Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഛത്തീസ്​ഗഢിൽ മാവോവാദി ആക്രമണം: വീരമൃത്യു വരിച്ച 24 സുരക്ഷ ഉദ്യോഗസ്​ഥരുടെ മൃതദേഹം കണ്ടെത്തി
cancel
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്​ഗഢിൽ മാവോവാദി...

ഛത്തീസ്​ഗഢിൽ മാവോവാദി ആക്രമണം: വീരമൃത്യു വരിച്ച 24 സുരക്ഷ ഉദ്യോഗസ്​ഥരുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border

റായ്​പൂർ: ഛത്തീസ്​ഗഢിലെ ബസ്​താർ മേഖലയിൽ മാവോവാദികൾ നടത്തിയ ആക്രമണത്തിൽ 24 സുരക്ഷ ഉദ്യോഗസ്​ഥർ കൊല്ലപ്പെട്ടു. ബിജാപൂർ, സുക്​മ ജില്ലകൾ അതിരു പങ്കിടുന്ന ടെറാം വനങ്ങളിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. 32 സൈനികർക്ക്​ പരിക്കേറ്റു. ഒരാളെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്​. മരണസംഖ്യ ബിജാപൂർ പൊലീസ്​ സൂപ്രണ്ട്​ കമലോചൻ കശ്യപ്​ സ്​ഥിരീകരിച്ചു. കാണാതായ സുരക്ഷ ഉദ്യോഗസ്​ഥരുടെ എണ്ണം കൂടിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മാവോയിസ്റ്റുകളും സംഭവത്തിൽ കൊല്ലപ്പെട്ടതായാണ്​ കരുതുന്നത്​.

ശനിയാഴ്ചയാണ് ​ദക്ഷിണ ബസ്​താൻ വനമേഖലയിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് 2,000 പേരടങ്ങുന്ന സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെ 12 മണിയോടെ ആക്രമണം നടക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിക്കുകയും 24 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തതായിട്ടായിരുന്നു​ പ്രാഥമിക വിവരം. പിന്നീട്​ നടന്ന തെരച്ചിലിലാണ്​ ​കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്​. കോബ്ര യൂനിറ്റ്, സി.ആർ.പി.എഫ്, ഡിസ്ട്രിക് റിസർവ് ഗാർഡ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്.

ഒരു വനിതാ മാവോവാദിയുടെ മൃതദേഹവും സ്ഥലത്തുനിന്ന് കണ്ടെത്തിയതായി സി.ആർ.പി.എഫ് വ്യക്തമാക്കി. മാവോവാദികൾക്കായിപ്രദേശത്ത് തെരച്ചിൽ ഊർജിതമായി തുടരുകയാണ്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് എത്തിക്കുകയാണ് അധകൃതർ.

സി.പി.ഐ (മാവോയിസ്റ്റ്​) നേതാവ്​ മഡ്​വി ഹിദ്​മയെ കുറിച്ച്​ രഹസ്യ ​വിവരത്തിനു പിന്നാലെ 10 ദിവസമായി പ്രദേശത്ത്​ സുരക്ഷ സേന നിരീക്ഷണം ശക്​തമാക്കിയിട്ടുണ്ട്​. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു ശനിയാഴ്ചത്തെ സു​രക്ഷ സേനയുടെ നീക്കം.

മാവോവാദികൾ നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ എന്നിവർ നടുക്കം രേഖപ്പെടുത്തി.

2013ൽ നടന്ന സമാന ആക്രമണത്തിൽ ഛത്തീസ്​ഗഢ്​ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപെടെ 30 പേർ നക്​സൽ ആക്രമണത്തിൽ കൊല്ല​െപ്പട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhMaoistssecurity personnel
News Summary - 24 bodies of security personnel found at Chhattisgarh encounter site
Next Story