കനത്ത മഴയും മിന്നലും; ബിഹാറിൽ 23 മരണം
text_fieldsന്യൂഡൽഹി: ഇടിമിന്നലിലും കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ബിഹാറിൽ 23 മരണം. മരിച്ചവരിൽ എട്ടു പേർ സ്ത്രീകളാണ്. ബിഹാറിെല എട്ടുജില്ലകളിലായാണ് 23 മരണം റിേപ്പാർട്ട് ചെയ്തത്.
പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് സ്ത്രീയുൾപ്പെടെ എട്ടുപേർ മരിച്ചു. ഇടിമിന്നലേറ്റ് വ്യത്യസ്ത പ്രദേശങ്ങളിലായി 18 പേരാണ് മരിച്ചത്. കിഴക്കൻ ചമ്പാരൻ ജില്ലയിൽ അഞ്ചുപേരും മൂഗർ, ബഗ്ലാപുർ, മധേപൂർ എന്നീ ജില്ലകളിൽ രണ്ടു മരണവും ജമുയി, പടിഞ്ഞാറൻ ചമ്പാരൻ, വൈശാലി, സമസ്തിപൂർ എന്നിവടങ്ങളിൽ ഒരോ മരണവുമാണ് റിപ്പോർട്ട് ചെയ്തതെന്ന് ദുരന്ത നിവാരണ വകുപ്പ് അഡീഷ്ണൽ സെക്രട്ടറി അനിരുദ്ധ് കുമാർ അറിയിച്ചു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മേയ് 30 ഒാടെ കാലവർഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒഡീഷയുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിൽ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സൂര്യതപം മൂലം 12 മരണങ്ങളാണ് ഒഡീഷയിൽ റിേപ്പാർട്ട് ചെയ്തത്. തലസ്ഥാന നഗരമായ ഡൽഹിയിൽ 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. അതേസമയം പല സംസ്ഥാനങ്ങളിലും മഴ കിട്ടി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.