രാജസ്ഥാൻ മണപ്പുറം ശാഖയിൽ 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർന്നു
text_fieldsജയ്പുർ: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ ഉദയ്പുർ ശാഖയിൽ പട്ടാപ്പകൽ വൻ കവർച്ച.
ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർന്നു. ഉദയ്പുരിലെ സുന്ദർവാസ് റോഡിൽ പ്രവർത്തിക്കുന്ന ശാഖയിൽ തിങ്കളാഴ്ച പകലാണ് സംഭവം. ബൈക്കിലെത്തിയ അഞ്ചംഗം സംഘമാണ് കവർച്ച നടത്തിയതെന്ന് സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ വ്യക്തമാക്കിയതായി ഉദയ്പുർ പൊലീസ് സൂപ്രണ്ട് വികാസ് ശർമ പറഞ്ഞു. കവർച്ച സംഘം ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.