കോവിഡ് ബാധിച്ച ഡോക്ടറുടെ സംസ്കാരം തടഞ്ഞ സംഭവം: 21 പേർ അറസ്റ്റിൽ
text_fieldsചെന്നൈ: കോവിഡ് ബാധിച്ച് മരിച്ച ന്യൂറോ സർജൻ ഡോ. സൈമൺ ഹെർകുലിസിെൻറ (55) മൃതദേഹം സം സ്കരിക്കുന്നത് തടഞ്ഞതിന് 21 പേരെ പൊലീസ് അറസ്റ്റ്ചെയ്തു. ഇത്തരം സംഭവങ്ങളിൽ പ്രതികൾക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കുമെന്ന് ചെന്നൈ സിറ്റി പൊലീസ് കമീഷ ണർ എ.കെ. വിശ്വനാഥൻ അറിയിച്ചു. ചെന്നെ ന്യൂ ഹോപ് ആശുപത്രി മാനേജിങ് ഡയറ്കടറായ ഡോ. സൈമൺ ഹെർകുലിസ് ഞായറാഴ്ചയാണ് അേപ്പാളോ ആശുപത്രിയിൽ മരിച്ചത്.
ഭാര്യയും മകനും മൃതദേഹം രാത്രി കീഴ്പാക്കം ശ്മശാനത്തിൽ സംസ്കരിക്കാൻ ആംബുലൻസിൽ കൊണ്ടുപോകവെ പ്രദേശവാസികൾ വടികളും കല്ലുകളുമായി ആക്രമിക്കുകയായിരുന്നു. സംസ്കരിച്ചാൽ വൈറസ് പടരുമെന്നാരോപിച്ചായിരുന്നു ആക്രമണം. ആൾക്കൂട്ടം ആംബുലൻസ് തകർക്കുകയും രണ്ടു ഡ്രൈവർമാരെ മർദിക്കുകയും ചെയ്തു.
പൊലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കനത്ത പൊലീസ് സുരക്ഷയിൽ സഹപ്രവർത്തകരും അടുത്ത ബന്ധുക്കളും ചേർന്നാണ് പൊലീസിെൻറ സഹായത്തോടെ മറ്റൊരു ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചത്.
കോവിഡ് ബാധിച്ച് മരിച്ച ആന്ധ്ര നെല്ലൂർ സ്വദേശിയായ ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുന്നതിനും ഒരാഴ്ച മുമ്പ് നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
കോവിഡ് ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച ഡോക്ടർമാരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തടയുന്നത് ദുഃഖകരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടിയെടുക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു.
ഡോ. സൈമണിെൻറ മൃതദേഹം കീഴ്പാക്കം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഭാര്യ ആനന്ദി സൈമൺ ആവശ്യപ്പെട്ടു. രോഗികളെ ശുശ്രൂഷിച്ച ഡോക്ടറെ അപമാനിക്കുകയും മൃതദേഹത്തോട് അനാദരവ് കാണിക്കുകയുമാണ് ആൾക്കൂട്ടം ചെയ്തതെന്ന് ആനന്ദി പറഞ്ഞു. സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിന് ചർച്ച് അധികൃതരുടെ അനുമതി ലഭിച്ചിരുന്നു. എന്നാൽ പ്രദേശവാസികൾ എതിർക്കുകയായിരുന്നു. ചികിത്സയിൽ കഴിഞ്ഞ രണ്ടാഴ്ച അദ്ദേഹത്തെ കാണാൻ അനുവദിച്ചില്ല. അധികൃതരുടെ നിർദേശം അതേപടി അനുസരിച്ചു.
പൊതുജനാരോഗ്യത്തിനുവേണ്ടി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹത്തോട് അനാദരവ് കാണിച്ചത് ശരിയായില്ല. അവസാനമായി ഒരിക്കൽ കൂടി കാണണമെന്നാണ് ആഗ്രഹമെന്നും കണ്ണീരോടെ അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.