23 ലക്ഷം ആദിവാസി കുടുംബങ്ങൾ വനത്തിൽനിന്ന് പുറത്താകും
text_fieldsന്യൂഡൽഹി: വനത്തിൽനിന്ന് പുറത്താക്കാൻ സുപ്രീംകോടതി ഉത്തരവിട് ട ആദിവാസികളുടെ എണ്ണം 20 ലക്ഷം കവിയുമെന്ന് ആശങ്ക. കേന്ദ്ര സർക്കാറിെ ൻറ ഒത്തുകളിയാണ് ഇതിന് ഇടയാക്കിയത്. യു.പി.എ സർക്കാർ കൊണ്ടുവന്ന വ നാവകാശ നിയമപ്രകാരം 42.17 ലക്ഷം ആദിവാസി കുടുംബങ്ങൾ വനാവകാശത്തി ന് സമർപ്പിച്ച അപേക്ഷയിൽ 18.89 ലക്ഷം കുടുംബങ്ങളുടെ അപേക്ഷകൾ മാത്രം സ്വീകരിക്കുകയും മറ്റുള്ളവയെല്ലാം തള്ളുകയുമാണ് ചെയ്തത്.
സുപ്രീംകോടതി വിധി എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയാൽ രാജ്യത്തെ 23.30 ലക്ഷം ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് പുറത്താക്കേണ്ടി വരും. കേസ് ഇൗ മാസം 13ന് ഏറ്റവും ഒടുവിൽ പരിഗണിച്ചപ്പോഴും കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവിൽ കലാശിച്ചത്. മതിയായ രേഖകളില്ലാത്ത ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ പല സംസ്ഥാനങ്ങളും സുപ്രീംകോടതി നിർദേശിച്ചേപാലെ ആദിവാസികളുടെ കണക്ക് നൽകുന്നതോ ടെയാണ് എണ്ണം ഉയരുക. പല സംസ്ഥാനങ്ങളും സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ പുറന്തള്ളാനുള്ള ആദിവാസികളുടെ എണ്ണം ചേർക്കാതിരുന്നിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ സത്യവാങ്മൂലങ്ങൾ തന്നെ സമർപ്പിച്ചിട്ടില്ല.
സുപ്രീംകോടതിയുടെ നിലവിലുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടത് മധ്യപ്രദേശും കുറവ് കേരളവുമാണ്. മധ്യപ്രദേശിൽ 2,04,123 ആദിവാസി വിഭാഗങ്ങളെയും 1,50,664 വനത്തിൽ താമസിക്കുന്ന മറ്റു വിഭാഗങ്ങളെയും പുറന്തള്ളാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽനിന്ന് 894 ആദിവാസി കുടുംബങ്ങളെയും.
മധ്യപ്രദേശിന് പിറകെ ഒഡിഷയാണ് കൂടുതൽ ആദിവാസികളെ വനത്തിൽ നിന്ന് പുറത്താക്കേണ്ടത്. അവിടെ 1,22,250 ആദിവാസി കുടുംബങ്ങളെയും 26,628 മറ്റു വിഭാഗങ്ങളിൽപ്പെടുന്ന കുടുംബങ്ങളെയും ഒഴിപ്പിക്കണം. കർണാടകയിൽ മാത്രമാണ് ഗോത്രവിഭാഗങ്ങളേക്കാൾ മറ്റു വിഭാഗക്കാരായ താമസക്കാരെ വനത്തിൽനിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. കർണാടകയിൽ ആദിവാസികളായ 35,521 കുടുംബങ്ങളും 1,41,019 മറ്റു വിഭാഗക്കാരായ കുടുംബങ്ങളും പട്ടികയിലുണ്ട്.
തെലങ്കാന, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ സത്യവാങ്മൂലങ്ങളിൽ പുറത്താക്കാനുള്ളവരുടെ എണ്ണം കാണിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങൾ സത്യവാങ്മൂലങ്ങളും സമർപ്പിച്ചിട്ടില്ല. ഇവരോടും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധി നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവരും കൂടി ജൂലൈ 27ന് റിപ്പോർട്ട് സമർപ്പിക്കുേമ്പാഴാണ് രാജ്യത്ത് വനത്തിൽനിന്ന് ഒഴിപ്പിക്കാനുള്ള ആദിവാസികളുടെ യഥാർഥ കണക്ക് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.