21 കോടിയുടെ തട്ടിപ്പ്: ഇ.പി.എഫ് ഓഫിസുകളിൽ പ്രത്യേക പരിശോധന
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷെൻറ മുംബൈ ഓഫിസിൽ നടന്ന 21 കോടിയുടെ ക്രമക്കേട് മുൻനിർത്തി രാജ്യത്തെ എല്ലാ ഇ.പി.എഫ് ഓഫിസുകളിലെയും സമീപകാല ഇടപാടുകൾ പ്രത്യേകമായി പരിശോധിക്കുന്നു. മുംബൈയിലെ കാണ്ടിവലി ഓഫിസിൽ 37കാരനായ ക്ലർക്ക് 817 ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗിച്ച് 21.5 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ആഭ്യന്തര ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്.
അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തി തെറ്റായ പി.എഫ് ക്ലെയിം തേടുകയായിരുന്നു. ഈ അക്കൗണ്ടിൽ മിക്കവയും അന്തർ സംസ്ഥാന തൊഴിലാളികളുടേതാണ്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കാണ്ടിവലി ഓഫിസിലെ ആറ് ജീവനക്കാർ സസ്പെൻഷനിലാണ്. കോവിഡ് കാലത്തെ തൊഴിൽനഷ്ടവും അടിയന്തരാവശ്യങ്ങളും മുൻനിർത്തി പണം പിൻവലിക്കാൻ പി.എഫ് വരിക്കാർക്ക് സൗകര്യം നൽകിയിരുന്നു. ഇതിെൻറ മറവിലാണ് പ്രധാനമായും ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തിയത്.
കോവിഡ് കാലയളവിലെ പണം പിൻവലിക്കൽ പ്രത്യേകമായി പരിശോധിക്കാനാണ് ബന്ധപ്പെട്ട ഓഫിസുകൾക്ക് ഇ.പി.എഫ്.ഒ നൽകിയിരിക്കുന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.