Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ബിഹാറിലെ അഭയകേന്ദ്രത്തിൽ ലൈംഗിക പീഡനം; വിസമ്മതിച്ച കുട്ടിയെ കൊന്ന്​ കത്തിച്ചു

text_fields
bookmark_border
nazrath
cancel

മുസഫർപൂർ: ബിഹാറിലെ മുസഫർ പൂരിൽ സംസ്​ഥാന സർക്കാറി​​​​െൻറ കീഴിലുള്ള അഭയകേന്ദ്രത്തിൽ 21 പെൺകുട്ടികൾ ലൈംഗിക പീഡിനത്തിനിരയായി​. ​എന്നാൽ സംഭവം പുറത്തറിയിക്കാതെ സർക്കാർ മൂടിവെച്ചുവെന്നാണ്​ റിപ്പോർട്ട്​. പീഡനത്തിനിരയായ പെൺകുട്ടികളുമായി അഭിമുഖം നടത്തി ടാറ്റ ഇൻസ്​റ്റിറ്റ്യൂട്​ ഒാഫ്​ സോഷ്യൽ സയൻസ്​ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​.

അഭയ​േ​​കന്ദ്രം ജീവനക്കാർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്​ പെൺകുട്ടികൾ നൽകിയ മൊഴി. ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഒരു പെൺകുട്ടിയെ ബലാത്​സംഗത്തിനിരയാക്കി മർദിച്ച്​ കൊന്ന്​ കത്തിച്ചുവെന്നും മൃതദേഹം അഭയ​േ​കന്ദ്രത്തി​​​​െൻറ മുറ്റത്തു തന്നെ കുഴിച്ചു മൂടിയെന്നും മൊഴിയുണ്ട്​. മൊഴി പുറത്തുവന്നതിനെ തുടർന്ന്​ ​െപാലീസ്​ അഭയ കേന്ദ്രത്തി​​​​െൻറ മുറ്റം കുഴിച്ച്​​ പരിശോധന തുടങ്ങി. 

പീഡനവുമായി ബന്ധപ്പെട്ട്​ ജില്ലാ അധികാരികളിലൊരാൾ നേരത്തെ പിടിയിലായതായി പൊലീസ്​ പറഞ്ഞു. വൈദ്യ പരിശോധനയിൽ 16 പെൺകുട്ടികൾ ലൈംഗിക പീഡനത്തിന്​ ഇരയായതായി തെളിഞ്ഞിട്ടുണ്ട്​. മറ്റുള്ളവരുടെ അവസ്​ഥ വ്യക്​തമല്ല. 44 പെൺകുട്ടികളാണ്​ കേന്ദ്രത്തിൽ അന്തേവാസികളായുള്ളത്​. പ്രതികളിൽ പലരേയും പൊലീസ്​ കഴിഞ്ഞ മാസം അറസ്​റ്റ്​ ചെയ്​തു. സംഭവവുമായി ബന്ധപ്പെട്ട്​ ഇതുവരെ 10 പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഒളിവിൽ കഴിയുന്നവർക്കായി ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചതായും പൊലീസ്​ പറഞു. 

സംഭവത്തിൽ നിതീഷ്​ കുമാർ സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​ രംഗത്തെത്തി. മുസഫർപുർ അഭയകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത 40 പെൺകുട്ടികളെ രാഷ്​ട്രീയക്കാരും അഭയകേന്ദ്രം ജീവനക്കാരും തുടർച്ചയായി പീഡനത്തിനിരയാക്കുന്നുവെന്ന കാര്യം മാർച്ച്​ മാസം മുതൽ തന്നെ സർക്കാറിന്​ അറിയാമായിരുന്നു. പല പെൺകുട്ടികൾക്കും നിർബന്ധിത ഗർഭഛിദ്രത്തിന്​ വി​േധയരാകേണ്ടി വന്നു. സർക്കാർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, സംഭവം മൂടി​െവക്കുകയും ചെയ്​തുവെന്ന്​ തേജസ്വി ആരോപിച്ചു.  

സംഭവം വിവാദമാതയതോടെ അഭയ​േകന്ദ്രത്തിൽ കഴിയുന്ന 44 പെൺകുട്ടികളിൽ 14പേരെ മധുബനിയിലെ കേന്ദ്രത്തിലേക്കും 14 പേരെ മൊകാമയിലേക്കും 16പേരെ പാട്​നയിലേക്കും മാറ്റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharmalayalam newsMuzaffarpurShelter home Rape
News Summary - 21 Rapes In Bihar Shelter Home -India News
Next Story