'അഞ്ചുമിനിറ്റ് ഓക്സിജൻ ബന്ധം വിച്ഛേദിച്ചു, 22 രോഗികൾ മരിച്ചു' -യു.പി ആശുപത്രി ഉടമയുടെ വിഡിയോക്ക് പിന്നാലെ അന്വേഷണം
text_fieldsലഖ്നോ: അത്യാസന്ന നിലയിലുള്ള രോഗികൾക്കുള്ള ഓക്സിജൻ ബന്ധം വിച്ഛേദിച്ചുവെന്ന ആശുപത്രി ഉടമയുടെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം. ഉത്തർപ്രദശേിലെ ആഗ്രയിലാണ് സംഭവം.
ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 22 രോഗികൾ മരിച്ചിരുന്നു. ഓക്സിജൻ ക്ഷമാത്തെ തുടർന്നാണ് രോഗികൾ മരിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ, മനപൂർവം രോഗികൾക്ക് ഓക്സിജൻ നൽകാതിരിക്കുകയായിരുന്നുവെന്ന തെളിവാണ് ഇപ്പോൾ പുറത്തുവന്നത്. കോവിഡ് രോഗികളും അല്ലാത്ത രോഗികളും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. ഓക്സിജൻ ലഭിക്കാതെ ആരെല്ലാം അതിജീവിക്കുമെന്ന് പരീക്ഷിക്കുന്നതിന് ഓക്സിജൻ ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉടമ വിഡിയോയിൽ പറയുന്നു.
'കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ, നിരന്തരം അഭ്യർഥിച്ചിട്ടും രോഗികളുടെ ഡിസ്ചാർജ് വാങ്ങാൻ ബന്ധുക്കൾ തയാറാകാതെ വന്നതോടെ ഞങ്ങൾ ഒരു പരീക്ഷണം/ മോക് ഡ്രിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ 26ന് രാവിലെ ഏഴുമണിയോടെ അഞ്ചുമിനിറ്റ് ഓക്സിജൻ വിതരണം നിർത്തിവെച്ചു. 22 രോഗികളുടെ ശരീരം നീലനിറമാകാൻ തുടങ്ങി. കൂടാതെ ശ്വാേസാച്ഛ്വാസം നിലക്കാനും തുടങ്ങി. ഇതോടെ അവർ ഓക്സിജൻ പിന്തുണയില്ലാതെ അതിജീവിക്കിെല്ലന്ന് മനസിലായി. ഇതോടെ മറ്റു 74 രോഗികളുടെയും ബന്ധുക്കളോട് സ്വന്തമായി ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു' -പാരാസ് ആശുപത്രി ഉടമ അരിജ്ഞയ് ജെയിൻ പറയുന്നു.
വിഡിയോ വൈറലായതോടെ ആഗ്ര ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആർ.സി. പാണ്ഡെ ഒരു കമ്മിറ്റി രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
അതേസമയം വിഡിയോ വൈറലായതോടെ വിശദീകരണവുമായി ജെയിൻ രംഗത്തെത്തിയിരുന്നു. അത്യാസന്ന നിലയിലായ രോഗികളെ കണ്ടെത്തി അവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാണ് മോക് ഡ്രിൽ സംഘടിപ്പിച്ചതെന്നായിരുന്നു ജെയിനിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.