ഉത്തർപ്രദേശിൽ വിദ്യാർഥിനി പാർട്ടിക്കിടെ വെടിയേറ്റ് മരിച്ചു
text_fieldsലഖ്‌നോ: ഉത്തർപ്രദേശിൽ ബി.ബി.ഡി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനി പാർട്ടിക്കിടെ തലയിൽ വെടിയേറ്റ് മരിച്ചു. ബി.കോം (ഓണേഴ്‌സ്) വിദ്യാർഥിനിയായ നിഷ്ത ത്രിപാഠി (23)യാണ് മരിച്ചത്. ലക്‌നോവിലെ ചിൻഹട്ട് ഏരിയയിലെ ദയാൽ റെസിഡൻസിയിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30തോടെയാണ് സംഭവം.
സുഹൃത്ത് ആദിത്യ പഥക് വിളിച്ചതനുസരിച്ചാണ് പെൺകുട്ടി ലഖ്‌നൗവിലെ ചിൻഹട്ട് പ്രദേശത്തെ ദയാൽ റെസിഡൻസിയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. അബദ്ധത്തിൽ വെടിയുതിർത്തതാണോ അതോ ഗൂഢാലോചനയുടെ ഭാഗമായാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
നിഷ്തയെ കൂടാതെ നിരവധി വിദ്യാർഥികൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ ആദിത്യ പഥകിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്നാണ് മരണവിവരം അറിഞ്ഞതെന്നും പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.