Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെ തുടർന്ന്​...

കോവിഡിനെ തുടർന്ന്​ പരോൾ നൽകിയ 22 തടവുകാരെ കാണാനില്ലെന്ന്​ മധ്യപ്രദേശ്​ സർക്കാർ

text_fields
bookmark_border
കോവിഡിനെ തുടർന്ന്​ പരോൾ നൽകിയ 22 തടവുകാരെ കാണാനില്ലെന്ന്​ മധ്യപ്രദേശ്​ സർക്കാർ
cancel

ഭോപ്പാൽ: കോവിഡിനെ തുടർന്ന്​ പരോൾ നൽകിയ തടവുകാരിൽ 22 പേരെ കാണാനില്ലെന്ന്​ മധ്യപ്രദേശ്​ സർക്കാർ. മധ്യപ്രദേശ്​ ഹൈകോടതിയുടെ ജബൽപൂർ ബെഞ്ചിന്​ മുമ്പാകെയാണ്​ ഇക്കാര്യം ​അറിയിച്ചത്​. നേരത്തെ കോവിഡിനിടയിലും സംസ്ഥാനത്തെ ജയിലുകളിൽ തടവുപുള്ളികളുടെ എണ്ണം അധികമാണെന്ന്​ ചൂണ്ടിക്കാട്ടി മധ്യപ്രദേശ്​ ഹൈകോടതി സ്വമേധയ കേസെടുത്തിരുന്നു.

1536 പേർക്കാണ്​ കോവിഡ്​ ഒന്നാം തരംഗത്തെ തുടർന്ന്​ പരോൾ അനുവദിച്ചത്​. ഇതിൽ 22 പേരെയാണ്​ കാണാതായത്​. 13 പേർ വിവിധ കാരണങ്ങൾ കൊണ്ട്​ മരിച്ചുവെന്നും സർക്കാർ അറിയിച്ചു. ഏഴ്​ വർഷത്തിൽ കുറവ്​ ശിക്ഷ ലഭിച്ച തടവുകാർക്കാണ്​ പരോൾ അനുവദിച്ചത്​.

മധ്യപ്രദേശിലെ ജയിലുകളിൽ 28,000 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ മാത്രമാണ്​ ഉണ്ടായിരുന്നത്​. എന്നാൽ, 45,000 പേരെ ജയിലുകളിൽ പാർപ്പിച്ചിരുന്നു. 18,000 ത്തോളം തടവുകാർക്ക്​ വാക്​സിൻ നൽകിയെന്നും മധ്യപ്രദേശ്​ സർക്കാർ അവകാശപ്പെടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parole​Covid 19
News Summary - 22 Prisoners Released on Parole Amid Covid Threat in MP Have Disappeared, Govt Tells HC
Next Story