു

-'സ്റ്റാച്യൂ ഓഫ് യൂനിറ്റി' ഷാങ്ഹായ് കോ ഓപറേഷൻ ഓർഗനൈസേഷനിലെ എട്ട് അത്ഭുതങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തു

-ഇന്ധനസംരക്ഷണത്തിന്‍റെ ബോധവത്കരണാർഥം കേന്ദ്ര സർക്കാർ ആരംഭിച്ച പരിപാടിയാണ് 'സാക്ഷം'

-റെയിൽവേ സംരക്ഷണ സേനയുടെ പേര് 'ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സർവീസ്' എന്നാക്കി പുനർനാമകരണം ചെയ്തു


-കാഴ്ച പരിമിധിയുള്ളവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയാനായി റിസർവ്വ് ബാങ്ക് എം.എ.എൻ.ഐ (മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്‍റിഫിക്കേഷൻ) പുറത്തിറക്കി.

-ബെംഗളുരുവിൽ നടന്ന 107ാമത് സയൻസ് കോൺഗ്രസിൽ കർഷകരുടെ സയൻസ് പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തി

-2020 ലോക ബുക്ക് ഫെയർ ഡൽഹിയിൽ നടന്നു

-ബിഹാറിൽ ആമകൾക്കായി പുരധിവാസ കേന്ദ്രം സ്ഥാപിച്ചു.

-സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം, സൈബർ ക്രൈം ബോധവത്കരണം എന്നിവ ലക്ഷ്യമിട്ട് 'മഹാരാഷ്ട്ര സർക്കാർ സൈബർ സേഫ് ഇനിഷ്യേറ്റീവ്' ആരംഭിച്ചു.

-ഐ.എസ്.ആർ.ഒ ബൃഹത് പദ്ധതിയായ 'ഹ്യൂമൺ സ്പേസ് ഫ്ലൈറ്റ് ഇൻഫ്രാസ്ട്രെക്ചർ സെന്‍റർ' കർണാടകയിലെ ചല്ലക്കെരെ സ്ഥാപിക്കും.

-രാജ്യത്തിന്‍റെ ഹ്യൂമൺസ്പേസ് ഫ്ലൈറ്റ് പദ്ധതി ഗഗൻയാൻ എന്നറിയപ്പെടും

-ഗഗൻയാനിന്‍റെ പരീക്ഷണ പറക്കലിനായി വികസിപ്പിച്ച ഹാഫ് ന്യൂമനോയ്ഡ് റോബോർട്ട് ആണ് 'വ്യോം മിത്ര'

-സീറോ ബജറ്റ് നാച്വറൽ ഫാമിംഗ് നടക്കുന്നതിലേക്ക് ആന്ധ്ര പ്രദേശ് ജർമനിയുമായി ധാരണാപത്രം ഒപ്പിട്ടു

-ഒന്നു മുതൽ പ്ലസ്ടു വരെയുള്ള പഠിക്കുന്ന ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന 'അമ്മ വോഡി' പദ്ധതി ആന്ധ്രാപ്രദേശിൽ ആരംഭിച്ചു.

-ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉരുക്കുധിഷ്ഠിത വ്യവസായങ്ങളുടെ കുതിപ്പിനായി കേന്ദ്ര സസർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് 'പൂർവോദയ'

-14,18,2 കാരറ്റുകൾ മാത്രമേ പുതിയ നിയമപ്രകാരം ഇനി സ്വർണകടകളിലൂടെ വിൽക്കാൻ സാധിക്കുകയുള്ളൂ.

-ഇന്ത്യൻ കരസേന നടത്തിയ വ്യോമ അഭ്യാസം 'വിങ്ഡ് റൈഡർ'

-സെൻസസ് ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ കുടുംബനാഥരായുള്ള കുടുംബങ്ങൾ, അവരുടെ ഭക്ഷ്യധാന്യം എന്നിവ 2021 സെൻസസിൽ ഉൾപ്പെടുത്തി

-നാഷണൽ ടി.ബി കൺട്രോൾ പ്രോഗ്രാമിന്‍റെ പേര് 'നാഷണൽ ട്യൂബർക്കുലോസിസ് എലിമിനേഷൻ പ്രോഗ്രാം' എന്നാക്കി മാറ്റി.


-മാലിന്യങ്ങളിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന റെയിൽവേയുടെ ആദ്യ പ്ലാന്‍റ് ഈസ്റ്റ് കോസ്റ്റ് റെിൽവേസ് കമീഷൻ ചെയ്തു

-ഇന്ത്യയിലെ ആദ്യ സൂപ്പർ ഫാബ് ലാബ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു

-ദരിദ്രർക്ക് 10 രൂപക്ക് ഭക്ഷണപ്പൊതി നൽകുന്ന 'ശിവ് ഭോജൻ സ്കീം' പദ്ധതി മഹാരാഷ്ട്രയിൽ ആരംഭിച്ചു.

-ആന്ധ്ര പ്രദേശ് സർക്കാർ നിയമസഭാ സമിതി ഒഴിവാക്കി

-ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിക്കടിയിൽ നിർമിക്കും

-ആഫ്രിക്കൻ ചീറ്റയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി

30-ഡയാൻ ചുഴലിക്കാറ്റ് നാശം വിതച്ച മഡഗാസ്കറിൽ ഇന്ത്യ നടത്തിയ ഓപറേഷനാണ് 'ഓപറേഷൻ വാനില'

-ഇന്ത്യയിലെ വ്യാപാര കൂട്ടായ്മയായ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി അഥവാ സി.ഐ.ഐ 125ാം വാർഷികം ആഘോഷിച്ചു


ഫെബ്രുവരി 2020

1-2020-21 കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. ആസ്പിറേഷണൽ ഇന്ത്യ, ഇക്കണോമിക്സ് ഡെവലപ്മെന്‍റ്, കെയറിങ് സൊസൈറ്റി എന്നിവയാണ് ബജറ്റിൽ പ്രതിപാദിച്ചത്.

-തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിനായി ബംഗാളിലെ സുന്ദർബൻസ് പ്രദേശത്ത് ഇന്ത്യ 'മാൽട്ടാ അഭിയാൻ' എന്ന പേരിൽ നാവികാഭ്യാസം നടത്തി.

-പ്രധാനമന്ത്രി 'മാതൃ വന്ദന യോജന' അവാർഡ് മധ്യപ്രദേശിന്

-ജമ്മു കശ്മീരിൽ 'ഉജ്' വിവിധോദ്യേശ പദ്ധതി നടപ്പാക്കും

-ജനസേവനം വീട്ടുപടിക്കലെത്തിക്കുന്ന 'ജനസേവകം' പദ്ധതിക്ക് കർണാടകയിൽ തുടക്കം

-വിർധവാൻ തുറമുഖം മഹാരാഷ്ട്രയിൽ നിർമിക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു

-ജയ്പൂർ ലോക പൈതൃക പദ്ധതിയിൽ ഇടംപിടിച്ചു

-ആർട്ടിലറി ഗണ്ണായ 'ഷാരങ്' ഇന്ത്യൻ സായുധസേനയുടെ ഭാഗമായി

-സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം കൈകാര്യം ചെയ്യാൻ ആന്ധ്രപ്രദേശിൽ 'ദിശാ പൊലീസ് സ്റ്റേഷൻ' നിലവിൽ വന്നു.

-ഇന്ത്യൻ സായുധസേനയുടെ മിലിട്ടറി എന്‍ജിനീയറിംഗ് കോളജ് വികസിപ്പിച്ച ചെലവുകുറഞ്ഞ ഗൺഷോട്ട് ലൊക്കേറ്ററാണ് 'പാർഥ്'

-ഇന്ത്യയും യു.കെയും നടത്തിയ സംയുക്ത സൈനിക അഭ്യാസമാണ് 'അജേയ വാറിയർ'

-സി.ഐ.എസ്.എഫിനുവേണ്ടി ഭാഭാ അറ്റോമിക് റിസർച്ച് വികസിപ്പിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് 'ഭാഭാ കവച്'

-വ്യവസായ സംരംഭക വകുപ്പ് തുടക്കമിട്ട 'അപിയറി ഓൺ വീൽസ്' പദ്ധതിയാണ് തേനീച്ച വളർത്തൽ

-രാഷ്ട്രപതിയുടെ കളേഴ്സ് അവാർഡ് നേടിയ നാവിക കേന്ദ്രമാണ് ഐ.എൻ.എസ് ശിവജി

-കാശി മഹാകാൽ എക്സ്പ്രസ് ട്രെയിൻ വാരാണസി-ഇൻഡോർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നു

-ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ ഉച്ചകോടിയായ 'കോൺഫറൻസ് ഓപ് പാർട്ടീസ് ടു ദ കൺസർവേേഷൻ ഓഫ് മൈഗ്രേറ്റി സ്പീഷിസ്' 13ന് ഗാന്ധിനഗർ വേദിയായി

-ഭൂഗർഭജല വിതാനം ഉയർത്തൽ, സംരക്ഷണം എന്നിവ ലക്ഷ്യമിടുന്ന കേന്ദ്ര പദ്ധതിയാണ് 'അടൽ ഭൂജൽ യോജന'

-ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് ആൻഡ് അനാലിസിസ് 'മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് എന്നാക്കി പുനർനാമകരണം ചെയ്തു.

-ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്‍റെ പേര് 'സുഷമ സ്വരാജ് ഭവൻ' എന്നാക്കി പുനർനാമകരണം ചെയ്തു.

-ന്യൂഡൽഹിയിലെ ഫോറിൻ ഇൻസ്റ്റിറ്റ്യൂട്ട് 'സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ്' എന്ന് പുനർമാമകരണം ചെയ്തു

-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാഷ്യൽ മാനേജ്മെന്‍റ് 'അരുൺ ജെയ്റ്റ്ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാഷ്യൽ മാനേജ്മെന്‍റ്' എന്നാക്കി പുനർനാമകരണം ചെയ്തു

-ഡൽഹി ഫിറോസ് ഷാ കോട്ട്ലാ ക്രിക്കറ്റ് ഗ്രൗണ്ട് 'അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം' എന്നാക്കി പുനർനാമകരണം ചെയ്തു


-ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം 7.59% ആയി ഉയർന്നു. ആറു വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്.

14-പരിസ്‌ഥിതി പ്രവർത്തകനും എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്(TERI) മുൻ മേധാവി യുമായ ആർ.കെ പച്ചൗരി അന്തരിച്ചു. 2001 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും ലഭിച്ചു.

-ഗോവയുടെ സംസ്‌ഥാന പക്ഷിയായ ഫ്‌ളൈ എം ത്രോട്ടഡ് ബുൽബുൾ മുപ്പത്തിആറാമത് ദേശീയ ഗെയിംസിന്‍റെ ചിഹ്നമായി തിരഞ്ഞെടുത്തു. റൂബിഗുല എന്നാണ് പേരിട്ടിരിക്കുന്നത്.

- ലോറസ് സ്പോർട്ടിങ് മൊമെന്‍റ് 2000 -2020 പുരസ്‌ക്കാരം സച്ചിൻ ടെണ്ടുൽക്കർക്ക്


- ഡെഫ് ആൻഡ് ഫെൽപ്‌സ്ന്‍റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെലിബ്രിറ്റിയായി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു.

- 52 കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പാംഗൾ ലോക ഒന്നാം നമ്പർ താരം

-ഡൽഹി മുഖ്യമന്ത്രി യായി തുടർച്ചയായ മൂന്നാം തവണ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്തു.

17-കരസേനയുടെ പോരാട്ട യൂണിറ്റിൽ ഒഴികെ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും ദീർഘകാലനിയമനം (Permanent commission) നൽകാൻ ഉത്തരവായി.

- കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് (CBIC) ചെയർമാൻ ആയി മലയാളിയായ എം.അജിത് കുമാറിനെ നിയമിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ഈ കോഴിക്കോട്ടുകാരൻ.

-ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആദ്യമായി നിരോധിച്ച വിമാനത്താവളാമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം

-ലണ്ടനിലെ ടൈംസ് ഹയർ എജുക്കേഷൻ റാങ്കിങ്ങിൽ ലോകത്തെ മികച്ച 100 സർവവ്വകലാശാലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു ഇന്ത്യയിൽ ഒന്നാമതെത്തി (16ാം റാങ്ക്)

-സഞ്ജയ് കോത്താരി ഇന്ത്യയുടെ പുതിയ ചീഫ് വിജിയലൻസ് കമീഷണർ

-ലോകത്തിലെ ഏറ്റവും വലിയ എക്സ്പോർട്ട് കോൾഡ് സോൺ മുംബൈ വിമാനത്താവളത്തിൽ ആരംഭിച്ചു

-ഇന്ത്യൻ റെയിൽവേ ആരംഭിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ടിത ചാറ്റ് ബോട്ടാണ് ആസ്ക് ദിശ (askdisha)

-കോസ്റ്റ് ഗാർഡിനെ പുതിയ പട്രോൾ വെസൽ 'വജ്ര' ഉദ്ഘാടനം ചെയ്തു

-അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ത്യ സന്ദർശിച്ചു


-പോയവർഷം ലോകത്ത് ഏറ്റവും മലിനമായ തലസ്ഥാന നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാമത്

26-മുൻ മന്ത്രി അഡ്വ പി. ശങ്കരൻ അന്തരിച്ചു

- സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികൾ സമരവും ധർണയും ഘെരാവോയും പ്രകടനവും നടത്തുന്നത് കേരള ഹൈകോടതി വിലക്കി

മാർച്ച്

- പ്രഥമ ഖേലോ ഇന്ത്യ സർവകലാശാല കിരീടം പഞ്ചാബ് യൂണിവേഴ്‌സിറ്റി നേടി.

-പോഷകാഹരക്കുറവില്ലാത്തെ ഇന്ത്യയെ സൃഷ്ടിക്കാനായി 'സുപോഷിത് മാ അഭിയാൻ' രാജസ്ഥാനിലെ കോട്ടയിൽ ഉദ്ഘാടനം ചെയ്തു

-കമ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്സസ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ സമർപ്പിക്കാനായി എൻ.സി സക്സേന കമ്മിറ്റിയെ നിയോഗിച്ചു

-എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളം എത്തിക്കാനായി തെലങ്കാനയിൽ 'മിഷൻ ഭഗീരഥ ആരംഭിച്ചു'

-ഇന്ത്യൻ ഓഷ്യൻ കമ്മീഷനിൽ അഞ്ചാമത്തെ നിരീക്ഷക രാജ്യമായി ഇന്ത്യ ചേർന്നു

-ശാസ്ത്ര രംഗത്തേക്ക് വനിതകളെ ആകർഷിക്കാനായി 'വിഞ്ജാൻ ജ്യോതി' പദ്ധതി ആരംഭിച്ചു

-ഇന്ത്യയിലെ ഏറ്റവും കൂടുതൽ സോളാർ റൂഫ് ടോപ്പ് പ്ലാന്‍റുകളുള്ള സംസ്ഥാനമായി ഗുജറാത്ത്

- മുംബൈ സെൻട്രൽ സ്റ്റേഷന് 'നാനാ ശങ്കർ സേത്ത്' എന്ന പുതിയ പേര് നൽകി

- കൂറുമാറ്റ നിരോധന നിയമപ്രകാരം മണിപ്പൂർ സംസ്ഥാന മന്ത്രി തൗനാജോം ശ്യാംകുമാറിനെ സുപ്രീംകോടതി ആദ്യമായി പുറത്താക്കി

-രാജ്യത്തെ 11 വ്യവസായ നഗരങ്ങളെ ബന്ധിക്കുന്ന പുതിയ തീവണ്ടി സർവ്വീസാണ് 'സ്വാവലംബൻ എക്സ്പ്രസ്'

-ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട 2020ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം 144

-ഗോത്രജനതയുടെ വ്യാവസായികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതി 'ടെക് ഫോർ ട്രൈബൽ'

-കർഷകർക്കുള്ള വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ കനിമൊഴി കരുണാനിധിയെ പാർലമെന്‍റ്റി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയായി നിയോഗിച്ചു


-ജമ്മുവിലെ സിറ്റി ചൗക് 'ഭാരത് മാതാ ചൗക്' എന്നു പുനർനാമകരണം ചെയ്തു.

-അജയ് ഭൂഷൺ പാണ്ഡെ ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി.

-ലോക വന്യജീവി ദിനം- വിഷയം 'ഭൂമിയിലെ എല്ലാ ജീവജാലങ്ങളും നിലനിൽക്കട്ടെ'.

-ക്രിപ്റ്റോ കറൻസിയുടെ വിലക്ക് നീക്കി

-കേന്ദ്ര സർക്കാരിന്‍റെ 2020 ലെ നാരീശക്തി പുരസ്‌കാരത്തിന് ഭഗീരഥിയമ്മയും കാർത്യായനിയമ്മയും അർഹരായി.

-ഇന്ത്യയുടെ പത്താമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി ബിമൽ ജുൽക്ക നിയമിതനായി.

