പാക് ജയിലിൽനിന്ന് ഇന്ത്യയിലെത്തിച്ചത് 2110 പേരെ
text_fieldsന്യൂഡൽഹി: പാക് ജയിലുകളിൽ കഴിഞ്ഞ 2210 ഇന്ത്യൻ തടവുകാരെ സുരക്ഷിതമായി രാജ്യത്തെത്തി ച്ചതായി വിദേശകാര്യ മന്ത്രാലയം. മത്സ്യബന്ധന തൊഴിലാളികളടക്കമുള്ളവർ ഇതിൽ ഉൾപ്പെടും. 2014 മുതലുള്ള കണക്കാണിത്. ഇൗ വർഷം മാത്രം 362 പേരെ തിരിച്ചെത്തിച്ചെന്ന് ലോക്സഭയിലെ ചോദ്യത്തിന് ഉത്തരമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
പാകിസ്താെൻറ പിടിയിലാകുന്നവരിൽ ബഹുഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളാണ്. ഒാരോ വർഷവും പിടിയിലായവരുടെ കണക്കും മന്ത്രി വ്യക്തമാക്കി. ലഭ്യമായ കണക്കുപ്രകാരം 273 ഇന്ത്യക്കാർ പാക് ജയിലുകളിലുണ്ട്. അതിൽ 209 പേരും മത്സ്യത്തൊഴിലാളികളാണ്. 209 മത്സ്യത്തൊഴിലാളികളുടെ കണക്ക് പാകിസ്താൻ അംഗീകരിച്ചെങ്കിലും 52 സാധാരണ പൗരന്മാരെ ജയിലിലുള്ളൂ എന്നാണ് പാക് വാദമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.