ഇരുമ്പുവില കുതിച്ചതോടെ മാൻഹോൾ അടപ്പുകൾക്കും രക്ഷയില്ല; ആക്രിക്കടകളിൽ തിരഞ്ഞുമടുത്ത് അധികൃതർ
text_fieldsപുണെ: ഇരുമ്പിന് നല്ല വില ലഭിക്കാൻ തുടങ്ങിയതോടെ മാൻഹോളുകൾക്കും രക്ഷയില്ല. അധികൃതർ റോഡിലെ മാൻഹോളുകൾ അടച്ചിരുന്ന ഇരുമ്പിന്‍റെ കവറുകൾ ആക്രി വിലക്ക് വിൽക്കുന്നതിനായി മോഷ്ടിക്കുന്നവരുടെ എണ്ണം വ്യാപകമാകുകയാണ്.
കഴിഞ്ഞ 20 ദിവസത്തിനിടെ പുണെ ബനേറിലെ വിവിധ റോഡുകളിലായി 20ൽ അധികം മാൻഹോളിന്‍റെ ഇരുമ്പ് കവറുകളാണ് മോഷണം പോയത്.
ജൂൺ 12നും ജൂലൈ ആറിനും ഇടയിൽ അഭിമൻശ്രി ചൗക്ക് പ്രദേശത്തുനിന്ന് 560 കിലോഗ്രാം വരുന്ന ഏഴു മാൻഹോൾ അടപ്പുകളാണ് മോഷ്ടാക്കൾ കവർന്നത്.
ഗ്രീൻ പാർക്ക് ഹോട്ടൽ മുതൽ രാധ ചൗക്ക് വരെയുള്ള റോഡിൽനിന്ന് 640 കിലോ വരുന്ന എട്ടു കവറുകളും മോഷ്ടാക്കൾ കടത്തിെകാണ്ടുപോയി വിറ്റിരുന്നു. സാവിത്രിഭായ് ഫൂലെ പുണെ യൂനിവേഴ്സിറ്റി ജങ്ഷനും മസോബ ചൗക്കിനും ഇടയിലെ 720 കിലോ വരുന്ന ഒമ്പത് കവറുകളും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയിരുന്നു.
19,200 രൂപയുടെ 24 കവറുകളാണ് ഇത്തരത്തിൽ കവർന്നത്. ഇവക്ക് ഇരുമ്പ് വില ലഭിക്കുന്നതോടെയാണ് മോഷണം പതിവാകുന്നത്. രൂപമാറ്റം വരുത്തിയ ശേഷമാണ് ഇവയുടെ വിൽപ്പന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.