-ഔറംഗബാദ് വിമാനത്താവളം 'ഛത്രപതി സംബജി വിമാനത്താവളം' എന്നു പുനർനാമകരണം ചെയ്തു.

-എക്കാലത്തെയും മികച്ച നേതാവായി മഹാറാണ രഞ്ജിത്ത് സിങ്ങിനെ ബി.ബി.സി വേൾഡ് ഹിസ്റ്ററി മാഗസിൻ തിരഞ്ഞെടുത്തു.

-കേന്ദ്ര സർക്കാരിന്‍റെ 'ഒരു ജില്ല ഒരു ഉത്പന്നം' പദ്ധതിയുടെ കീഴിൽ കേരളത്തിൽ നിന്നും സിൽക്ക് ജില്ലയായി വയനാടിനെ തെരഞ്ഞെടുത്തു.

-ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ അഞ്ചാം വനിത ട്വന്‍റി- 20 ലോകകപ്പ് ജേതാക്കൾ ആയി.

-ബി.ബി.സി യുടെ കായിക പുരസ്‌കാരമായ 'ലൈഫ് ടൈം അചീവ്മെന്‍റ് അവാർഡി'ന് പി.ടി ഉഷയും 'പ്രഥമ ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ' പുരസ്‌കാരം പി.വി സിന്ധുവും ഏറ്റു വാങ്ങി.

8-മുൻ കേരള ഗവർണ്ണറും രാജീവ് ഗാന്ധിയുടെയും പി. വി നരസിംഹ റാവുവിന്‍റെയും സർക്കാറുകളിൽ നിയമ സഹമന്ത്രി യും അഞ്ചു തവണ രാജ്യസഭാഅംഗവും ആയ എച്ച്. ആർ ഭരദ്വാജ് അന്തരിച്ചു.

-ചവറ എം.എൽ.എ എൻ. വിജയൻപിള്ള അന്തരിച്ചു.

11-കോവിഡ് -19 നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

-കോവിഡ് പശ്ചാതലത്തിൽ ഇന്ത്യയിൽ പകർച്ച വ്യാധി നിയമം 1897ന്‍റെ വകുപ്പ് 2 പ്രാബല്യത്തിൽ വന്നു

-കേന്ദ്ര സർക്കാർ അവശ്യവസ്തു നിയമത്തിൽ മാസ്ക്, സാനിറ്റൈസർ എന്നിവ ഉൾപ്പെടുത്തി

-കോവിഡിനെ നോട്ടിഫൈഡ് ഡിസാസ്റ്ററായി ഇന്ത്യ പ്രഖ്യാപിച്ചു

12-രാജ്യത്തെ ആദ്യ കോവിഡ് മരണം- കർണാടക സ്വദേശിയായ മുഹമ്മദ് ഹുസൈൻ സിദ്ധീഖി ആണ് മരിച്ചത്.

-കോവിഡ് ആധികാരിക വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജി.ഒ. കെ ഡയറക്ട് എന്ന ആപ്ലിക്കേഷൻ പുറത്തിറക്കി.

-86 മത് രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്ര നേടി.

14-കോവിഡിനെ ദേശീയ ദുരന്തമായി (Notified disaster) കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

-ഐ.എസ്.എൽ കിരീടം അത്ലറ്റികോ ഡി. കൊൽക്കത്ത നേടി.

-കവിയും ഭാഷാ ഗവേഷകനും ചിത്രകാരനും ആയിരുന്ന പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു.

15-സംസ്ഥാനത്തു കോവിഡ് വ്യാപനം തടയുന്നതിനായി കേരള സർക്കാർ 'ബ്രേക്ക് ദി ചെയിൻ' കാമ്പയിൻ ആരംഭിച്ചു.

-സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാഷ്ട്രപതി രാംനാഥ്‌ കോവിൻഡ് രാജ്യസഭയിലേക്ക് ശുപാർശ ചെയ്തു. മാർച്ച് 19 നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

17-നാവിക സേനയിലും വനിതകൾക്ക് സ്ഥിരനിയമനം നൽകണമെന്ന് സുപ്രീംകോടതി വിധിച്ചു.

-ഗൂഗ്ൾ ക്ലൗഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ആയി കരൺ ബജ്‌വയെ നിയമിച്ചു.

-കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ 2019-20 കണക്ക് പ്രകാരം പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി.

-ഗണിത ശാസ്ത്ര രംഗത്തെ നോബൽ എന്നറിയപ്പെടുന്ന 'എബൽ പുരസ്‌കാരം' പ്രഖ്യാപിച്ചു. ഹിലാൽ ഫെർസ്റ്റൻബർഗ്, ഗ്രിഗറി മർഗുലിസ് എന്നിവരാണ് ജേതാക്കൾ.

-സിവിൽ ഏവിയേഷൻ മന്ത്രാലയം രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ചണ്ഡീഗഡ് എയർപോർട്ടിനെ തെരഞ്ഞെടുത്തു.

-നിർഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കി.

-ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുൻ ക്യാപ്റ്റനും പരിശീലകനും ആയിരുന്ന പി.കെ ബാനർജി അന്തരിച്ചു.

21-ലോക വനദിനം - വിഷയം വനങ്ങളും ജൈവവൈവിധ്യവും.

22-ലോക ജലദിനം - വിഷയം ജലവും കാലാവസ്ഥാ മാറ്റവും.

-മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാൻ അധികാരമേറ്റു.

23-ഇന്ത്യൻ റാഡിക്കൽ ചിത്രകലയിലെ പ്രഗൽഭനായ ചിത്രകാരൻ കെ പ്രഭാകരൻ അന്തരിച്ചു.

24-രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.


-പ്രശസ്ത മലയാള കഥാകൃത്ത് ഇ.ഹരികുമാർ അന്തരിച്ചു.

-സംസ്ഥാനത് പഴങ്ങളും പച്ചക്കറികളും വീടുകളിൽ എത്തിക്കാൻ ആയി 'ജീവനി സഞ്ജീവനി' എന്ന പദ്ധതി കൃഷി വകുപ്പ് ആരംഭിച്ചു.

26-പശ്ചിമ ബംഗാളിലെ പ്രമുഖ നിശ്ചല ഛായാഗ്രഹകൻ നെമായ് ഘോഷ് അന്തരിച്ചു

-കൊറോണ പരിചരണത്തിന് മാത്രമായുള്ള രാജ്യത്തെ ആദ്യ ആശുപത്രി മുംബൈയിൽ തുറന്നു

-കോവിഡ് ബോധവത്കരണ പരിപാടിയിലേക്ക് അന്തർദേശീയ ഫുട്ബാൾ ഫെഡറേഷൻ ഇന്ത്യയിൽനിന്ന് സുനിൽ ഛേത്രിയെ തെരഞ്ഞെടുത്തു

-സമ്പൂർണ ലോക്ഡൗൺ പശ്ചാതലത്തിൽ നാഷണൽ ബുക് ട്രസ്റ്റ് ആരംഭിച്ച സംരഭമാണ് 'സ്റ്റേ ഹോം ഇന്ത്യ വിത്ത് ബുക്സ്'

-സർക്കാർ ഷെഡ്യൂൾ എച്ചിൽ ഉൾപ്പെടുത്തി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് കയറ്റുമതി നിരോധിച്ചു

-നാഷണൽ ഓൺലൈൻ എജുക്കേഷൻ പ്ലാറ്റ്ഫോമാണ് സ്വയം (swayam)

-പ്രജക്റ്റ് പ്രാണ എന്ന ദൗത്യത്തിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തദ്ദേശീയമായി വെന്‍റിലേറ്ററുകൾ സ്ഥാപിച്ചു

-കോവിഡിനെതിരെ പോരാട്ടത്തിൽ സഹായിക്കാനായി എൻ.സി.സി 'എക്സർസൈസ് എൻ.സി.സി യോഗ്ദൻ' ആരംഭിച്ചു

-ജി.പി.എസ് സംവിധാനത്തിലൂടെ കോവിഡ് രോഗികളുടെ സ്ഥലമറിയാനായി സർക്കാർ ആരംഭിച്ച ആപ്ലിക്കേഷനാണ് 'കൊറോണ കവച്'

-പ്രാണവായു എന്നപേരിൽ ഐ.ഐ.ടി റൂർക്കി കുറഞ്ഞ ചിലവിലുള്ള വെന്‍റിലേറ്റർ വികസിപ്പിച്ചു

-രാജ്യത്ത് നടപ്പാക്കി വരുന്ന സമഗ്ര ദേശീയപാതാ വികസന പദ്ധതിയാണ് 'ഭാരത് മാല പരിയോജന'

-പ്രധാൻ മന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ ആവശ്യമരുന്നുകൾ വീട്ടുപടിക്കൽ എത്തിക്കാനുള്ള സംരംഭമാണ് 'സ്വസ്ത് കെ സിപാഹി'

-രാജ്യത്തെ ആദ്യത്തെ റിമോട്ട് ഹെൽത്ത് മോണിറ്ററിംഗ് സംവിധാനം ഋശികേശിൽ ആരംഭിച്ചു

-ദേശീയ ദുരന്ത നിവാരണ നിയമത്തിന്‍റെ 51ാം വകുപ്പ് പ്രകാരം പൊൊതു സ്ഥലത്ത് തുപ്പുന്നത് കുറ്റകരം

-കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനായി സർവേ ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപാണ് 'സഹയോഗ്'

26-കോവിഡ് വ്യാപനം തടയുന്നതിന് ആയി കേരള സർക്കാർ കൊണ്ടുവന്ന 'കേരള എപിഡമിക് ഡിസീസ് ഓർഡിനൻസി'ൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു.

27-പ്രശസ്ത ചിത്രകാരനും ആർക്കിടെക്റ്റും എഴുത്തുകാരനുമായ സതീഷ് ഗുജ്‌റാൾ അന്തരിച്ചു

28-കേരളത്തിലെ ആദ്യ കോവിഡ് മരണം- എറണാകുളം സ്വെദേശി യാക്കൂബ് ഹുസൈൻ സേട്ട്.

-ലോകത്ത് സ്ത്രീകൾ നടത്തുന്ന ഏക ആത്മീയ സംഘടനയായ 'ബ്രഹ്മകുമാരീസ് സൻസ്ഥാന്‍റെ' മേധാവി ദാദി ജാനകി അന്തരിച്ചു.

-നാഷണൽ ചമ്പൽ സാങ്ച്വറി കേന്ദ്രസർക്കാർ ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചു

-അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കാൻ പ്രതിമാസം 900 രൂപ വീതം യു.പി സർക്കാർ കർഷകർക്ക് നൽകാൻ തീരുമാനിച്ചു.


ഏപ്രിൽ

1-പത്തു പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രാബല്യത്തിൽ വന്നു.

-അലഹാബാദ് ബാങ്കും ഇന്ത്യൻ ബാങ്കിൽ ലയിച്ചു

-യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്‍റ്ൽ് ബാങ്ക് ഓഫ് കൊമേഴ്സും പഞ്ചാബ് നാഷണൽ ബാങ്കിൽലയിച്ചു

-സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചു

-കോർപ്പറേഷൻ ബാങ്കും ആന്ധ്രാ ബാങ്കും യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചു

-ശേഖാതർ കമ്മിറ്റി നിർദ്ദേശ പ്രകാരം മിലിട്ടറി എൻജിനീയറിംഗ് സർവീസസിലെ പതിനായിരത്തോളം തസ്തികകൾ നീക്കം ചെയ്തു.

-മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ 'സ്‌ട്രൈറ്റ് ഫോർവേഡി'നു ഐ.എസ്.ഒ അംഗീകാരം ലഭിച്ചു.

-ലോക പ്രശസ്ത വൈറോളജിസ്‌റ്റും ഇന്ത്യൻ വംശജയുമായ ഗീത റാംജി ദക്ഷിണാഫ്രിക്ക യിൽ അന്തരിച്ചു.

2-കൊറോണ വൈറസിൽ നിന്നും അകലം പാലിക്കാൻ സഹായിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ മൊബൈൽ ആപ് ആയ 'ആരോഗ്യസേതു' പുറത്തിറങ്ങി.


4-ലോക്ഡൗണ് കാരണം നഷ്ടപ്പെട്ട പഠന ദിനങ്ങൾ തിരികെ ലഭിക്കുന്നതിനായി കൈറ്റും എസ്.സി.ഇ.ആർ.ടിയും ചേർന്ന് 'അവധിക്കാല സന്തോഷങ്ങൾ' എന്ന പോർട്ടൽ ആരംഭിച്ചു.

-കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്‌പ നൽകുന്ന പദ്ധതിയായ 'സഹായഹസ്തം' പദ്ധതിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് അംഗീകാരം നൽകി.

6-സംഗീത സംവിധായകൻ എം.കെ അർജുൻ മാസ്റ്റർ അന്തരിച്ചു.

7-ലോകാരോഗ്യ ദിനം - ഈ വർഷത്തെ ദിനം സമർപ്പിച്ചത് നഴ്സുമാർക്ക്.

-ലോക ബാങ്ക് വിദഗ്ധ ഉപദേശകസമിതി അംഗമായി ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജനെ നിയമിച്ചു.

-ദേശീയ ആരോഗ്യ ഗുണനിലവാര അംഗീകാരം ആയ 'നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്' പ്രകാരം മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമായി തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം പുഴനാട് കുടുംബരോഗ്യ കേന്ദ്രത്തെ തെരഞ്ഞെടുത്തു.

12-പ്രമുഖ ബാലസാഹിത്യകാരൻ 'മുഹമ്മ രമണൻ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന കെ ചിദംബരൻ അന്തരിച്ചു.

-കേരളത്തിൽ ആദ്യമായി അതിപ്രാചീന മനുഷ്യ സംസ്‌കൃതിയുടെ (പെട്രോ ഗ്ലിഫ്‌സ്) തെളിവ് ഇടുക്കി യിൽ കണ്ടെത്തി.

-ഏറ്റവും ചുരുങ്ങിയ ദിവസങ്ങൾക്കകം ഏറ്റവും അധികം ആളുകൾ ഡൗൺലോഡ് ചെയ്ത മൊബൈൽ ആപ് എന്ന റെക്കോർഡ് ആരോഗ്യസേതുവിന്. 15 ദിവസങ്ങൾക്കകം അഞ്ചുകോടി ആളുകളാണ് ഇത് ഡൗൺലോഡ് ചെയ്തത്.

-വെൾഡ് വൈഡ് ഫണ്ടിന്‍റെ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ ആയി വിശ്വനാഥൻ ആനന്ദിനെ നിയമിച്ചു.

-ലോക്ഡൗണിനു ശേഷം പഠനവും പരീക്ഷയും നടത്തുന്നതിനെ കുറിച്ച് പഠിക്കാൻ ഡോ.ബി ഇഖ്ബാൽ അധ്യക്ഷനായുള്ള ആറംഗ സമിതിയെ നിയോഗിച്ചു.

-സംസ്ഥാന സർക്കാറിന്‍റെ വേഗ റെയിൽ പദ്ധതിയായ 'സിൽവർ ലൈൻ' പദ്ധതി കേരള റെയിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ അംഗീകരിച്ചു.

18-വിഖ്യാത കാർഷിക ശാസ്ത്രജ്ഞനും ജൈവ സാങ്കേതിക വിദഗ്ധനുമായ വീരേന്ദ്ര ലാൽ ചോപ്ര അന്തരിച്ചു.

-ഐ.പി.എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരായി രോഹിത് ശർമ്മ യെയും ധോണിയെയും തെരഞ്ഞെടുത്തു.


19-സംസ്ഥാന ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്‍റ് കൈറ്റുമായി ചേർന്ന് വീഡിയോ കോണ്ഫറൻസിങ് ആപ്പായ 'ബിഗ് ബ്ലൂ ബട്ടൺ' പുറത്തിറങ്ങി.

20-തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റവർക്കിൽ അംഗത്വം ലഭിച്ചു. ഈ അംഗത്വം ലഭിച്ച ഇന്ത്യ യിലെ ആദ്യ സ്ഥാപനമാണ് കേരള അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്.

21-ഐ.സി.ഐ.സി.ഐ ബാങ്ക് അലക്സാ, ഗൂഗിൾ അസിസ്റ്റന്‍റ് മുഖേന വോയ്സ് ബാങ്കിങ് ആരംഭിച്ചു.

-രാജ്യത്തെ ആദ്യ കോവിഡ് മുക്ത സംസ്ഥാനമായി ഗോവയെ തെരഞ്ഞെടുത്തു

22-ലോക ഭൗമ ദിനാചരണത്തിന്‍റെ 50ാം വർഷം.

-കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ അക്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എന്ന പുതിയ ഓർഡിനൻസ് കേന്ദ്രമന്ത്രിസഭ പാസാക്കി. എപിഡമിക് ഡിസീസ് ആക്റ്റ് 1897 ആണ് ഭേദഗതി വരുത്തിയത്.

