പഞ്ചാബിലെ 22 കർഷക സംഘടനകൾ പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം നയിച്ച 22 കർഷക യൂനിയനുകൾ ചേർന്ന് രാഷ്ട്രീയ പാർട്ടിയുണ്ടാക്കി പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. കർഷക സമരം നയിച്ച സംയുക്ത കിസാൻ മോർച്ച(എസ്.കെ.എം) തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുേമ്പാഴാണ് അതിൽ ഭാഗഭാക്കായിരുന്ന പഞ്ചാബിലെ 33 സംഘടനകളിൽ 22 എണ്ണം ചേർന്ന് സംയുക്ത സമാജ് മോർച്ച (എസ്.എസ്.എം) ഉണ്ടാക്കിയത്.
അംഗബലംകൊണ്ട് പഞ്ചാബിലെ രണ്ടാമത്തെ വലിയ കർഷക സംഘടനയായ ഭാരതീയ കിസാൻ യൂനിയൻ (രാജേവാൾ) നേതാവും കർഷക സമരത്തിെൻറ മുഖങ്ങളിലൊന്നുമായ ബൽബീർ സിങ് രാജേവാൾ ആണ് ചണ്ഡിഗഢിൽ എസ്.എസ്.എമ്മിെൻറ പ്രഖ്യാപനം നടത്തിയത്. രാജേവാളിനൊപ്പം ഹർമീദ് സിങ് ഖാദിയാൻ, കുൽവന്ത് സിങ് സന്ധു എന്നീ കർഷക നേതാക്കളും പ്രഖ്യാപനത്തിലുണ്ടായിരുന്നു.
അേതസമയം, ഏറ്റവും വലിയ കർഷക യൂനിയനായ ഭാരതീയ കിസാൻ യൂനിയൻ (ഉഗ്രഹാൻ) കൂടാതെ ബി.കെ.യുവിെൻറ ദർശൻപാൽ, ക്രാന്തികാരി, സിദ്ധുപുർ വിഭാഗങ്ങളും അടക്കമുള്ളവർ പുതിയ രാഷ്ട്രീയ കക്ഷിക്കൊപ്പം ചേർന്നിട്ടില്ല. 70,000 അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ബി.കെ.യു(ഖാദിയാൻ) നേതാവാണ് പുതിയ പാർട്ടിയുടെ യുവനേതാവായ ഹർമീദ് സിങ് ഖാദിയാൻ. പുതിയ പാർട്ടിയിൽ ചേർന്ന ജംഹൂരി കിസാൻ സഭ നേതാവ് കുൽവന്ത് സിങ് സന്ധു നേരത്തേ സി.പി.എം നേതാവായിരുന്നു.
കർഷക സമരത്തിൽ നടത്തിയ പ്രസംഗങ്ങളിലൂടെ പഞ്ചാബിൽ ഏറെ സ്വാധീനം നേടിയ രാജേവാൾ 1970കൾ തൊട്ട് കർഷക യൂനിയനിലുണ്ട്.
ആദ്യം ഭാരതീയ കിസാൻ യൂനിയെൻറ ലോഖോവാൾ വിഭാഗത്തിലും പിന്നീട് മാൻ വിഭാഗത്തിലും പ്രവർത്തിച്ച രാജേവാൾ 2001ലാണ് സ്വന്തം നിലക്ക് ഭാരതീയ കിസാൻ യൂനിയൻ(രാജേവാൾ) രൂപവത്കരിച്ചത്. വിവിധ ജില്ലകളിൽ സ്വാധീനമുള്ള നേതാവാണ് രാജേവാൾ.
പുതിയ പാർട്ടി ആം ആദ്മി പാർട്ടിയുമായി സഖ്യ ചർച്ച നടത്തിയിട്ടില്ലെന്ന് രാജേവാൾ പറഞ്ഞു. ആപ്പുമായി സഖ്യമില്ലെങ്കിൽ പഞ്ചാബിലെ തെരഞ്ഞെടുപ്പ് പഞ്ചകോണ മത്സരമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.