യു.പിയിൽ ബസും ട്രാക്കും കൂട്ടിയിടിച്ച് 24 പേർ മരിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ബസിന് തീപിടിച്ച് 24 പേർ മരിച്ചു. 14 പേർക്ക് പരിക്കുണ്ട്. ദേശീയപാതയിൽ വെച്ച് ലോറിയിലേക്ക് ഇടിച്ചുകയറിയ ബസിന് തീപിടിക്കുകയായിരുന്നു. ഡൽഹിയിൽ നിന്ന് ഗോണ്ടയിലേക്ക് 41 പേരുമായി പുറപ്പെട്ട സംസ്ഥാന സർക്കാർ ബസാണ് എൻ.എച്ച് 24ൽ അപകടത്തിൽെപട്ടത്. ഷാജഹാൻപുരിൽ നിന്ന് വരുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ലോറിക്കും തീപിടിച്ചു. േലാറി ഡ്രൈവർ ഒളിവിലാണ്. അഗ്നിശമനസേന ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയെങ്കിലും ഏറെ പണിെപ്പട്ടാണ് തീയണച്ചത്.
മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തനിലയിൽ കത്തിക്കരിെഞ്ഞന്ന് ബറേലി ജില്ല ആശുപത്രിയിലെ ഡോ. ശൈലേഷ് രഞ്ജൻ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരിച്ച സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം വ്യക്തമാകൂ. തിരിച്ചറിയുന്നതിന് ഡി.എൻ.എ പരിേശാധന നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നിർദേശപ്രകാരം ദുരിതാശ്വാസപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സ്ഥലത്തെത്തിയ മന്ത്രി രാജേഷ് അഗർവാൾ വ്യക്തമാക്കി. ബസിലുണ്ടായിരുന്ന മൂന്നുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ച ഒന്നിനും ഒന്നരക്കും ഇടയിലാണ് അപടമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് ജോഗേന്ദ്രകുമാർ പറഞ്ഞു. ലോറിയുമായി കൂട്ടിയിടിച്ചശേഷം ബസിെൻറ ഡീസൽടാങ്ക് തകർന്നതാണ് തീപിടിത്തത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനവും പ്രഖ്യാപിച്ചു. സംസ്ഥാനസർക്കാർ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 വീതവും നിസ്സാരപരിക്കുള്ളവർക്ക് 25,000 രൂപ വീതവും ധനസഹായം നൽകുമെന്നറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.