-ലോക ബാഡ്മിന്‍റൺ ഫെഡറേഷന്‍റെ 'ഐ.ആം ബാഡ്മിന്‍റൺ' എന്ന ബോധവൽക്കരണ ക്യാമ്പയിൻ അംബാസഡർ ആയി ഇന്ത്യയിൽ നിന്നും പി.വി സിന്ധുവിനെ തിരഞ്ഞെടുത്തു.

-സാമൂഹിക അകലം നിലനിർത്താൻ ആയി ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്ത് 'ബ്രേക്ക് ദി ചെയിൻ അമ്പറില്ല' പ്രൊജക്ട് തുടങ്ങി.

-കേന്ദ്ര വിജിലൻസ് കമ്മീഷണർ ആയി സഞ്ജയ് കോതാരി ചുമതല യേറ്റു.

-ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പൊലീസിന്‍റെ 'പ്രശാന്തി' പദ്ധതി നിലവിൽ വന്നു.

-കൃഷി വകുപ്പും സംസ്ഥാന ശിശു ക്ഷേമ സമിതിയും ചേർന്ന് നടപ്പാക്കുന്ന കാർഷിക പദ്ധതി യായ 'കൃഷി പാഠം' കൃഷി വകുപ്പ്‌ മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

-കേന്ദ്ര ജീവനക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമാക്കി.

29-പ്രശസ്ത ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു.

-ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ടി.എസ് തിരുമൂർത്തി നിയമിതനായി.

-സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും നീറ്റ് പരീക്ഷ ബാധകമാക്കുന്നതിൽ മൗലികാവകാശ ലംഘനമില്ലെന്ന് സുപ്രീം കോടതി.

-സംസ്ഥാന ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുണ്ടാകുന്ന ഘട്ടങ്ങളിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം 25 ശതമാനം വരെ മാറ്റിവെക്കുന്നതിന് ഓർഡിനെൻസ്.

30-പ്രശസ്ത ബോളിവുഡ് താരം ഋഷികപൂർ അന്തരിച്ചു.

-സംസ്ഥാനത്തു വാർഡ് വിഭജനം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താനുള്ള ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പ് വെച്ചു.

-ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ച്ചുനി ഗോസ്വാമി അന്തരിച്ചു.

-മണിപ്പൂർ റെയ്സിനും (ചെഖോ) ഖോരക്പൂർ കളിമണ്ണ് ശില്പങ്ങൾക്കും (ടെറകോട്ട) ജി.ഐ പദവി ലഭിച്ചു.

-അഴിമതി വിരുദ്ധ സമിതി യായ കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ കമ്മീഷണർ ആയി സുരേഷ് എൻ പട്ടേൽ ചുമതലയേറ്റു.

-രാഷ്ട്രപതിയുടെ പുതിയ സെക്രട്ടറിയായി കപിൽദേവ് ത്രിപാഠിയെ നിയമിച്ചു

-മാസ്ക് ധരിക്കുന്നതിന്‍റെ പ്രാധാന്യത്തെ പറ്റി ബോധവത്കരിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൽ ബോർഡ് 'ടീം മാസ്ക് ഫോഴ്സിനു' നേതൃത്വം നൽകി


-കേന്ദ്ര സർക്കാർ ഓർഡിനൻസ് പ്രകാരം ആരോഗ്യപ്രകവർത്തകരെ ആക്രമിക്കുന്നത് 6 മാസം മുതൽ 7 വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം

-ഐ.ഐ.ടി മുംൈബ വികസിപ്പിച്ച കുറഞ്ഞ ചെലവിലുള്ള വെന്‍റിലേറ്ററാണ് 'റുഹ്താർ'

-തമിഴ്നാട്ടിലെ 'കോവിൽപ്പെട്ടി കടല മിഠായി'ക്ക് ഭൗമസൂചിക പദവി ലഭിച്ചു

മെയ്

4-കോവിഡ് പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന കരാർ തൊഴിലാളി പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനുള്ള ഏകാംഗ കമ്മീഷൻ ആയി ഡോ.സി.വി ആനന്ദ് ബോസിനെ നിയമിച്ചു.

-രാജ്യത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ റയിൽവേ 'ശ്രെമിക് സ്‌പെഷ്യൽ സർവീസ്' ആരംഭിച്ചു.

-റവന്യു സേവനങ്ങൾ ലഭ്യമാക്കുന്നതിനായി എം.കേരള മൊബൈൽ ആപ്ലിക്കേഷനു തുടക്കം.

5-യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചു കൊണ്ട് വരാനായി ഐ.എൻ.എസ് ഷർദൂൽ പുറപ്പെട്ടു.

-ഒരു വ്യക്തിക്ക് ഇഷ്ടമുള്ള പേര് സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും അത് പൗരന്‍റെ അഭിപ്രായസ്വാതന്ത്ര്യം ആണെന്നും കേരള ഹൈക്കോടതി.


-പാർലമെന്‍റിനെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ആയി അധീർ രഞ്ജൻ ചൗധരിയെ നിയമിച്ചു.

-സഹകരണ ബാങ്കുകളും സർഫാസി നിയമത്തിനു കീഴിൽ എന്ന് സുപ്രീംകോടതി വിധിച്ചു.

-ജമ്മു കശ്മീരിൽ അസോസിയേറ്റഡ് പ്രസിന് വേണ്ടി ജോലി ചെയ്യുന്ന മൂന്ന് ഇന്ത്യക്കാർക്ക് പുലിറ്റ്സർ പുരസ്കാരം. ദാർ യാസിർ, മുക്താർ ഖാൻ, ചാന്നി ആനന്ദ് എന്നിവർക്കാണ് പുരസ്കാരം.

-ലോകത്തിൽ ഇന്ധന നികുതി ഏറ്റവും ഉയർന്ന രാജ്യമായി ഇന്ത്യ.

-കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്‍റ് ആർട്‌സ് (കോട്ടയം) ചെയർമാൻ ആയി അടൂർ ഗോപാലകൃഷ്ണൻ നിയമിതനായി.

7-കൊറോണ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നുള്ള പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻ്റെ വ്യോമായന ദൗത്യം 'വന്ദേഭരത് മിഷന്' തുടക്കം

-നാവിക ദൗത്യം-ഓപറേഷൻ സമുദ്രസേതു

-കരസേമ ദൗത്യം-ഓപറേഷൻ നമസ്തെ

-തമിഴ്നാട്ടിൽ വിരമിക്കൽ പ്രായം58 ഇൽ നിന്നും 59 ആയി ഉയർത്തി.

- ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് ആർ.ആർ വെങ്കട്ടപുരം ഗ്രാമത്തിൽ രാസവസ്തു നിർമാണ ശാലയിൽ നിന്ന് സ്റ്റെറീൻ വാതകം ചോർന്ന് 13 പേർ മരിച്ചു.

-മദ്യം ഓൺലൈൻ ആയി നൽകാമെന്ന് സുപ്രീംകോടതി ഉത്തരവിറക്കി.


-കോവിഡിനെ തുടർന്ന് പ്രവാസികളെ തിരികെയെത്തിക്കാന്‍ ആരംഭിച്ച കേന്ദ്രത്തിന്‍റെ ഓപ്പറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായുള്ള കപ്പലുകൾ തിരിച്ചെത്തി.

-റീ ബിൽഡ് കേരള യുടെ സി.ഇ.ഒ ആയി രാജേഷ് കുമാർ സിംഗ് നിയമിതനായി.

-അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ ഫെഡ് കപ് ഹാർട് അവാർഡ് സാനിയ മിർസയ്ക്ക് ലഭിച്ചു. ഈ അവാർഡ് നേടിയ ആദ്യ ഇന്ത്യകാരിയാണി.

-കൊറോണ വൈറസിനെ പരിശോധിക്കാൻ ഇന്ത്യ തദ്ദേശീയമായി 'കോവിഡ് കവജ് എലീസാ' എന്ന പരിശോധന രീതി വികസിപ്പിച്ചു.

-ജാർഖണ്ഡിലെ സോഹരി ഖേവർ പെയിന്‍റിങിനും തെലങ്കാനയിലെ ടെലിമരുമൽ പെയിന്‍റിങ്ങിനും ജി.ഐ പദവി ലഭിച്ചു.

12-സ്വാശ്രയ ഇന്ത്യക്കായി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ആയ ആത്മ നിർഭർ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ ജി.ഡി.പിയുടെ 10 ശതമാനമാണിത്

-സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനയുള്ള 'വ്യവസായ ഭദ്രത' പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം.

-ഇന്ത്യയുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ലോകബാങ്കിന്‍റെ 7500 കോടി സഹായം.

-ഗോവയിൽ കോസ്റ്റ്ഗാർഡിന്‍റെ ദ്യ ഓഫ്ഷോർ നിരീക്ഷണ കപ്പലായ ഐ.സി.ജി.എസ് സാചെത് കമീഷൻ ചെയ്തു

-മെയിൽ ബംഗാൾ ഉൽക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലികൊടുങ്കാറ്റാണ് ഉംഫൻ


-ചത്തീസ്ഗഢിൽ രാജീവ് ഗാന്ധി കിസാൻ ന്യായ് യോജന ആരംഭിച്ചു

17-എല്ലാവർക്കും ഇന്‍റർനെറ്റ് സൗകര്യം ഉറപ്പാക്കാൻ ഉള്ള കേരള സർക്കാറിന്‍റെ കെ. ഫോൺ സംവിധാനത്തിന്‍റെ ആദ്യ ഘട്ടത്തിന് തുടക്കം.

-പഞ്ചായത്തകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും സേവനങ്ങൾ ഇന്‍റഗ്രേറ്റഡ് ലോക്കൽ ഗവണ്മെന്‍റ് മാനേജ്‌മെന്‍റ് സൊലൂഷൻ എന്ന ഒറ്റ സോഫ്റ്റ്‌വെയർ നു കീഴിൽ കൊണ്ട് വന്നു.

19-കോവിഡ് കാലത്ത് 3 മുതൽ 6 വരെയുള്ള കുട്ടികളുടെ പോഷക കുറവ് പരിഹരിക്കാൻ സംസ്ഥാന ശിശു വികസന വകുപ്പും കാർഷിക സർവകലാശാല യുടെ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും സംയുക്ത മായി തയ്യാറാക്കിയ 'തേനമൃത് ന്യുട്രിബാറി'ന്‍റെ' വിതരണത്തിന് തുടക്കം കുറിച്ചു.

-കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കും സാമ്പത്തിക പ്രതിസന്ധി ഉള്ളവർക്കും കേരള സർക്കാർ ഏർപ്പെടുത്തിയ 'ജീവനം സൗഹൃദ പാക്കേജ്' മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

-സ്വന്തമായി വാസസ്ഥലം ഇല്ലാത്തതും സംരക്ഷിക്കാൻ മറ്റാരും തയ്യാകാത്തതുമായ ജയിൽ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ 'തണലിടം' പദ്ധതി ആരംഭിച്ചു.

-അൾഷിമേഴ്‌സ് രോഗപ്രതിരോധത്തിനായി ഐ.ഐ.ടി ഗുവാഹത്തി 'ട്രോജൻ പെപ്ട്ടൈഡ്' വികസിപ്പിച്ചു.

-രാജീവ് ഗാന്ധിയുടെ ചരമ ദിനത്തിൽ ഛത്തീസ്ഗഡിൽ കർഷർക്കായി 'രാജീവ് ഗാന്ധി കിസാൻ സായ് യോജന' ആരംഭിച്ചു.

-നബാർഡ് ചെയർമാൻ ആയി ചിന്താല ഗോവിന്ദ രാജുലു നിയമിതനായി.

-ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ ആയി ഡോ. ഹർഷ വർധനൻ നിയമിതനായി.

25-ഇന്ത്യൻ ഹോക്കി ഇതിഹാസം ബൽബീർ സിംഗ് അന്തരിച്ചു.

-എല്ലാ തൊഴിലാളികൾക്കും ജോലി നൽകുക എന്ന ലക്ഷ്യത്തോടെ മധ്യപ്രദേശിൽ 'ശ്രമസിദ്ധി' ക്യാമ്പയിൻ ആരംഭിച്ചു.

28-മുൻ കേന്ദ്രമന്ത്രി യും രാജ്യസഭാ അംഗവുമായ എം.പി വീരേന്ദ്രകുമാർ അന്തരിച്ചു.


-യുണൈറ്റഡ് നാഷൻസ് മിലിറ്ററി ജൻഡർ അഡ്വക്കേറ്റ് അവാർഡ് സുമൻ ഗവനി നേടി.

-സംസ്ഥാനതെ സെമിഹൈസ്പീഡ് റെയിൽവേ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വികസന പദ്ധതികളുടെ മേൽനോട്ടചുമതലയിലേക്ക് അൽഗേഷ് കുമാറിനെ നിയമിച്ചു.

-കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ആയി ആർ. ശ്രീലേഖ നിയമിതയായി.

-പ്രധാനമന്ത്രിയുടെ ജീവചരിത്രപുസ്‌തകം ' 'നരേന്ദ്ര മോദി: ഹാർബിൻജർ ഓഫ് പ്രൊസ്‌പെരിറ്റി ആൻഡ് അപ്പൊസ്തൽ ഓഫ് വേൾഡ് പീസ്' (നരേന്ദ്ര മോദി, അഭിവൃദ്ധിയുടെ പ്രവാചകൻ, ലോകസമാധാനത്തിന്‍റെ അപ്പോസ്തലൻ)', മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.

-ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യുടെ സ്ഥിരം പ്രതിനിധിയായി ടി.എസ് തിരുമൂർത്തിയെ നിയമിച്ചു

-കശ്മീർ കുങ്കുമത്തിന് ഭൗമ സൂചിക പദവി ലഭിച്ചു.

-മാലദ്വീപ് , മഡഗാസ്കർ, സെയ്ൽ ഷെൽസ്, കൊമോറോസ് എന്നീ രാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും ആയുർവേദ മരുന്നുകളും ജീവൻ രക്ഷാ ഒഷധങ്ങളും എത്തിക്കാനായി ഐ.എൻ.എസ് കേസരി കപ്പലിൽ ഇന്ത്യ നടത്തിയ ദൗത്യമാണ് 'മിഷൻ സാഗർ'

-പൊലീസുകാർ വീട്ടുപടിക്കലെത്തി പരാതി സ്വീകരിക്കുന്ന 'എഫ്.ഐ.ആർ ആപ് കെ ദ്വാർ യോജന മധ്യപ്രദേശിൽ നടപ്പാക്കി

-തദ്ദേശീയമായി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്ന 'വോക്കൽ ഫോർ ലോക്കൽ' പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു

-രാജ്യത്തിന്‍റെ ആദ്യ ഓട്ടോമേറ്റഡ് കോവിഡ് ടെസ്റ്റിംഗ് യന്ത്രമാണ് 'കോബാസ് 6800'

-രാജ്യത്ത് റിപോർട്ടുചെയ്ത മൊബൈൽ ഫോണുകളെ ബാധിക്കുന്ന മാൽവെയറാണ് 'ഇവന്‍റ് ബോൾട്ട്'

-തങ്ങളുടെ രാജ്യത്ത് കൂടി കടന്നുപോവുന്ന അതിഥി തൊഴിലാളികൾക്ക് പാദരക്ഷകൾ നൽകാനുള്ള 'ചരൺ പാദുക സംരംബം' മധ്യപ്രദേശിൽ ആരംഭിച്ചു. അതിഥി തൊഴിലാളികളെ സഹായിക്കാനായി 'റോസ്ഗാർ സേതു സ്കീം' ഉം ആരഭിച്ചതും ഇവിടെയാണ്.

-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എൻജീനിയറിംഗിന്‍റെ പേര് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് , എൻജിനീയറിംഗ് ആൻഡ് ടെക്നോളജി എന്നാക്കി പുനർനാമകരണം ചെയ്തു

-കോവിഡിനെതിരായ മികച്ച 10 ഉദ്യമങ്ങളിലൊന്നായ ഖുദോൾ സംരംഭം മണിപ്പൂരിൽ നടപ്പാക്കി

-മിസോറാമിൽ കായിക മേഖലക്ക് വ്യവസായ പദവി നൽകി

-കർണാടകത്തിൽ രാജ്യത്ത് ആദ്യമായി സ്റ്റേറ്റ് ഹെൽത്ത് രജിസ്റ്റർ തയ്യാറാക്കി


ജൂൺ

1-സംസ്ഥാനത് അധ്യയന ദിനങ്ങൾ ഓണ് ലൈൻ വഴി 'ഫസ്റ്റ് ബെൽ' പദ്ധതിയിലൂടെ ആരംഭിച്ചു.

-ഇന്ത്യൻ ഫുട്ബോൾ താരം ബീർ ബഹദൂർ അന്തരിച്ചു.

-മലയാളിയായ സിബി ജോർജ്ജ് നെ കുവൈത്ത് ലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി നിയമിച്ചു.

-ജയരാജിന്‍റെ ചിത്രമായ 'ഹാസ്യം' ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുത്തു.

4-പ്രമുഖ ബോളിവുഡ് സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു.

5-ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1 കോടി 9 ലക്ഷം വൃക്ഷതൈകൾ വിതരണം ചെയ്തു.

