Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2023 2:34 PM IST Updated On
date_range 5 Feb 2023 2:34 PM ISTഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ; രക്ഷിതാക്കൾക്കെതിരെ കേസ്
text_fieldsbookmark_border
ലഖ്നോ: ഗാസിയാബാദിൽ ഇരുചക്ര വാഹനങ്ങൾ ഓടിച്ച് പിടിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത 22 കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മോട്ടോർ വാഹന നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രായപൂർത്തിയാകാത്തവർ ഉണ്ടാക്കുന്ന അപകടങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കാൻ അധികൃതർ രക്ഷിതാക്കളോട് നിർദേശിച്ചു.
ഐ.പി.സി സെക്ഷൻ 336ഉം മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും പ്രകാരം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ രാമാനന്ദ് കുഷ്‌വ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story