25 കുട്ടികളെ ഫ്രാൻസിലേക്ക് കടത്തിയ സംഭവത്തിൽ സി.ബി.െഎ അന്വേഷണം
text_fieldsന്യൂഡല്‍ഹി: പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിൽ നിന്ന് റഗ്ബി പരിശീലം നല്‍കാനെന്ന പേരില്‍ 13നും 18നും ഇകയില പ്രായമുള്ള 25 ആൺകുട്ടികളെ ഫ്രാന്‍സിലെ പാരീസിലേക്ക് കടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. 25പേരിൽ രണ്ടുപേർ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ബാക്കിയുള്ളവരെ ഇതുവരെയും കെണ്ടത്താനായിട്ടില്ല.
പരിശീലനത്തിനായി ഫ്രാന്‍സില്‍ എത്തിച്ച കുട്ടികളെപ്പറ്റി കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു വിവരവും ലഭിക്കാത്തതിെൻറ അടിസ്ഥാനത്തിലാണ് സംഭവം സി.ബി.ഐ അന്വേഷിക്കുന്നത്. ഫ്രഞ്ച് പൊലീസ് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ കുട്ടികളെ ഫ്രാന്‍സിലേക്ക് അയച്ച ട്രാവല്‍ ഏജൻറുമാരുടെ ഓഫീസുകളില്‍ സി.ബി.ഐ പരിശോധന നടത്തി. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലളിത് ഡേവിഡ് ഡീന്‍, ഡല്‍ഹിയിലെ സഞ്ജീവ് റോയി, വരുണ്‍ ചൗധരി എന്നിവരാണ് ഏജൻറുമാർ.
പഞ്ചാബിലെ കപുര്‍ത്തല സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് കാട്ടി 2016 ഫെബ്രുവരി ഒന്നിനാണ് കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയത്. എന്നാല്‍, ഈ കുട്ടികള്‍ ഇവിടെ പഠിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ സി.ബി.ഐയെ അറിയിച്ചു. ഫ്രഞ്ച് ഫെഡറേഷെൻറ ക്ഷണം ലഭിച്ചെന്ന് കാണിച്ചായിരുന്നു കുട്ടികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ചിരുന്നത്. കുട്ടികളെ ഫ്രാൻസിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾ 25-30 ലക്ഷം രൂപ വരെ ഏജൻറുമാർക്ക് നൽകിയിരുന്നു. ഫ്രാൻസിലെത്തിയ ഉടൻ കുട്ടികളുെട റിേട്ടൺ ടിക്കറ്റ് ഏജൻറ് റദ്ദാക്കി. എന്നാൽ ഇതിനിടെ രണ്ടു കുട്ടികൾക്ക് അസ്വാഭാവികത തോന്നി തിരികെ പോരുകയായിരുന്നുവെന്ന് സി.ബി.െഎ വാക്താവ് അറിയിച്ചു.
മകനെ യു.എസിൽ ബന്ധുക്കളുടെ അടുത്തേക്ക് അയക്കണമെന്നായിരുന്നു തെൻറ ആഗ്രഹമെന്ന് കാണാതായ കുട്ടികളിെലാരാളുെട പിതാവ് പറഞ്ഞു. എന്നാൽ നിയമപരമായ രേഖകൾ ലഭിച്ചില്ല. അങ്ങനെയാണ് ഉരു ഏജൻറമായി ബന്ധപ്പെടാൻ ഇടവന്നത്. 27 ലക്ഷം കൂടുതല നൽകിയാൽ കുട്ടിയെ യു.എസിലയക്കാമെന്ന് അയാൾ വാഗ്ദധനം നൽകി. എന്നാൽ അവനെ അയാൾ പാരീസിൽ ഉപേക്ഷിച്ചുവെന്നും പിതാവ് പറഞ്ഞു.
കുട്ടികളോട് വാഗ്ദാനം ചെയ്ത ലക്ഷ്യത്തിൽ ആരെങ്കിലും എത്തിയോ എന്നതിനെ കുറിച്ച് ഇതുവരെ ഒരു അറിവുമിെല്ലന്നും അന്വേഷണോദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.