-ഇന്ത്യകാരിയായ നേത്രയെ പവപ്പെട്ടവർക്കയുള്ള യുണൈറ്റഡ് നാഷൻസ് അസോസിയേഷൻ ഫോർ ഡെവലപ്‌മെന്‍റ് ആൻഡ് പീസിന്‍റെ ഗൂഡവിൽ അംബാസിഡർ ആയി നിയമിച്ചു.

-അംഫാൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ സുന്ദർബനിൽ നാശം വിതച്ചു.

-ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പഴകിയ മൽസ്യം പിടിച്ചെടുക്കുന്നതിനായി ഓപ്പറേഷൻ 'സാഗർ റാണി' ആരംഭിച്ചു.

-കേരള പൊലീസിന്‍റെ സേവനങ്ങൾ എല്ലാം സംയോജിപ്പിച്ച് കൊണ്ട് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനു പേര് നൽകി - പോൽ ആപ്പ്.


-സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകൾ ഇനി 'വാഹൻ സാരഥി'യിലൂടെ രാജ്യത്തെ വിടെയും പുതുക്കാം.

-ഗൈർസൈൻ - ഉത്തരഖണ്ഡിന്‍റെ വേനൽക്കാല തലസ്ഥാനം ആക്കി ഉത്തരവിറക്കി.

-സിൽവർ ലൈൻ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.

11-സംവരണം മൗലികവകാശമല്ലെന്ന് സുപ്രീംകോടതി വിധി.

-മോട്ടോർ വാഹന വകുപ്പിൽ പിഴയടക്കാൻ ഇ പോസ് സംവിധാനം നിലവിൽ വന്നു.

-ഐ.ഐ.ടി റാങ്കിംഗിൽ ഐ.ഐ.ടി മദ്രാസ് ഒന്നാമത്.

-ബാലവേല വിരുദ്ധ ദിനം- സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്‍റെ 'ശരണബാല്യം' പദ്ധതിക്ക് കേന്ദ്ര അംഗീകാരം.

16-ഇന്ത്യ-ചൈന അതിർത്തിയായ ഗൾവനിൽ സംഘർഷം. 20 സൈനികർക്ക് വീര മൃത്യു.


-ഖേലോ ഇന്ത്യ പദ്ധതി യുടെ ഭാഗമായി മികവിന്‍റെ കേന്ദ്രമായി തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂൾ തെരെഞ്ഞെടുത്തു.

-യൂ.എൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.

-ചൈനയുമായുള്ള 471 കോടിയുടെ കരാർ ഇന്ത്യ റദ്ദാക്കി.

-സംസ്ഥാന ഊർജ്ജ സെക്രട്ടറി ആയി ദിനേശ് അറോറ നിയമിതനായി.

-സംസ്ഥാനത് ആദ്യ വെർച്വൽ കോടതി എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചു.

20-ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട 'പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ' ബീഹാറിൽ പ്രധാനമന്ത്രി ഉൽഘാടനം ചെയ്തു.

-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ചെയർമാൻ ആയി ഉർജ്ജിത് പട്ടേൽ നിയമിതനായി.

-നാഷണൽ ഹൈഡ്രോളജി പ്രോജക്ട് റാങ്കിംഗിൽ കേരളത്തിന് രണ്ടാം സ്ഥാനം.

-ഇന്ത്യൻ മഹാസമുദ്രത്തിലെ രാജ്യങ്ങളുമായി സാമ്പത്തിക സുരക്ഷാ സഹകരണത്തിനായി 'സാഗർ പദ്ധതി' പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

24-രാജ്യത്തെ അർബൻ, അന്തർ സംസ്ഥാന സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിന് കീഴിൽ ആക്കി ഓർഡിനൻസ് ഇറങ്ങി.


-ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ആർ.പി.ജി ഗ്രൂപ്പ് കമ്പനി യായ ഹാരിസൺസ് മലയാളം ലിമിറ്റഡ് നു നാലാം സ്ഥാനം.

-ബഹിരാകാശ മേഖലയിൽ സ്വകാര്യ സംരംഭത്തിന് അവസരമൊരുക്കാൻ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ഓതറൈസെഷൻ സെന്‍റർ (ഇൻ സ്പേസ്) രൂപവത്കരണത്തിന് മന്ത്രിസഭാ അംഗീകാരം.

-കൂടിയ അളവിൽ അല്ലെങ്കിൽ വർണാന്ധത ബാധിച്ചവർക്കും ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.

29-ടിക് ടോക് അടക്കം59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു.

-ഇന്ത്യയും ഭൂട്ടാനും ചേർന്ന് ഖോലോഗച്ചു ഹൈഡ്രോ പവർ പ്രോജക്ട് ഒപ്പു വെച്ചു.

-സെൻട്രൽ മറൈൻ ഫിഷറീസ് റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം തമിഴ്നാടിനു സമുദ്ര മൽസ്യ ഉത്പാദനത്തിൽ ഒന്നാം സ്ഥാനം.


ജൂലൈ

1-കോവിഡിന്‍റെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് 'ഡ്രീം കേരള പദ്ധതി' നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

-ഐ.സി.സി യുടെ പ്രഥമ സ്വതന്ത്ര ചെയർമാൻ ശശാങ്ക് മനോഹർ സ്ഥാനം ഒഴിഞ്ഞു.

-2020 ലെ കോമൺ വെൽത്ത് ചെറുകഥ പുരസ്‌കാരം ഇന്ത്യൻ എഴുത്തുകാരി കൃതിക പാണ്ഡെ യുടെ ദി 'ഗ്രെയ്റ്റ് ഇന്ത്യൻ ടീ ആൻഡ് സ്നാക്ക്സ്' എന്ന ചെറുകഥ ക്ക് ലഭിച്ചു.

-വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്ന കെ.എസ്.എഫ്.ഇയുടെ വിദ്യാശ്രീ പദ്ധതിക്ക് മന്ത്രിസഭ അനുമതി നൽകി.

-ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ടെസ്റ്റ് താരമായി രവീന്ദ്ര ജഡേജയെ വിസ്ഡം മാഗസിൻ തെരഞ്ഞെടുത്തു.

-സർക്കാറിന്‍റെ എല്ലാ ചികിത്സ പദ്ധതികളും ഒരു കുടക്കീഴിൽ ആക്കി കൊണ്ടുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്) പ്രാബല്യത്തിൽ വന്നു.

-പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ഉള്ള ലോകബാങ്കിന്‍റെ 'സ്റ്റാർസ് പദ്ധതി'യിൽ കേരളവും ഉൾപ്പെട്ടു.

-ഇറ്റലിയൻ കടൽക്കൊല കേസിൽ പ്രതികളായ നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യണമെന്ന ആവശ്യം ഹേഗ് ആസ്ഥാനമായ തർക്ക പരിഹാര ട്രൈബ്യൂണൽ തള്ളി.

-കരിമ്പുഴ വന്യജീവി സങ്കേതം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.


-കേരള സർക്കാറിന്‍റെ ടെലിമെഡിസിൻ പദ്ധതി യായ 'ഇ-സഞ്ജീവനി' രാജ്യത്ത് ഒന്നാം സ്ഥാനത്ത്.

3-ബോളിവുഡ് സിനിമ നൃത്ത സംവിധാനകലയുടെ അമ്മയായി ഖ്യാതി നേടിയ സരോജ് ഖാൻ അന്തരിച്ചു.

-ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പെർമനന്‍റ് മിഷൻ കൗൺസിലറായി ആർ. മധുസൂദനൻ ചുമതലയേറ്റു.

-ഡൽഹിയിൽ10000 കിടക്കകൾ ഉള്ള കോവിഡ് പരിചരണ കേന്ദ്രം സർദാർ വല്ലഭായ് പട്ടേലിന്‍റെ പേരിൽ പ്രവർത്തനം ആരംഭിച്ചു.

7-വനിതാ ഓഫീസർമാർക്ക് സൈന്യത്തിൽ ഒരു മാസത്തിനകം സ്ഥിരം കമ്മീഷൻ നൽകണമെന്ന് സുപ്രീംകോടതി വിധി.

-സർക്കാർ പുതുതായി ആരംഭിച്ച ഡിജിറ്റൽ യൂണിവേഴ്‌സിറ്റി യുടെ വൈസ് ചാൻസലർ ആയി സജി ഗോപിനാഥ് നിയമിതനായി.

8-ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ ആയ കോവാക്‌സിന്‍റെ ക്ലിനിക്കൽ ട്രയൽ ഹൈദരാബാദിൽ ആരംഭിച്ചു.

-ദേശീയ വികാരത്തിന് എതിരായ വാർത്തകൾ നൽകുന്നു എന്നാരോപിച്ച് ഇന്ത്യ യിൽ നിന്നുള്ള സ്വകാര്യ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം നേപ്പാൾ നിർത്തിവെച്ചു.

-സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്‍റെ ആഭിമുഖ്യത്തിൽ 'ഒപ്പം' ടെലി കൗൺസിലിംഗ് പദ്ധതി ആരംഭിച്ചു.

-കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ആയി പ്രൊഫ എം.കെ ജയരാജിനെ നിയമിച്ചു.


-ഒരു സ്ഥലത്ത് മാത്രം കേന്ദ്രീകൃതമായ ഏഷ്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായ മധ്യപ്രദേശിലെ രേവയിലെ 'റെവ അൾട്രാ മെഗാ സോളാർ പ്രോജക്ട്' പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.

13-പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിൽ രാജകുടുംബത്തിന് അവകാശം ഉണ്ടെന്ന് സുപ്രീംകോടതി വിധിച്ചു.

-ബി.സി.സി.ഐയുടെ പുതിയ സി .ഇ.ഒ ആയി ഹെമങ് അമീൻ നിയമിതനായി.

-സംസ്ഥാനത്തെ ആദ്യ വനിതാ എക്സൈസ് ഇൻസ്‌പെക്ടർ ആയി ഒ. സജിത ചുമതലയേറ്റു.

-ഡൽഹിയിൽ റേഷൻ വീടുകളിൽ എത്തിച്ചു നൽകുന്ന 'ഘർ ഘർ റേഷൻ യോജന' പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം.

-ഹെലികോപ്റ്ററിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈൽ ധ്രുവാസ്ത്ര വിജയകരമായി വിക്ഷേപിച്ചു.

-കേരളത്തിലെ പ്രഥമ ധ്രുവ പഠന കേന്ദ്രം കുസാറ്റിൽ ആരംഭിച്ചു.

-ദക്ഷിണേന്ത്യയിലെ ആദ്യ ഫോർവേ സ്വാപ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റർ മിംസിൽ നടത്തി.

-കോവിഡ് രോഗികൾക്ക് ഡോക്ടറുടെ സഹായം തേടുന്നതിനായി തെലുങ്കാന സർക്കാർ ഹിതം (HITAM) ആപ്ലിക്കേഷൻ പുറത്തിറക്കി.

-ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉപദേശക സമിതിയിലേക്ക് ഇന്ത്യക്കാരിയായ അർച്ചന സൊറാങ് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

29-പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം.

30-ജയിൽ വകുപ്പും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സഹകരിച്ചു ജയിലുകളുടെ സ്ഥലങ്ങൾ വരുമാന മാർഗമാക്കി മാറ്റുന്നതിനായി പെട്രോൾ പമ്പുകൾ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തൃശൂരിൽ നിർവഹിച്ചു.

-ഇന്ത്യയെ ആഗോള വിഞ്ജാന കേന്ദ്രമാക്കാൻ ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി.


ഓഗസ്റ്റ്

-കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ യങ് സയന്‍റിസ്റ്റ് പുരസ്കാരം (50,000 രൂപ, 25 ലക്ഷം രൂപയുടെ റിസർച് ഗ്രാന്‍റ്) ഡോ.ഇന്ദു എലിസബത്തിന്.

- ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ നിവിൻപോളി മികച്ച നടൻ. ഗീതുമോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ മികച്ച ചിത്രം.

-ശീതകാല ഒളിംപിക്സിൽ ലൂജ് ഇനത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനും പാതിമലയാളിയുമായ ശിവകേശവനെ ദേശീയ ലൂജ് ടീമിന്‍റെ പരിശീലകനും ഹൈ പെർഫോമൻസ് ഡയറക്ടറുമായി നിയമിച്ചു.

5- അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് വെള്ളിയിൽ തീർത്ത ശിലപാകി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു.

6- മൂന്നാറിലെ നയ്മക്കാട് എസ്റ്റേറ്റിൽ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ‌ 66 പേർ മരിച്ചു. 4 പേരെ കാണാതായി.

7-കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽനിന്നു താഴ്ചയിലേക്കു പതിച്ച് പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 21 പേർ മരിച്ചു.

- മനോജ് സിൻഹ ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ.

- കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി (സിഎജി) ജി.സി. മുർമു നിയമിതനായി.

- മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ കെ.എൻ. അനന്തപത്മനാഭൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റെ അംപയർമാരുടെ ഇന്‍റർനാഷനൽ പാനലിൽ അംഗമായി.

-രാം കരൺ വർമയെ കോംഗോയിലും മനീഷ് പ്രഭാതിനെ ഉസ്ബക്കിസ്ഥാനിലും രാഹുൽ ശ്രീവാസ്തവയെ മോൾഡോവ റിപ്പബ്ലിക്കിലും ഇന്ത്യയുടെ അംബാസഡർമാരായി നിയമിച്ചു. വീരേന്ദ്രകുമാർ പോളിനെ കെനിയയിൽ ഹൈക്കമ്മിഷണറായി നിയമിച്ചു.

11-ഹിന്ദു കുടുംബത്തിൽ പരമ്പരാഗത സ്വത്തിൽ ആൺമക്കൾക്കുള്ള അതേ അവകാശം പെൺമക്കൾക്കുമുണ്ടെന്ന് സുപ്രീംകോടതി.

13- യു.എ.ഇയും ഇസ്രയേലും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സമാധാന കരാർ ഒപ്പുവച്ചു. ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യു.എ.ഇ.

-പ്രഫ. എച്ച്. വെങ്കിടേശ്വരലു കാസർകോട്ടെ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ

- ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചു.


-പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം പുനപരിശോധിക്കുന്നതിന് കമ്മിറ്റിയെ നിയോഗിച്ചതായി പ്രധാനമന്ത്രി.

16-കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി സിബി ജോർജ് ചുമതലയേറ്റു.

17- രാകേഷ് അസ്താനയെ അതിർത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) ഡയറക്ടർ ജനറലായി നിയമിച്ചു.

-ഹിന്ദുസ്ഥാനി സംഗീതത്തിലെ അതുല്യ പ്രതിഭ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു

- ഗോവ ഗവർണർ സത്യപാൽ മാലിക്കിനെ മേഘാലയ ഗവർണറായി നിയമിച്ചു.

18- കേരള പി.എസ്.സി വിവിധ തസ്തികകളിലെ നിയമനത്തിന് പൊതുവായ എലിമിനേഷൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.

- തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി എന്‍റർപ്രൈസസിനു പാട്ടത്തിനു നൽകാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.


- ഇന്‍റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസിന്‍റെ ഭരണസമിതിയിലേക്കു പ്രഫ. ലേഖ ചക്രവർത്തി തിരഞ്ഞെടുക്കപ്പെട്ടു.

-കേന്ദ്ര സർക്കാർ ജോലികളിലേക്ക് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നതിന് നാഷണൽ റിക്രൂട്ടിങ്ങ് ഏജൻസി രൂപവത്കരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

-ഹൗസിങ് ആന്‍റ് അർബൻ അഫയേഴ്സ് മന്ത്രാലയം അഞ്ചാമത് സ്വഛ് സർവേക്ഷൻ 2020 റിപോർട്ട് സമർപ്പിച്ചു. ലോകത്തു വെച്ചു തന്നെ ഏറ്റവും വലിയ സാനിറ്റേഷൻ സർവ്വേകളിലൊന്നാണ്.

24-എൽ.ഡി.എഫ് സർക്കാരിനെതിരായ അവിശ്വാസ പ്രമേയം നിയമസഭ വോട്ടിനിട്ടു തളളി (87–40).

-രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എം.വി. ശ്രേയാംസ്കുമാർ (ലോക് താന്ത്രിക് ജനതാദൾ) ജയിച്ചു.

- കേരളത്തിൽ മറൈൻ ആംബുലൻസ് പദ്ധതിക്ക് തുടക്കം.

-പൊൊതു സ്ഥലത്ത് പുകവലി നിരോധിച്ച സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് എ.ആർ ലക്ഷ്മൺ അന്തരിച്ചു

- രോഹിത് ശർമ (ക്രിക്കറ്റ്), മാരിയപ്പൻ തങ്കവേലു (പാരാ അത്‍ലറ്റിക്സ്), മനിക ബത്ര (ടേബിൾ ടെന്നിസ്), വിനേഷ് ഫോഗട്ട് (ഗുസ്തി), റാണി രാംപാൽ (ഹോക്കി) എന്നിവർക്ക് പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയും മലയാളി ഒളിംപ്യൻ ജിൻസി ഫിലിപ്പിന് ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരവും ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്തു.

- മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ ഉൾപ്പെടുന്ന ഇന്ത്യൻ ടീം ചെസ് ഒളിംപ്യാഡിൽ റഷ്യക്കൊപ്പം സംയുക്തജേതാക്കളായി. ഇന്ത്യയുടെ സ്വർണനേട്ടം ചരിത്രത്തിലാദ്യം.

- തിരഞ്ഞെടുപ്പു കമ്മിഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു.

31- മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു.


സെപ്റ്റംബർ

- തിരഞ്ഞെടുപ്പു കമ്മിഷണറായി രാജീവ് കുമാർ ചുമതലയേറ്റു.

-അവീക് സർക്കാർ (ആനന്ദ് ബസാർ ഗ്രൂപ്പ്) പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പി.ടി.ഐ) പുതിയ ചെയർമാൻ.

2- കോവിഡ് പ്രതിരോധ പ്രവർത്തന മികവിനു മന്ത്രി കെ.കെ.ശൈലജയ്ക്ക് രാജ്യാന്തര പുരസ്കാരം. ലണ്ടനിലെ പ്രോസ്‌പെക്ട് മാഗസിൻ നടത്തിയ സർവേയിൽ ശൈലജ ഒന്നാമതെത്തി.

6-പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം 'ലോങ്മാർച്ച് 2എഫ്' ചൈന വിജയകരമായി പരീക്ഷിച്ചു.

-എടനീർ മഠാധിപതി കേശവാനന്ദഭാരതി അന്തരിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടന സുപ്രീംകോടതി ആവിശ്കരിക്കാൻ കാരണമായ കേശവാനന്ദഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസിൽ ഹരജിക്കാരൻ എന്ന നിലയിൽ പ്രശസ്തനാണ്.

- മിസൈലുകൾക്കു ശബ്ദത്തെക്കാൾ 6 മടങ്ങു വേഗം നൽകുന്ന ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

-ഭോപാലിലെ ഡോ. മഖൻലാൽ നാഷനൽ ജേണലിസം സർവകലാശാല വൈസ്‌ ചാൻസലറായി കോട്ടയം സ്വദേശി കെ.ജി. സുരേഷിനെ നിയമിച്ചു.

- ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം പ്രകൃതി ശാസ്ത്ര‍ജ്ഞനും ബി.ബി.സി ലൈഫ് സീരീസിന്‍റെ അവതാരകനുമായ ഡേവിഡ് ആറ്റൻബറോയ്ക്ക് സമ്മാനിച്ചു.

-സംസ്ഥാന സർക്കാരിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ആയി ഡോ. അഖിൽ സി.ബാനർജിയെ നിയമിക്കും.

11- ഫ്രാൻസിൽ നിന്ന് വാങ്ങിയ 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി.

-നാഷനൽ സ്കൂൾ ഓഫ് ഡ്രാമ അധ്യക്ഷനായി ബോളിവുഡ് നടനും മുൻ ബി.ജെ.പി എം.പിയുമായ പരേഷ് റാവലിനെ നിയമിച്ചു.

-ഇന്ത്യൻ റെഡ് ക്രോസ് കേരള ഘടകം ചെയർമാനായി ഡോ. സി.വി. ആനന്ദബോസിനെ തിരഞ്ഞെടുത്തു. 3 വർഷമാണ് കാലാവധി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രസിഡന്‍റ്.


11- ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി) ചെയർമാനായി ദേവേന്ദ്ര വി. ദർദയെയും കരുണേഷ് ബജാജിനെ ഡപ്യൂട്ടി ചെയർമാനായും തിരഞ്ഞെടുത്തു.

-സംഘർഷാവസ്ഥ പരിഹരിക്കാൻ ഇന്ത്യ-ചൈന അഞ്ചിന പ്രവർത്തന പദ്ധതിക്ക് ധാരണ

-സാമൂഹ്യ പ്രവർത്തകനും വേൾഡ് കൗൺസിൽ ഓഫ് ആര്യസമാജം നേതാവുമായ സ്വാമി അഗ്നിവേഷ് അന്തരിച്ചു.

- മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്‍റായി ജോൺ ജോർജ് ചിറപ്പുറത്ത് നിയമിതനായി.

- രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിങ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

-കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ് (50,000 രൂപ) സദനം വാസുദേവൻ (കഥകളിച്ചെണ്ട, തായമ്പക), തിരുവനന്തപുരം വി.സുരേന്ദ്രൻ (മൃദംഗം), കെ.പി.എ.സി ബിയാട്രിസ് (നാടകം) എന്നിവർക്ക്.

- കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ മന്ത്രിസഭയിൽ നിന്നു രാജിവച്ചു. വിവാദമായ കാർഷിക ബിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.

-കാർഷിക മേഖലയിലെ സമഗ്രമാറ്റം ലക്ഷ്യമിട്ട് അവതരിപ്പിച്ച രണ്ട് കാർഷിക ബില്ലുകളും ലോക് സഭ പാസ്സാക്കി

-കാർഷിക മേഖലയിലെ സമഗ്രമാറ്റം ലക്ഷ്യമിട്ട് അവതരിപ്പിച്ച രണ്ട് കാർഷിക ബില്ലുകളുംരാജ്യ സഭ പാസ്സാക്കി

- ദേശീയ ഡിജിറ്റൽ വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ്പ് അംഗമായി കൈറ്റ് സിഇഒ കെ. അൻവർ സാദത്തിനെ കേന്ദ്ര സർക്കാർ നിയമിച്ചു.

- ജ്ഞാനപീഠം പുരസ്കാരം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമ്മാനിച്ചു.


-ഐക്യരാഷ്ട്രസംഘടനയുടെ ജീവിതശൈലീരോഗ നിയന്ത്രണത്തിനുളള അവാർഡ് കേരളത്തിന് ലഭിച്ചു.

25- അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ 2019–20 സീസണിലെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ഗോകുലം കേരള എഫ്സിയുടെ വനിതാ താരം സഞ്ജു യാദവ്, ബെംഗളൂരു എഫ്സി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു എന്നിവർക്ക്.

-ഹെൽത്ത് ആൻഡ് ദി ആന്‍റിസെപ്റ്റിക്കിന്‍റെ എൽ. ആദിമൂലം ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി പ്രസിഡന്‍റ്.

-മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരം ദേശീയ മെഡിക്കൽ കമ്മിഷനും (എൻ.എം.സി) 4 പ്രത്യേക ബോർഡുകളും നിലവിൽ വന്നു.

25-പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.

- കെ.പി.നമ്പൂതിരീസ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് (2 ലക്ഷം രൂപ) കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയർക്ക്.

27-മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു.

-തൊഴിൽ, വിദ്യാഭ്യാസ സംവരണത്തിന് പട്ടിക ജാതി , വർഗ്ഗ വിഭാഗങ്ങളായി ഉപ വിഭാഗങ്ങളാക്കി തിരിക്കാൻ സംസ്ഥാനങ്ങൽക്ക് അധികാരമില്ലെന്ന വിധി പുന പരിശോധിക്കണമെന്ന് സുപ്രീം കോടതി.

- സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരങ്ങൾക്ക് എച്ച്.എസ്.പ്രണോയി, പി.യു.ചിത്ര, ജിൻസൺ ജോൺസൺ, വി.കെ.വിസ്മയ, വിജയരാജമല്ലിക എന്നിവരുൾപ്പെടെയുള്ളവർ അർഹരായി.

30-ബാബരി മസ്ജിദ് പൊളിച്ച ക്രിമിനൽ കേസിൽ 32 പ്രതികളെയും ലഖ്നൗവിലെ സി.ബി.ഐ പ്രത്യേക വിചാരണ കോടതി കോടതി വെറുതെവിട്ടു.


-ജഡ്ജിമാരെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ. കോടതിയലക്ഷ്യകുറ്റം ചുമത്തിയാണ് ശിക്ഷ. ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

ഒക്ടോബർ

2- ശ്രീനാരാ‌യണ ഗുരുവിന്‍റെ പേരിൽ കൊല്ലം ആസ്ഥാനമായി സംസ്ഥാന ഓപ്പൺ സർവകലാശാല നിലവിൽ വന്നു.

- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീളമേറിയ തുരങ്കപാതയായ ഹിമാചൽ പ്രദേശിലെ റോത്തങ് അടൽ തുരങ്കം ഉദ്ഘാടനം ചെയ്തു.


-ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന അണുവായുധ വാഹക ശേഷിയുള്ള ഇന്ത്യയുടെ തദ്ദേശീയ മിസൈൽ ശൗര്യയുടെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു.

- മികച്ച യുവശാസ്ത്രജ്ഞനുള്ള 'നേച്ചർ' മാഗസിന്‍റെ പുരസ്കാരത്തിനു (1000 ഡോളർ) ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെന്‍റർ ഫോർ ഒ‍ാഷ്യൻ ഇൻഫർമേഷൻ സർവീസ് പ്രേ‍ാജക്ട് സയന്‍റിസ്റ്റ് രേ‍ാഹിത് ബാലകൃഷ്ണൻ അർഹനായി.

5-കേരള ഹൈകോടതിയിലെ ആദ്യമലയാളി വനിത ചീഫ് ജസ്റ്റിസ് കെ.കെ ഉഷ അന്തരിച്ചു.

- കേരള സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്കാരം (3 ലക്ഷം രൂപ) പാരിസ് വിശ്വനാഥൻ (2018), ബി.ഡി.ദത്തൻ (2019) എന്നിവർക്ക്.

- കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പുകൾ (75,000 രൂപ) ചിത്രകാരൻ എൻ.കെ.പി.മുത്തുക്കോയയ്‌ക്കും ശിൽപി കെ.രഘുനാഥനും.

-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ചെയർമാനായി ദിനേശ് കുമാർ ഖാര ചുമതലയേറ്റു.

-പൊതു സ്ഥലങ്ങൾ അനിശ്ചിത കാലത്തേക്ക് കയ്യേറിയുള്ള പ്രതിഷേധം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി.

-ബ്രിക്സ് ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം കനി കുസൃതിക്ക് (സിനിമ – ബിരിയാണി).

8-കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു.

-റാം വിലാസ് പാസ്വാന്‍റെ നിര്യാണത്തെത്തുടർന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പുകളുടെ താൽക്കാലിക ചുമതല മന്ത്രി പീയൂഷ് ഗോയലിന്.

-മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ ബഹുമതിക്ക് ബ്രിട്ടനിലെ വ്യവസായിയായ ജേക്കബ് തുണ്ടിൽ അർഹനായി.

-വയലാർ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്, 41 കവിതകളുടെ സമാഹാരാമായ ഒരു വെർജീനിയൻ വെയിൽകാലം എന്ന കൃതിക്കാണ് പുരസ്കാരം.

-പൊതു വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന നേട്ടം കേരളത്തിന്.

- ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേർന്നു സംവിധാനം ചെയ്ത 'വാസന്തി' മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാർഡിന് അർഹമായി. സുരാജ് വെഞ്ഞാറമൂട് മികച്ച നടനും കനി കുസൃതി മികച്ച നടിയുമായി. 'ജല്ലിക്കട്ട്' ഒരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകൻ. മധു സി.നാരായണൻ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' ആണു ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം.

- കുംഭകോണത്തെ ശാസ്ത്ര സർവകലാശാല രാമാനുജൻ പുരസ്കാരം ഗണിത വിദഗ്ധനും പ്രിൻസ്റ്റൻ സർവകലാശാല ഫാക്കൽറ്റിയുമായ ഡോ. ഷായ് എവ്റയ്ക്ക്.

-ജ്ഞാനപീഠ ജേതാവായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു.

- സീമ മുസ്തഫ (ദ് സിറ്റിസൺ) എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്‍റ്. സഞ്ജയ് കപൂർ (ഹാർഡ് ന്യൂസ് മാഗസിൻ) ജനറൽ സെക്രട്ടറി.

- ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറായി ഡോ. മുബാറക് പാഷ ചുമതലയേറ്റു.

-മാന്ത്രികൻ ഗോപിനാഥ് മുതുകാട് ബാലാവകാശ കമ്മിഷന്‍റെ 'ബാലസൗഹൃദ കേരളം' പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.

-അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റായി ആദിൽ സുമരിവാലയും സീനിയർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഞ്ജു ബോബി ജോർജും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.


22-കേരളത്തിൽ യു.ഡി.എഫ് വിട്ട ജോസ് കെ. മാണിയുടെ നേതൃത്വത്തിലുളള കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലെ 11–ാമത്തെ ഘടകകക്ഷിയായി ഇടതുമുന്നണി നേതൃയോഗം അംഗീകരിച്ചു.

-മുങ്ങിക്കപ്പലുകൾ തകർക്കുന്ന യുദ്ധക്കപ്പൽ 'ഐ.എൻ.എസ് കവരത്തി' നാവികസേനയുടെ ഭാഗമായി.

- ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്‍റ് ഓർഗനൈസേഷനിലെ പ്രഫ. ബി.എസ്. മൂർത്തി, പ്രഫ.സേതുരാമൻ പഞ്ചനാഥൻ, ഡോ. കേശബ് പാണ്ഡ, മലയാളി ശാസ്ത്രജ്ഞ ഡോ. കെ. രാജലക്ഷ്മി മേനോൻ എന്നിവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നൽകുന്ന അതുല്യ സേവന പുരസ്കാരത്തിന് അർഹരായി.

-വയലാർ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. 'ഒരു വെർജീനിയൻ വെയിൽക്കാലം' എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനർഹമായത്.

-ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്‍റായി എ.പി.മുരളീധരനെയും ജനറൽ സെക്രട്ടറിയായി കെ. രാധനെയും തിരഞ്ഞെടുത്തു.

- രാജീവ്ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി) ഡയറക്ടറായി പ്രഫ. ചന്ദ്രഭാസ് നാരായണയെ നിയമിച്ചു.

-കേരള കലാമണ്ഡലം ഫെലോഷിപ് (50,000 രൂപ) കഥകളി കലാകാരൻ ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള, മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നായർ എന്നിവർക്ക്.

- കലാമണ്ഡലത്തിന്‍റെ കലാരത്‌ന പുരസ്കാരം കലാമണ്ഡലം എസ്. അപ്പുമാരാർക്ക്.


- കെ.കസ്തൂരിരംഗൻ തലവനായുള്ള സന്നദ്ധ സംഘടനയായ പബ്ലിക് അഫയേഴ്സ് സെന്‍ററിന്‍റെ ഇൻഡക്സ് 2020 അനുസരിച്ച് സുസ്ഥിര വികസനം അടിസ്ഥാനമാക്കി മികച്ച ഭരണമുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് ഒന്നാം സ്ഥാനം. ഉത്തർപ്രദേശിന് അവസാന സ്ഥാനം.

- ഇന്‍റർനാഷനൽ ഫൊട്ടോഗ്രഫി അവാർഡ്സ് (ഐ.പി.എ) നോൺ പ്രഫഷനൽ ആർക്കിടെക്ചർ – ഹിസ്റ്റോറിക്കൽ വിഭാഗത്തിൽ പീറ്റർ ലീ (ചൈന) ഒന്നും കൊല്ലം സ്വദേശി ജി. സതീഷ് നായർ രണ്ടാം സ്ഥാനവും നേടി.

നവംബർ 2020

- 2020 ലെ എഴുത്തച്ഛൻ പുരസ്‌കാരം പോൾ സക്കറിയക്ക്.

-ഇന്ത്യൻ വ്യോമയാന കമ്പനികളുടെ ചരിത്രത്തിൽ ആദ്യമായി എയർ ഇന്ത്യയുടെ കീഴിൽ ഉള്ള അലയൻസ് എയറിന്‍റെ സി.ഇ.ഒ ആയി വനിതയായ ഹർപ്രീത് സിങ് നിയമിതയായി.

-കമ്പ്യൂട്ടർ സയൻസ് മേഖലയിൽ ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായി കുസാറ്റ് 2021 ലെ ടൈംസ്‌ ഹയർ എഡ്യൂക്കേഷൻ റാങ്കിംഗിൽ ഇടം നേടി.

-ന്യൂസിലന്‍റിൽ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ. ലേബര്‍ പാര്‍ട്ടി എം.പിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ്‌ നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടിയുണ്ട്

-2020 ലെ ഒ.വി വിജയൻ പുരസ്‌കാരം പ്രഖ്യാപിച്ചു. ടി. പത്മനാഭൻ, സുഭാഷ് ചന്ദ്രൻ, അമൽ രാജു എന്നിവർ അവാർഡ് പങ്കിട്ടു.

-ജെ.സി ഡാനിയേൽ അവാർഡ് ഹരിഹരന്

-പത്മപ്രഭാ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്

-ഇന്ത്യയിലെ ആദ്യത്തെതും ഏഷ്യയിലെ രണ്ടാമത്തേതുമായ കണ്ടൽകാട് മ്യുസിയം കോഴിക്കോട് കൊയിലാണ്ടിയിൽ സ്ഥാപിതമായി.

-ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക്ക റോക്കറ്റ് ലോഞ്ചർ പരീക്ഷണം വിജയകരമായി.

-കേരള ടൂറിസത്തിന്‍റെ ഉത്തരവാദിത്വ ടൂറിസം മിഷന് വേൾഡ് ട്രാവൽ മാർട് ലണ്ടന്‍റെ ഹൈലി കമ്മൻഡഡ് അവാർഡ് ലഭിച്ചു.

-ഹരിയാനയിൽ സ്വകാര്യ മേഖലയിലെ 75% തൊഴിൽ തദേശീയർക്ക് സംവരണം ചെയ്തു നിയമസഭ ബിൽ പാസ്സാക്കി.

വിഷരഹിത മീൻ സംസ്ഥാനമാകെ വിതരണം ചെയ്യുന്നതിനായി മൽസ്യഫെഡിന് കീഴിൽ 'ഫ്രഷ് മീൻ' പദ്ധതി ആരംഭിച്ചു.

7-പി.എസ്.എൽ.വിയുടെ അമ്പത്തിയൊന്നാം ദൗത്യമായ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 01 വിജയകരമായി വിക്ഷേപിച്ചു.


-2020 ലെ ജെ.സി.ബി പുരസ്‌കാരം എസ്. ഹരീഷിന്‍റെ 'മീശ' എന്ന നോവലിൻറെ ഇംഗ്ളീഷ് പതിപ്പായ 'മോസ്റ്റേഷി'നു ലഭിച്ചു.

ഹാർപർ കോളിൻസാണ് പുസ്തകം പുറത്തിറക്കിയത്. മലപ്പുറം കോട്ടക്കൽ സ്വദേശിയായ ജയശ്രീ കളത്തിൽ ആണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

-മുഖ്യ വിവരാവകാശ കമ്മീഷണർ ആയി യശ്വവർധൻ കുമാർ ചുമതയേറ്റു.

-വോഗ് മാഗസിന്‍റെ വുമണ് ഓഫ് ദി ഇയർ സീരീസിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയും ഇടംപിടിച്ചു.

-കൊച്ചി മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി യുടെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയി ജാഫർ മാലിക് ചുമതലയേറ്റു.

-പതിനഞ്ചാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രപതി ക്ക് സമർപ്പിച്ചു.

-2020 ലെ ഐ.പി.എൽ കിരീടം മുംബൈ ഇന്ത്യൻസിന്.


-വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യം വളർത്താൻ ഉന്നത വിദ്യാഭ്യാസ വകുപിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കമ്പനിയാക്കി.

11-ഓണ് ൈലൻ ദൃശ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കി.

-ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ പേര് 'തുറമുഖ കപ്പലോട്ട ജലപാത മന്ത്രാലയം' എന്നാക്കി.

-പ്രകൃതി വതകത്തിൽ പ്രവർത്തിക്കുന്ന കേരളത്തിന്റെ ആദ്യ സ്മാർട്ട് ബസ് കൊച്ചിയിൽ സർവിസ് ആരംഭിച്ചു.

-കുട്ടികൾക്കായി പ്രൊഫസർ പോയിന്‍റ്സ് എന്ന സൈബർ സുരക്ഷാ ഗ്രാഫിക് നോവൽ കേരള പൊലീസ് പുറത്തിറക്കി.

15-വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു.

-ബീഹാർ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ സത്യപ്രതിജ്ഞ ചെയ്തു.

-മാതൃഭൂമി സാഹിത്യ പുരസ്‌കാരം സച്ചിദാനന്ദന്.

16-ഗെയിൽ വാതക പൈപ് ലൈൻ പൂർത്തിയായി.


-സന്നദ്ധ സംഘടനകൾ വിദേശ സഭാവന സ്വീകരിക്കുന്നതിന് കൂടുതൽ കർശനമാക്കിയും സംഘടനകളെ രാഷ്ട്രീയപാർട്ടി എന്ന് വിശേഷിപ്പിക്കുന്നതിൽ ഇളവനുവദിച്ചും കേന്ദ്ര സർക്കാർ ചട്ടം കൊണ്ടുവന്നു.

- കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനുള്ള മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു.

- ഇന്ത്യ ആസിയാൻ 17ാമത് ഉച്ചകോടി വിഡിയോ കോൺഫറൻസ് വഴി നടന്നു.

-ബെല്ലാരി വിഭജിച്ച് കർണാടകയിൽ പുതിയ ജില്ലക്ക് രൂപം നൽകാൻ മന്ത്രിസഭാ അംഗീകാരം.

-പശുക്കളുടെ സുരക്ഷക്കും സംരക്ഷണതിനുമായി മധ്യപ്രദേശിൽ ഗോ മന്ത്രാലയം (കൗ കാബിനറ്റ്) ആരംഭിക്കാൻ തീരുമാനിച്ചു.

-ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സർസൈസ് മലബാർ അറബിക്കടലിൽ അവസാനിച്ചു.

-തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നോട്ടക്ക് പകരം എൻഡ്.

21-കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനെൻസിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ ഒപ്പ് വെച്ചു.

-തമിഴ്നാട്ടിൽ ഓണ് ലൈൻ ചൂതാട്ടം നിരോധിച്ചു.

-നവജാത ശിശു മരണനിരക്ക് കുറക്കുന്നതിൽ രാജ്യം പത്തുവർഷതിനപ്പുറം കാണുന്ന ലക്ഷ്യം കേരളം ഇതിനകം പൂർത്തീകരിച്ചതായി കേന്ദ്ര സർക്കാർ റിപ്പോർട്ട്.

-ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ മലയാളിയും മുൻ രഞ്ജി താരവുമായ ഡോ. സി.കെ ഭാസ്‌കർ അന്തരിച്ചു.

-അസം മുഖ്യമന്ത്രി തരുണ് ഗോഗോയ് അന്തരിച്ചു.

22-ഗെയിൽ പൈപ്പ്‌ലൈൻ കമ്മീഷൻ ചെയ്തു.

-രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്ത് ആയി മലപ്പുറം ജില്ലയിലെ ചേലേമ്പ്ര തെരെഞ്ഞെടുത്തു.

-എയർഇന്ത്യ വൺ വിമാനത്തിന്‍റെ ഉദ്ഘാടനപറക്കലിൽ രാഷ്ട്രപതി ചെന്നൈ യിൽ പറന്നിറങ്ങി.


വാഹനങ്ങൾക്ക് വി.എൽ.ടീ.ഡി (Vehicle Location Tracking Device) ജനുവരി മുതൽ നടപ്പാക്കണമെന്ന ഹൈകോടതി വിധി.

23-സൈബർ ആക്രമണങ്ങൾ തടയാൻ കേള സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതി ഗവർണർ അംഗീകരിച്ചെങ്കിലും സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചു.

25-വിവാദമായതോടെ കേരള പൊലീസ് നിയമഭേദഗതി ആക്ട് പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

-യാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി 'അഭയം' എന്ന ആപ്ലിക്കേഷൻ ആന്ധ്രാപ്രദേശ് സർക്കാർ പുറത്തിറക്കി.

25-മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പി യുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു.

-കേരള ബാങ്കിന്‍റെ ഭരണസമിതി ചുമതലയേറ്റു.

-ആറാം തവണയും മികച്ച അവയവദാന സംസ്ഥാനമായി തമിഴ്നാടിനെ തെരെഞ്ഞെടുത്തു.

-ജമ്മു കശ്മീരിൽ സ്ഥിര താമസ സർട്ടിഫിക്കറ്റ് ഇല്ലാതെ കാർഷികേതര ഭൂമി വാങ്ങാൻ അവസരമൊരുക്കുന്ന ഓർഡർ കേന്ദ്രം വിജ്ഞാപനം ചെയ്തു.

28-നിർബന്ധിത മതപരിവർത്തനത്തിന് എതിരെ ഉത്തർപ്രദേശ് നിയമം പാസാക്കി.

-കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് എൻ.സി.ഇ.ആർ.ടി ഉപദേശകസമിതി യിൽ അംഗമായി.

-2020 ലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് ഇന്ത്യ വേദിയായി.

-മുപ്പതിരണ്ടാം ജിമ്മി ജോർജ് അവാർഡിന് മിനിമോൾ എബ്രഹാം അർഹയായി.

-സംസ്ഥാനത് ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാക്കുന്നതിനായി പദ്ധതി ആരംഭിച്ചു.


ഡിസംബർ

-യുദ്ധക്കപ്പലുകൾ തകർക്കാൻ ശേഷിയുള്ള ബ്രഹ്മോസ് സൂപർസോണിക് ക്രൂയിസ് മിസൈൽ ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ചു

-ഉയർന്ന ഇന്ധനക്ഷമതയും ഗുണമേന്മയുമുള്ള 100 ഒക്റ്റിൻ പെട്രോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആദ്യമായി വിപണിയിൽ ഇറക്കി. ലോകത്ത് ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് ഇത് ഉൽപാദിപ്പിക്കുന്നത്.

-2021 ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ക്ഷണിച്ചു.

-ഉത്പൽ കുമാർ സിങ് ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി നിയമിതനായി.

-ഏകദിന ക്രിക്കറ്റിൽ അതിവേഗം12000 റൺസ് തികച്ച് വിരാട് കോഹ്‌ലി സച്ചിന്‍റെ റെക്കോർഡ് തിരുത്തി.


-2020 ലെ ലളിതാംബിക അന്തർജ്ജനം പുരസ്‌കാരം ടി.ബി ലാൽ നേടി.

-കർഷക നിയമത്തിൽ പ്രതിഷേധിച്ചു മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പത്മവിഭൂഷൺ തിരിച്ചു നൽകി.

-ഗ്രാമങ്ങൾക്ക് ജാതിപ്പേര് നൽകുന്നത് നിരോധിച്ചു കൊണ്ട് മഹാരാഷ്ട്ര സർക്കാർ ഉത്തരവ് ഇറക്കി.

-രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ ആയി മണിപ്പൂരിലെ നൊങ്പോക് സ്റ്റേഷൻ തെരെഞ്ഞെടുത്തു.

-ഉപയോഗശൂന്യമായ വൈദ്യുതി ലൈനുകൾ നീക്കം ചെയ്യാൻ ഉള്ള കെ.എസ്.ഇ.ബി യുടെ പദ്ധതിയാണ് 'ഓപറേഷൻ ശുദ്ധി'.

-2020 ലെ കിഡ് ഓഫ് ദി ഇയർ ആയി ഇന്ത്യൻ വംശജയായ ഗീതാഞ്ജലി റാവു വിനെ ടൈംസ് മാഗസിൻ തെരെഞ്ഞെടുത്തു.

-ഇന്ത്യൻ അത്്ലറ്റിക് ടീമിന്‍റെ മുഖ്യ കോച്ച് ആയി പി.രാധാകൃഷ്ണൻ നിയമിതനായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്.

-കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ നിരവധി താരങ്ങൾ അർജുന- ദ്രോണാചാര്യ അവാർഡുകൾ തിരികെ നൽകി.


-കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും വേണ്ടി വിദ്യാഭ്യാസ വകുപ്പ് 'സഹിതം' പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു.

-ഈ വർഷത്തെ മഹാകവി പാലാ നാരായണൻ നായർ പുരസ്‌കാരം ശ്രീകുമാരൻ തമ്പി ക്ക് ലഭിച്ചു.

- പ്രസവ ശുശ്രൂഷ രംഗത്തെ സേവനങ്ങൾക്ക് മലയാളിയായ ഡോ. ആലീസ് ബെഞ്ചമിന് കാനഡയുടെ ദേശീയ പുരസ്‌കാരമായ ഓർഡർ ഓഫ് കാനഡ അംഗീകാരം ലഭിച്ചു.

-കോവിഡ് കാലത്ത് പുതിയ തൊഴിൽഅവസരങ്ങൾ നൽകുന്നതിനെ പ്രോൽസാഹിപ്പിക്കാനായി ആത്മനിർഭർ ഭാരത് റോസ്ഗർ യോജന പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

-ഇന്ത്യയുടെ ഗതി നിർണയ ഉപഗ്രഹ സംവിധാനമായ നാവിക് (NAVIC) നു അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്‍റെ അംഗീകാരം ലഭിച്ചു.

-പ്രതിഷേധങ്ങൾക്കിടെ കർണാടക യിൽ ഗോവധ നിരോധന- കന്നുകാലി സംരക്ഷണബിൽ നിയമസഭയിൽ പാസാക്കി.

-പൊതു വൈ ഫൈ സൗകര്യങ്ങൾ വിപുലപെടുത്താൻ 'പി.എം വാണി' പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

-ഇന്ത്യയുടെ പുതിയ പാർലമെന്‍റ് മന്ദിരത്തിന് പ്രധാനമന്ത്രി ശിലാസ്ഥാപനം നിർവ്വഹിച്ചു.

- ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നില നിർത്തി.

-പ്രശസ്ത സാഹിത്യകാരൻ യു.എ ഖാദർ അന്തരിച്ചു.


-കേരള തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് മികച്ച വിജയം

ബാബറി മസ്ജിദ് വിധി

ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു, ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി, ആസൂത്രണം നടന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. പള്ളി തകർത്തത് ആകസ്മികം ആയിരുന്നുവെന്നും ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നും കോടതി കണ്ടെത്തി.

സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി. ജഡ്ജി എസ്.കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിച്ചത്.എൽ.കെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരായിരുന്നു കേസിലെ പ്രതികൾ. 1992 ഡിസംബര്‍ 6 ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.


ബാബറി മസ്ജിദ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലിബറാൻ കമ്മീഷന്‍റ് റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കിൽ, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു.


സെൻട്രൽ വിസ്ത പദ്ധതി?

സർക്കാർ പുതുതായി നിർമിക്കുന്ന പാർലമെന്‍റ് മന്ദിരം.10 മന്ദിരം. അതിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത. അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്‍ററുകളും ലാൻഡ്സ്കേപ് ലോൺസും എല്ലാം ഉൾപ്പെടുന്ന സംവിധാനം. പാർലമെന്റ് മന്ദിരം മാത്രമല്ല, പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള അണ്ടർ ഗ്രൗണ്ട് ടണൽ, പുതിയ സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്നു.


സിദ്ധീഖ് കാപ്പൻ

ഹാഥ്റസിൽ സവർണ സമുദായത്തിലെ യുവാക്കൾ 19കാരിയായ ദളിത് യുവതിയെ ക്രൂര ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനായി പോകുമ്പോഴാണ് മലയാളിയായ സിദ്ദീഖ് കാപ്പൻ അടക്കം നാലുപേരെ യു.പി പൊലീസ് ഒക്ടോബർ അഞ്ചിന് കസ്റ്റഡിയിൽ എടുക്കുന്നത്.

ദീര്‍ഘകാലമായി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. ഹാഥ്റസിൽ കലാപ ശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് കാപ്പനെ യു.പി പൊലീസ് പ്രതി ചേർത്തത്. കേസ് പൊലീസ് രജിസ്റ്റർ ചെയ്തത് ഒക്ടോബർ നാലിനാണ്. കാപ്പനും സുഹൃത്തുക്കളും അടങ്ങുന്ന സംഘം യു.പിയിലേക്ക് പോയതാകട്ടെ അഞ്ചാം തിയതിയും. ഇവർക്കെതിരെ പിന്നീട് യു.എ.പി.എ, രാജ്യദ്രോഹം അടക്കമുളള വകുപ്പുകൾ പൊലീസ് ചുമത്തി.

തീവ്രവാദപ്രവർത്തനത്തിന് ധനസഹായം നൽകുന്നുവെന്ന യു.എ.പി.എ നിയമത്തിലെ സെക്ഷൻ 17ാം വകുപ്പാണ് പ്രയോഗിച്ചിരിക്കുന്നത്. എന്നാൽ കാപ്പന് ജാമ്യം നൽകുന്നതിനെ യു.പി സർക്കാർ പല തവണയാണ് എതിർത്തത്. നീതിയില്ലാതെ ഇപ്പോഴും ജയിലിൽ കഴിയുന്ന കാപ്പന് 49 ദിവസത്തിന് ശേഷമാണ് വീട്ടിലേക്ക് വിളിക്കാനുള്ള അനുവാദം പോലും അധികൃതർ നൽകിയത്.


ഹാഥ്റസ്

സെപ്റ്റംബര്‍ 14നാണ് യു.പിയിലെ ഹാഥ്റസിൽ സവർണ സമുദായത്തിലെ യുവാക്കൾ ചേർന്ന് 19കാരിയായ ദളിത് യുവതിയെ ക്രൂര ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന പെണ്‍കുട്ടി ഡല്‍ഹിയിലെ ആശുപത്രിയിയിൽ വെച്ചാണ് മരിച്ചത്. പെൺകുട്ടിയുടെ മൃതശരീരം പൊലീസ് പാതിരാത്രിയില്‍ കുടുംബത്തിന്‍റെ അനുമതി ഇല്ലാതെ കൊണ്ടുപോയി ചുട്ടുകരിച്ചത് വൻ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.

