24 ലക്ഷം ഒഴിവുകൾ നികത്താതെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് തൊഴിൽ പ്രതിസന്ധി രൂക്ഷമായിട്ടും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ 24 ലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നതെന്ന് പാർലമെൻറിലെ വിവിധ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ഒഴിഞ്ഞുകിടക്കുന്നത് അധ്യാപക തസ്തികകളാണ്. വിവിധ സംസ്ഥാനങ്ങളിലായി പ്രാഥമിക വിദ്യാലയങ്ങളില്‍ ഒമ്പതു ലക്ഷവും സെക്കൻഡറി സ്കൂളുകളില്‍ 1.1 ലക്ഷവും അധ്യാപക ഒഴിവുകളാണ് നികത്താനുള്ളതെന്ന് ഫെബ്രുവരി എട്ടിന് രാജ്യസഭയിലെ ഒരു ചോദ്യത്തിന് കേന്ദ്രം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
സർവശിക്ഷ അഭിയാനാണ് ഇതുസംബന്ധിച്ച കണക്കുകൾ ക്രോഡീകരിച്ചത്. പൊലീസ് സേനയുമായി ബന്ധപ്പെട്ട് മാർച്ച് 27ന് ലോക്സഭയിലെ ചോദ്യത്തിന് 5.4 ലക്ഷം ഒഴിവുകളാണ് നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്നതെന്ന് കേന്ദ്രം മറുപടി നൽകി. ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡെവലപ്മെൻറിെൻറ കണക്കുപ്രകാരം സിവില്‍ പൊലീസിലും ജില്ല സായുധസേനയിലുമായി 4.4 ലക്ഷം ഒഴിവുണ്ട്. സംസ്ഥാന സായുധ പൊലീസ് സേനകളില്‍ 90,000 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
കൂടാതെ, മാർച്ച് 26ന് രാജ്യസഭയിൽ ഇന്ത്യൻ റെയിൽവേയിൽ നോൺ ഗസറ്റഡ് ജീവനക്കാരുടെ 2.5 ലക്ഷം ഒഴിവുകൾ നിയമനം നടത്താതെയുെണ്ടന്നും കേന്ദ്രം വ്യക്തമാക്കി. കൂടാതെ, അംഗൻവാടികളിൽ 2.2 ലക്ഷം, അര്‍ധ സൈനികവിഭാഗത്തില്‍ 61,509, മൂന്ന് പ്രതിരോധസേനകളിലായി 62,084, ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാർ, വിദഗ്ധര്‍ എന്നിവരുടെ 16,000 ഒഴിവുകള്‍ ഉള്‍പ്പെടെ വിവിധ ജീവനക്കാരുടെ 1.5 ലക്ഷം, തപാൽ വകുപ്പിൽ 53,263, വിവിധ എയിംസുകളിൽ 21,740, കോടതികൾ 5853 എന്നിങ്ങനെ ഒഴിവുകളാണ് കേന്ദ്ര, സംസ്ഥാനങ്ങളിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.