Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതലക്ക് വൻതുക...

തലക്ക് വൻതുക പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികൾ ഛത്തിസ്ഗഢിൽ കീഴടങ്ങി

text_fields
bookmark_border
maoists 987987
cancel

ബിജാപുർ: തലക്ക് വൻതുക സമ്മാനം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികൾ ഛത്തിസ്ഗഢിലെ ബിജാപുരിൽ കീഴടങ്ങി. അയാതു പൂനം, പാണ്ടു കുഞ്ചം, കോസി ടാമോ, സോന കുഞ്ചം, ലിംഗേഷ് പഡം എന്നിവർക്ക് രണ്ടു ലക്ഷം രൂപ വീതം തലക്ക് ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ വർഷം ഇതുവരെയായി 107 മാവോവാദികൾ കീഴടങ്ങിയപ്പോൾ 82 പേരെ വെടിവെച്ചുകൊന്നിട്ടുണ്ട്. 143 പേർ പിടിയിലായി.

വ്യാ​ഴാ​ഴ്ച ര​ണ്ടു വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ഛത്തി​സ്ഗ​ഢി​ലെ ബ​സ്ത​ർ മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സേ​ന 30 മാ​വോ​വാ​ദി​ക​ളെ വ​ധി​ച്ചിരുന്നു. ബി​ജാ​പു​ർ ജി​ല്ല​യി​ൽ 26 മാ​വോ​വാ​ദി​ക​ളെ​യാ​ണ് വ​ധി​ച്ച​ത്. കാ​ങ്ക​റി​ൽ നാ​ലു പേ​രെ​യും ബി.​എ​സ്.​എ​ഫും സം​സ്ഥാ​ന പൊ​ലീ​സി​ലെ ​പ്ര​ത്യേ​ക​സേ​ന​യും വെ​ടി​വെ​ച്ചു കൊ​ന്നു. ബി​ജാ​പൂ​രി​ൽ ഒ​രു പൊ​ലീ​സു​കാ​ര​നും മ​രി​ച്ചു.

ബി​ജാ​പൂ​ർ, ദ​ന്തേ​വാ​ഡ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള വ​ന​ത്തി​ൽ മാ​വേ​ാവാ​ദി വി​രു​ദ്ധ ഓ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​വെ​പ്പ് ഉ​ണ്ടാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. 26 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും തോ​ക്കു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. പൊ​ലീ​സ് ജി​ല്ല റി​സ​ർ​വ് ഗാ​ർ​ഡ് (ഡി.​ആ​ർ.​ജി) യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട പൊ​ലീ​സു​കാ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoist
News Summary - 22 Maoists surrender in Chhattisgarh
Next Story
RADO