തുടർന്ന് രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തിയിരുന്നു. കേസിലെ നാല് പ്രതികള്‍ക്കുമെതിരെ കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം ഉള്ള കുറ്റങ്ങളും പ്രതികള്‍ക്ക് എതിരെ സി.ബി.ഐ. ചുമത്തിയത്.


പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ബീജത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്നും ആയിരുന്നു കേസ് ആദ്യം അന്വേഷിച്ചിരുന്ന യു.പി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടായിരുന്നു പൊലീസ് ഉദ്ധരിച്ചിരുന്നത്.

എന്നാല്‍ ഇരയായ പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന് സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടിലേക്ക് സന്ദർശനത്തിന് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞതും വീട്ടുകാരെ പൊലീസ് തടങ്കലിൽ ഇട്ടതും വൻ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.


വടക്ക് കിഴക്കൻ ഡൽഹി വംശഹത്യ

ഫെബ്രുവരി 24നാണ് ഡൽഹിയിൽ വംശഹത്യ നടന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജുമാ മസ്ജിദ്, ഷഹീൻബാഗ് എന്നിവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾക്ക് നേരെ ഹിന്ദുത്വവാദികൾ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. 53 പേരാണ് കൊല്ലപ്പെട്ടത്. 400 ൽ അധികം ആളുകൾക്ക് പരിക്കേറ്റു.

ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ വർഗ്ഗീയ പ്രസ്താവനക്കു പിന്നാലെയാണ് വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷം കൊലപാതകത്തിലേക്ക് എത്തിച്ചേർന്നിട്ടും, സ്ഥലത്തുണ്ടായിരുന്ന പൊലീസ് നിഷ്ക്രിയരായി ദൃക്സാക്ഷികളായി നിൽക്കുകയായിരുന്നു.

കപിൽ മിശ്രയുടെ പ്രകോപനപരമായ പ്രസംഗത്തെത്തുടർന്ന് സംഘർഷമുണ്ടാവുമെന്നും, കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്നും വിവിധ ഇന്‍റലിജൻസ് വിഭാഗങ്ങൾ മുന്നറിയിപ്പു നൽകിയിട്ടും, ഡൽഹി പോലീസ് അതെല്ലാം അവഗണിക്കുകയായിരുന്നു.


ഷഹീൻബാഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്നും പൊലീസ് ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ താൻ തന്നെ അതു ചെയ്യുമെന്നും കപിൽ മിശ്ര പറഞ്ഞിരുന്നു. നിരവധി മാധ്യമപ്രവർത്തകരേയും കലാപകാരികൾ ആക്രമിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 690 എഫ്.ഐ.ആറുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. 2200 ഓളം പേരെ കസ്റ്റഡിയിലെടുത്തു.

ഡൽഹി പൊലീസിന്‍റെ കഴിവുകേടിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമായിരുന്നു ഉയർന്നത്. പൊലീസിന്‍റെ കഴിവുകേട് ചൂണ്ടിക്കാട്ടി വിമർശിക്കുകയും വിദ്വേശ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും പറഞ്ഞ ഡൽഹി ഹൈകോടതി ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് ഹരിയാന കോടതിയിലേക്കു സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവും വിവാദമായിരുന്നു. തുർക്കിഷ് പ്രസിഡന്‍റ് എർദോഗൻ ഡൽഹിയിലെ സംഭവങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

കലാപസ്ഥലത്തുനിന്ന്‌ 20 കിലോമീറ്റർ അകലെയായിരുന്നു അന്ന് ഇന്ത്യ സന്ദർശിക്കാനെത്തിയ അമേരിക്കൻ പ്രസിഡന്‍റും പ്രതിനിധിസംഘവും താമസിച്ചിരുന്നത്. ആ ദിവസംതന്നെയാണ്‌ കലാപത്തിനു തുടക്കമായും. എന്നിട്ടുപോലും കലാപം നിയന്ത്രിക്കാൻ ചെറുവിരലനക്കാൻ മോഡി–-അമിത്‌ ഷാ കൂട്ടുകെട്ട്‌ തയ്യാറായിരുന്നില്ല.


ഷർജീൽ ഇമാമിന്‍റെ അറസ്റ്റ്

പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ദല്‍ഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഷര്‍ജിൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസംഗം കലാപത്തിന് പ്രേരണയായെന്നാണ് ഡല്‍ഹി പൊലീസിന്‍റെ റിപോർട്ട്. ജനുവരി 28 നാണ് ഷര്‍ജിലിനെ ്ല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസിന് പുറമേ, അസം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, യു.പി. പൊലീസും ഷര്‍ജിലിനെതിരെ കേസ്് രജിസ്റ്റര്‍ ചെയ്തിരുന്നു.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥിയായ ഷര്‍ജില്‍ ബിഹാര്‍ സ്വദേശിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ റോഡ് ഉപരോധിച്ച് തുടങ്ങുന്നത് ഷര്‍ജിലിന്റെ നേതൃത്വത്തിലായിരുന്നു. ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം ആരംഭിക്കുമ്പോഴും ഷര്‍ജില്‍ നേതൃനിരയിലുണ്ടായിരുന്നു.


അറസ്റ്റിലായവർ

-വംശഹത്യയുമായി ബന്ധപ്പെട്ട​ കേസിൽ പ്രതിചേർത്ത 18 പേർക്കെതിരെ രാജ്യ​േ​ദ്രാഹക്കുറ്റം ചുമത്തി കേസെടുക്കാൻ പൊലീസിന്​ ഡൽഹി സർക്കാർ അനുമതി നൽകിയത് വൻ വിവാദമായിരുന്നു. ജെ.എൻ.യു വിദ്യാർഥികളായ ഷർജീൽ ഇമാം, നതാഷ നർവാൾ, ദേവാംഗന കാലിത, മുൻ ജെ.എൻ.യു വിദ്യാർഥികളായ ഉമർ ഖാലിദ്​, പ്രദേശിക രാഷ്​ട്രീയ നേതാക്കളായ താഹിർ ഹുസൈൻ, ഇസ്രത്​ ജഹാൻ തുടങ്ങിയവർക്കെതിരെ രാജ്യ​േദ്രാഹവും ക്രിമിനൽ ഗൂഡാലോചനയും ചുമത്തി കേസെടുക്കാൻ അനുമതി നൽകിയിരുന്നു.നവംബർ 22നാണ്​ ഡൽഹി പൊലീസ്​ ഉമർ ഖാലിദിനും മറ്റുള്ളവർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത്​​.

-വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിൽ അറസ്റ്റിലായ പിഞ്ജ്രതോഡ് വനിതാകൂട്ടായ്മയുടെ പ്രവർത്തക ഗുൽഫിഷ ഫാത്തിമയുടെ മൊഴിയിൽ സി.പി.എം നേതാവ് യെച്ചൂരി, യോഗേന്ദ്ര യാദവ്, ചന്ദ്രശേഖർ രാവൺ തുടങ്ങിയവരുടെ പേരുകളുണ്ടെന്ന് പോലീസിന്‍റെ കുറ്റപത്രത്തിലുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പൊലീസിനുമെതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നതിനെതുടർന്ന് കേസിന്‍റെ ഭാഗമായുള്ള അനുബന്ധ കുറ്റപത്രത്തിൽ യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ് തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.


ചാനൽ വിലക്ക്

-വടക്ക് കിഴക്കന്‍ ഡല്‍ഹി വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും 48 മണിക്കൂര്‍ നേരത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ വിവാദമായതോടെ വിലക്ക് 14 മണിക്കൂറിന് ശേഷം സ്വമേധയാ പിന്‍വലിച്ചു.

മാര്‍ച്ച് ആറിന് വൈകിട്ട് ഏഴര മുതല്‍ എട്ടിന് വൈകിട്ട് ഏഴര വരെ വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നായിരുന്നു ഉത്തരവ്. ആര്‍.എസ്.എസിനെയും ഡല്‍ഹി പൊലീസിനെയും വിമര്‍ശിച്ചുവെന്നത് സംപ്രേഷണം വിലക്കാനുള്ള കാരണമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും കേന്ദ്ര മന്ത്രാലയം കുറ്റമായി കണ്ടു.


പൊലീസ് ഗുഢാലോചന

പൗരത്വ ദേഭഗതി നിയമത്തിനെതിരെയുള്ള സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശിലേത് പൊലിസിന്‍റെ ആസൂത്രിതമായ ഗൂഡാലോചനയായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതിഷേധ പ്രകടനങ്ങളൊന്നും നടക്കാതിരുന്ന ബിജ്‌നൂരില്‍ പോലിസ് വെടിവെച്ചു കൊലപ്പെടുത്തിയ രണ്ടു യുവാക്കളും ഒറ്റപ്പെട്ട ഇരകളായിരുന്നു. പനി ബാധിച്ച് ക്ഷണീതനായ മുഹമ്മദ് സുലൈമാനെയും കുഞ്ഞിന് പാല്‍ വാങ്ങാനായി വീട്ടില്‍ നിന്നും പുറത്തേക്കു പോയ അനസിനെയും പോലിസ് ആളും തരവും നോക്കി വെടിവെച്ചു വീഴ്ത്തിയെന്നാണ് സാഹചര്യ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്.

യു.പി.എസ്.എസിക്ക് തയാറെടുക്കുന്നതിനിടയില്‍ പനി ബാധിച്ചതു മൂലമാണ് മുഹമ്മദ് സുലൈമാന്‍ ഡല്‍ഹിയയില്‍ നിന്നും ബിജ്‌നൂറിനു സമീപം നെട്ടോറിലെ വസതിയിലേക്ക് മടങ്ങിയെത്തിയത്. പൗരത്വ നിയമത്തിനെതിരെ ആ ആഴ്ചയില്‍ പ്രകടനങ്ങള്‍ നടത്തേണ്ടതില്ലെന്ന് മുസ്‌ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ബിജ്‌നൂറില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കലാപമുണ്ടാകുമെന്ന പ്രതീക്ഷയില്‍ നിറതോക്കുകളുമായി മസ്ജിദുകള്‍ക്കു പുറത്ത് പോലിസ് കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഈ മുന്‍വിധിയെ തുടര്‍ന്നാണ് ജുമുഅ നമസ്‌കാരത്തിനു ശേഷം ഒറ്റക്കു നടന്നു വരികയായിരുന്ന സുലൈമാനെ പോലിസുകാര്‍ പിടികൂടി മസ്ജിദിനു സമീപത്തുള്ള ഇടനാഴിയില്‍ കൊണ്ടുപോയി ഷര്‍ട്ട് ഊരിമാറ്റിയതിനു ശേഷം നെഞ്ചില്‍ വെടിവെച്ചു കൊന്നത്.

ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് പാല്‍വാങ്ങാന്‍ വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് മുഹമ്മദ് അനസ് പോലിസിന്റെ പിടയിലകപ്പെട്ടത്. അനസിന്റെ കണ്ണിലാണ് പോലിസ് വെടിവെച്ചത്. മൃതദേഹം കബര്‍സ്ഥാനില്‍ എത്തിച്ച പോലിസ് കുഴിയെടുത്ത് അടക്കാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മൃതദേഹം കുളിപ്പിക്കുകയും നമസ്‌കരിക്കുകയും ഒക്കെ വേണം. അതിന് ഉത്തരവില്ല എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്.


കര്‍ഷക സമരം

കേന്ദ്ര സർക്കാറിന്‍റെ മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ ഉത്തരേന്ത്യയിലെ വിവിധ കർഷക സംഘടനകൾ ഡൽഹിയിൽ സമരം നടത്തി വരികയാണ്. നിരവധി തവണ കേന്ദ്രവും കർഷകരും സമരം നടത്തിയെങ്കിലും നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ.

എന്തൊക്കെയാണ് കർഷകർ ഉന്നയിക്കുന്ന പ്രധാന ആശങ്കകളും ആവശ്യങ്ങളും?

- മിനിമം താങ്ങുവില കർഷകനിയമത്തിന്‍റെ ഭാഗമാക്കണം

-കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ സംഭരിക്കുന്ന എ.പി.എം.സി മണ്ഡികളും (പൊതുസംഭരണകേന്ദ്രങ്ങൾ) സ്വകാര്യകമ്പനികൾ ഉത്പന്നങ്ങൾ സംഭരിക്കാൻ തുടങ്ങിയാൽ അവയും തമ്മിൽ ചൂഷണം ഒഴിവാക്കാനായി കൃത്യമായി വിപണിയെ എങ്ങനെ നിയന്ത്രിക്കാമെന്നതിൽ ഉറപ്പ് വേണം

-ട്രേഡർമാർക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കണം, ഇല്ലെങ്കിൽ ആർക്ക് വേണമെങ്കിലും സാധനങ്ങൾ വാങ്ങി പോകാമെന്ന സ്ഥിതിയാകും. വിപണിയിൽ ചൂഷണം തുടരും

-തർക്കങ്ങൾ ഉടലെടുത്താൽ സിവിൽ കോടതികളിൽ ഇത് തീർക്കാൻ അനുവദിക്കണം. ഇവയെല്ലാം അടക്കമുള്ള, കർഷകരുടെ 39 ഇന ആവശ്യങ്ങൾക്ക് മേൽ ഇതുവരെ കേന്ദ്രസർക്കാർ ഒരു ഉറപ്പും നൽകിയിട്ടില്ല.


കേന്ദ്രം പറയുന്നതെന്ത്?

-നിയമഭേദഗതികൾ പിൻവലിക്കുകയെന്നത് ഇനി പ്രായോഗികമല്ലെന്നും, മിനിമം താങ്ങുവില ഉൾപ്പടെയുള്ള കാര്യങ്ങളിൽ എഴുതിത്തയ്യാറാക്കിയ ഒരു ഉറപ്പ് നൽകാമെന്നും മാത്രമാണ് കേന്ദ്രസർക്കാർ പറഞ്ഞത്. എന്നാൽ മിനിമം താങ്ങുവില എന്നത് നിയമത്തിന്‍റെ ഭാഗമാക്കാൻ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്രനിലപാട്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ തരത്തിലുള്ള എ.പി.എം.സി മണ്ഡികളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം വിലനിലവാരം പല തരത്തിലാണ്. അതിനാൽത്തന്നെ ഇക്കാര്യം വിവിധ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തേ തീരുമാനിക്കാനാവൂ എന്ന് കേന്ദ്രം. ഇത് കർഷകർ തള്ളിക്കളയുകയും ചെയ്തു.

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ


ഡൽഹി

ഡൽഹിയിൽ മികച്ച ജയത്തോടെ മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കെജ്്്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി ഫെബ്രുവരി 16ന് സത്യപ്രതിജ്ഞ ചെയ്തത്. 70ൽ 62 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി ഭരണം ഉറപ്പിച്ചത്. ബി.ജെ.പിക്ക് ഇത്തവണ എട്ടു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് സംപ്യൂജ്യരായി.


ബിഹാർ

ബിഹാറില്‍ എൻ.ഡി.എ അധികാരത്തിൽ. ജെ.ഡി.യു നേതാവ് നിതീഷ്കുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റു. 243 അംഗ സഭയിൽ എൻ.ഡി.എ 125 സീറ്റുകകളാണ് നേടിയത്(122 സീറ്റാണ് കേവലഭൂരിപക്ഷം). ആർ.ജെ.ഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളിൽ വിജയിച്ചു. 75 സീറ്റുകൾ നേടി തേജസ്വി യാദവിന്‍റെ ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ബി.ജെ.പി 74 സീറ്റുകൾ നേടി. ജെ.ഡി.യു 43, കോൺഗ്രസ് 19, സി.പി.ഐ(എം.എല്‍-ലിബറേഷന്‍) 12, എ.ഐ.എം.ഐ.എം അഞ്ച്, ഹിന്ദുസ്ഥാൻ അവാം മോർച്ച നാല്, വികാശ് ശീൽ ഇൻസാഫ് പാർടി നാല്, ബി.എസ്.പി ഒന്ന്, രണ്ട് വീതം സീറ്റുകളിൽ സി.പി.എം, സി.പി.ഐ, എൽ.ജെ.പി, സ്വതന്ത്രൻ എന്നിവർ ഒരു സീറ്റിലും വിജയിച്ചു.


മധ്യപ്രദേശ് അധികാര മാറ്റം

ജ്യോതിരാധിത്യസിന്ധ്യ പക്ഷത്തെ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ മധ്യപ്രദേശിൽ അധികാരം ബി.ജെ.പിക്ക്. നാലാം തവണ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ മാർച്ച് 23ന് സത്യപ്രതിജ്ഞ ചെയ്തു. 15 മാസം ആയുസ്സുള്ള കമല്‍നാഥ‌ിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറാണ് എം.എൽഎമാരുടെ കൂറുമാറ്റത്തോടെ താഴെ വീണത്.


ബംഗാളിൽ 11 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍

2021ൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. തൃണമൂൽ കോൺഗ്രസ്- ബി.ജെ.പി വാക്പോര് രൂക്ഷമാവുന്നതിനിടെ നിരവധി സംഭവ വികാസങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹത്തിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരികെ വിളിച്ചിരുന്നു. എന്നാൽ മമത സർക്കാർ കേന്ദ്ര നീക്കം തടഞ്ഞതും ശ്രദ്ദേയമായിരുന്നു.

അതിനിടെ 11 എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നു. എട്ട് തൃണമൂല്‍ അംഗങ്ങളും ഒരു സി.പി.എം അംഗവുമടക്കം ഇവരില്‍ ഉള്‍പ്പെടും. മുന്‍മന്ത്രി സുവേന്ദു അധികാരി തൃണമൂല്‍ എം.പി സുനില്‍ മൊണ്ഡല്‍ എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നവരുടെ കൂട്ടത്തിലുണ്ട്.


ഇന്ത്യ-ചൈന സംഘർഷം

ഗൽവാൻ താഴ്‌വരയില്‍ ജൂൺ 15ന് ഇന്ത്യ– ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. പാംഗോങ്ങ് തടാക തീരത്ത് അതിർത്തി ലംഘിച്ചാണ് ചൈന ഇന്ത്യൻ സൈന്യവുമായി സംഘർഷത്തിലേർപ്പെട്ടത്. പാന്‍ഗോങിലെ ചൈനീസ് കയ്യേറ്റം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാന്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇരു രാജ്യങ്ങളിലെയും സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നു വരവെയാണ് സംഘര്‍ഷമുണ്ടാകുന്നത്.

മെയ് ആദ്യം മുതല്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുമായി അതിരിടുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖ കടന്ന് ഗാല്‍വാന്‍ താഴ്‌വര, പാന്‍ഗോങ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം കടന്നു കയറ്റം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.


സംഘർഷത്തിന് ഒരാഴ്ച മുൻപ് ഗൽവാൻ താഴ്‌വരയിൽ ആയിരത്തോളം ചൈനീസ് സൈനികരെ അണിനിരത്തിയുള്ള തയാറെടുപ്പ് നടന്നതായും പിന്നീട് വിവിധ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. സംഘർഷം ചൈനീസ് സർക്കാർ ആസൂത്രണം ചെയ്തതാണെന്ന് എകണോമിക് ആന്‍റ് സെക്ക്യൂരിറ്റി റിവ്യു കമ്മീഷൻ അമേരിക്കൻ കോൺഗ്രസിന് നൽകിയ റിപോർട്ടിൽ പറഞ്ഞിരുന്നു. സംഘര്‍ഷത്തില്‍ ചൈനയ്ക്ക് എത്ര സൈനികരെ നഷ്ടപ്പെട്ടുവെന്നതിനെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

പരസ്പരം വെടിവയ്പ്പുണ്ടായില്ലെന്നും ചൈനീസ് സൈനികരുടെ ഭാഗത്ത് നിന്നുള്ള കല്ലേറിലും വടികൊണ്ടുള്ള ആക്രമണത്തിലുമാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്നും വിവിധ മാധ്യമങ്ങൽ റിപോർട്ട്ചെയ്തിരുന്നു. നാൽപതിലേറെ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. സംഘർഷത്തിനു പിന്നാലെ 'ബോയ്കോട്ട് ചൈന' പ്രചാരണം ഇന്ത്യയിൽ ശക്തമായിരുന്നു.


ചൈനീസ് ആപ് നിരോധനം

അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെയാണ് ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ, ഡിയു റെക്കോർഡർ തുടങ്ങിയവ ഉൾപ്പെടെ രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈൽ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.

രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ആപ്പുകൾ നിരോധിച്ചതെന്നു സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ജൂൺ


നിരോധിച്ച 59 ചൈനീസ് ആപ്പുകൾ

ടിക് ടോക്, ഷെയർ ഇറ്റ്, ക്വായ്, യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പെയ്സ്, എംഐ വിഡിയോ കോൾ ഷാവോമി,വിസിങ്ക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്‌ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട്–ഹൈഡ്, കേഷെ ക്ലീനർ, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനർ, ഡിയു ബ്രൗസർ, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബയ്‌ഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈൽ ലെജൻഡ്സ്, ഡിയു പ്രൈവസി.


ബെംഗളൂരു വംശഹത്യ

ഫേസ്ബുക്കിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച് പോസ്​റ്റിട്ടതിെൻറ പേരിൽ 2020 ഓഗസ്റ്റ് 11 ന് രാത്രി കിഴക്കൻ ബെംഗളൂരുവിൽ കെജി ഹല്ലി, ഡിജെ ഹല്ലി പൊലീസ് സ്റ്റേഷൻ പരിധി, പുലകേശി നഗര്‍ എന്നിവിടങ്ങളിൽ നടന്ന സംഭവമാണ് 2020 ബെംഗളൂരു ആക്രമം. കോൺഗ്രസ് കർണാടക നിയമസഭാംഗം അഖന്ദ ശ്രീനിവാസ് മൂർത്തിയുടെ ഭാര്യാ സഹോദരിയുടെ മകൻ നവീൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പരാമർശം നടത്തിയതാണ് അക്രമത്തിന് കാരണം.

സംഘർഷത്തെ തുടർന്ന് മുസ്്ലിം ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിവെപ്പുണ്ടായിരുന്നു. ആള്‍ക്കൂട്ടം രണ്ട് പൊലീസ് സ്റ്റേഷനുകള്‍ കത്തിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. 50 ഓളം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

ഡിജെ ഹള്ളി കേസില്‍ 124 പേരും കെജി ഹള്ളി കേസില്‍ 169 പേരും അറസ്റ്റിലായി. രണ്ട് കോണ്‍ഗ്രസ് നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്.മുൻ മേയർ ആർ സമ്പത്ത് രാജ്, കോർപറേറ്റർ അബ്ദുൽ രഹീബ് സഹീർ എന്നിവരുടെ പേരാണ് കുറ്റപത്രത്തിൽ ഉള്ളത്. 850 പേജുള്ള കുറ്റപത്രമാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്.


കഫീൽഖാന്‍റെ അറസ്റ്റ്

ജ​​നു​​വ​​രി 29ന്​ ​​കഫീൽഖാനെ മും​​ബൈ​​യി​​ൽ വീണ്ടും അ​​റ​​സ്​​​റ്റ് ചെയ്തത്. ദേ​​ശ​​ര​​ക്ഷാ നി​​യ​​മ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു ഇ​​ത്ത​​വ​​ണ​​ത്തെ അ​​റ​​സ്​​​റ്റ്. പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നും പൗ​​ര​​ത്വ​ര​​ജി​​സ്​​​ട്രേ​​ഷ​​നു​​മെ​​തി​​രെ, വി​​ദ്വേ​​ഷ​​വും ഹിം​​സ​​യും ഇ​​ള​​ക്കി​​വി​​ടു​​ന്ന ത​​ര​​ത്തി​​ൽ അ​​ലീ​​ഗ​​ഢ്​ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യി​​ൽ പ്ര​​സം​​ഗി​​ച്ചു എ​​ന്ന​​താ​​യി​​രു​​ന്നു എ​​ൻ.​​എ​​സ്.​​എ പ്ര​​കാ​​രം പി​​ടി​​കൂ​​ടാ​​ൻ കാ​​ര​​ണ​​മാ​​യി പ​​റ​​ഞ്ഞ​​ത്. മ​​ത​​സ്​​​പ​​ർ​​ധ വ​​ള​​ർ​​ത്തു​​ന്ന പ്ര​​സം​​ഗ​​മാ​​ണെ​​ന്നാ​​ണ്​ പൊ​​ലീ​​സ്​ ക​​ണ്ടെ​​ത്തി​​യ​​ത്.

അ​​ങ്ങ​​നെ മ​​ഥു​​ര ജ​​യി​​ലി​​ൽ മൂ​​ന്നു​മാ​​സം ക​​ഴി​​ച്ചു​​കൂ​​ട്ടി​​യ ഖാ​െ​​ൻ​​റ ത​​ട​​വ്​ കാ​​ലാ​​വ​​ധി മൂ​​ന്നു​​മാ​​സ​​ത്തേ​​ക്ക്​ വീ​​ണ്ടും നീ​​ട്ടി. ഡോ​​ക്​​​ട​​റു​​ടെ ക​​സ്​​​റ്റ​​ഡി​​ക്കെ​​തി​​രെ അ​േ​​ദ്ദ​ഹ​​ത്തി​െ​​ൻ​​റ മാ​​താ​​വ്​ നു​​സ്ര​​ത്ത്​ പ​​ർ​​വീ​​ൻ സ​​മ​​ർ​​പ്പി​​ച്ച ഹേ​​ബി​​യ​​സ്​ ​കോ​​ർ​​പ​​സ്​ ഹ​​ര​​ജി​​യി​​ന്മേ​​ൽ സു​​പ്രീം​​കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ച​​ത​​നു​​സ​​രി​​ച്ച്​ അ​​ല​​ഹ​​ബാ​​ദ്​ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​പ്പോ​​ഴാ​​ണ്​ ഇ​​പ്പോ​​ൾ ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​ ഗോ​​വി​​ന്ദ്​ മാ​​ഥൂ​​രും ജ​​സ്​​​റ്റി​​സ്​ സൗ​​മി​​ത്ര ദ​​യാ​​ലും ചേ​​ർ​​ന്ന ഡി​​വി​​ഷ​​ൻ ബെ​​ഞ്ച്​ നി​​ർ​​ണാ​​യ​​ക വി​​ധി പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ 2019 ഡി​സം​ബ​ര്‍ 13ന് ​അ​ലീ​ഗ​ഢ് മു​സ്​​ലിം സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ക​ഫീ​ല്‍ ഖാ​ന്‍ ന​ട​ത്തി​യ പ്ര​സം​ഗം വി​ദ്വേ​ഷ​വും അ​ക്ര​മ​വും വ​ള​ര്‍ത്തു​ന്ന​താ​യി​രു​ന്നി​ല്ല. മ​റി​ച്ച് ഐ​ക്യ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​യി​രു​ന്നു. പൗ​ര​ത്വ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് അ​ന്യാ​യ ത​ട​ങ്ക​ലി​ലാ​ക്കി​യ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​ക​ഫീ​ല്‍ ഖാ​ൻ സെപ്തംബർ ഒന്നിനാണ് ജയിൽ മോചിതനായത്. 2019 ഡി​സം​ബ​ർ 13ന്​ ​അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സി.​എ.​എ വി​രു​ദ്ധ സ​മ​ര​ത്തി​ൽ ഡോ. ​ക​ഫീ​ൽ ഖാ​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​െൻറ പേ​രി​ലാ​യി​രു​ന്നു​ ദേ​ശ​സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം ഏ​ഴു​മാ​സം ത​ട​വി​ലി​ട്ട​ത്.


പൗരത്വ നിയമ ഭേദഗതി അറസ്റ്റ്

ജാമിഅ മില്ലിയ ഇസ്‍ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതും അവർക്കുമേൽ ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തിയതും വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ജാമിഅ വിദ്യാർഥികളായ മീരാൻ ഹൈദർ, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്‍റ് ഷിഫാ ഉറഹ്മാനും എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്.

ഡല്‍ഹി വംശഹത്യയുമായി ബന്ധപെട്ട എഫ്.ഐ.ആറിലാണ് ഡല്‍ഹി പൊലീസ് നടപടി. സഫൂറ സർഗാർ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററാണ്. ഹൈദര്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ അംഗമാണ്. ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെയും യു.എ.പി.എ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

---പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് വനിതകൾ അറസ്റ്റിൽ. നടാഷ, ദേവഗംഗ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 23, 24 തീയതികളിൽ ഡൽഹി ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് വനിതകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.


ഭീമ കൊറഗാവ് കേസ്

ഭീമ കൊറഗാവ് എല്‍ഗര്‍ പരിഷദ് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ 8 പ്രതികളാണുള്ളത്. ജനുവരി 24നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. ആയിരം പേജുള്ള കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചത്. ആനന്ദ് തെല്‍തുമ്പ്‌ഡെ, ഗൗതം നവ്‌ലഖ, സാഗര്‍ ഗോര്‍ഖേ, ഹാനി ബാബു, രമേശ് ഗയ്ചോര്‍, ജ്യോതി ജഗതപ്, സ്‌റ്റാൻ സ്വാമി, മിലിന്ദ് ടെല്‍ടുമ്പ്‌ഡെ എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്ളത്.

പ്രതികള്‍ സിപിഐ മാവോയിസ്‌റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്. ഇതുവരെ 16 പേരെയാണ് കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയില്‍ എടുത്തത്.

2017 ഡിസംബര്‍ 31-ന് ഭീമ-കൊറഗോവ് യുദ്ധത്തിന്‍റെ 200-ാംവാര്‍ഷിക ആഘോഷങ്ങളുടെ തലേ ദിവസം ദളിത് സംഘടനകളും ഹിന്ദുത്വ വാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ഭീമ-കൊറഗോവ് സംഭവം. അരുണ്‍ ഫെറൈറ, സുധ ഭരദ്വാജ്, ഗൗതം നവ്‌ലഖ, വെര്‍ണോന്‍ ഗോണ്‍സല്‍വസ്, പി.വരവര റാവു തുടങ്ങിയ സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ അറസ്‌റ്റ് വന്‍ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.

നിരന്തരം മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്ന ഇവരെ 'അര്‍ബന്‍ നക്‌സലുകള്‍ ' എന്നാണ് ബിജെപി അനുകൂല സംഘടനകളും മാധ്യമങ്ങളും വിശേഷിപ്പിച്ചത്. ഒക്ടോബറില്‍ ദേശീയ അന്വേഷണ ഏജന്‍സി 82 വയസ്സുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്‍തതോടെ ഭീമ - കൊറെഗാവ് കേസ് വീണ്ടും ശ്രദ്ധയിലേക്ക് ഉയര്‍ന്നു.

പുരസ്‌കാര പ്രഖ്യാപനം

-2019 ലെ പത്മപ്രഭാ പുരസ്‌കാരം- സന്തോഷ് ഏച്ചിക്കാനം

-ഓടക്കുഴൽ പുരസ്‌കാരം-എൻ. പ്രഭാകരന്‍റെ 'മായമനുഷ്യർ' എന്ന കൃതി അർഹമായി.

സി.എ.എ

-2019 ഡിസംബർ 12ന് വിജ്ഞാപനം നിലവിൽ വന്നു

-1955ലെ പൗരത്വ നിയമത്തിൽ സെക്ഷൻ 2, സെക്ഷൻ 7ഡി, സെക്ഷൻ 18 എന്നിവ ഭേദഗതി ചെയ്യുകയും സെക്ഷൻ 6 ബി എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തുകയും ചെയ്തു.

-അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിൻ പാഴ്സി, ക്രിസ്ത്യൻ മതവിഭാഗക്കാർക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥയാണ് സെക്ഷൻ രണ്ടിൽ ഉൾപ്പെടുത്തിയത്.


എൻ.ആർ.സി

-അസമിലെ ഇന്ത്യൻ പൗരന്മാരുടെ പേര് വിവരങ്ങളടങ്ങിയ പട്ടികയാണ് അസം പൗരത്വ രജിസ്റ്റർ

-1951ലെ സെൻസസ് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആദ്യമായി പൗരത്വ രജിസ്റ്റർ തയ്യാറാക്കിയത്.

-പൗരത്വ രജിസ്റ്റർ നിലവിലുള്ള ഏക സംസ്ഥാനം അസം ആണ്.

എൻ.പി.ആർ

-രാജ്യത്തെ സ്ഥിരതാമസക്കാരുടെ പട്ടികയാണ് നാഷണൽ പോപുലേഷൻ രജിസ്റ്റർ. സ്ഥിര താമസക്കാർ എന്നാൽ ഏതെങ്കിലും പ്രദേശത്ത് ആറ് മാസമായി താമസിക്കുന്നവരെയോ അടുത്ത ആറ് മാസത്തേക്ക് അവിടെ താമസിക്കാൻ ഉദ്ദേശിച്ചവരോ ആണ്.


എന്താണ് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ?

കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ കേരള ആരോഗ്യ വകുപ്പാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്‍റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. വ്യക്തി ശുചിത്വം ഉറപ്പാക്കുകയാണ് ക്യാമ്പയിന്‍റെ പ്രധാന ഉദ്ദേശം.


കരിപ്പൂർ വിമാനാപകടം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയർ ഇന്ത്യയുടെ ഐ.എക്സ് 344 ദുബായ്-കോഴിക്കോട് വിമാനം റെൺവേയിൽനിന്ന് തെന്നിമാറി 120 അടി താഴേക്ക് പതിച്ചു. അപകടത്തിൽ ക്യാപ്റ്റൻദീപക് വസന്ത് സാഠേ ഉൾപ്പെടെ 19 പേർ മരിച്ചു. 190 യാത്രികർ ഉണ്ടായിരുന്നു.


പ്രശാന്ത് ഭൂഷൺ-കോടതി

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നാഗ്പുരിൽ വെച്ച് ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറ് വർഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകൾ.

ഇവ വസ്തുതാപരമായി ശരിയല്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nationalYear Ender 2020
Next Story