ഓക്സിജൻ നിലച്ചു; കർണാടകയിലെ ആശുപത്രിയിൽ രണ്ടുമണിക്കൂറിനിടെ മരിച്ചത് 24 പേർ
text_fieldsബംഗളൂരു: കർണാടകയിലെ ചാമരാജനഗർ ജില്ല ആശുപത്രിയിൽ രണ്ടു മണിക്കൂറിനിടെ മരിച്ചത് കോവിഡ് രോഗികൾ ഉൾപ്പെടെ 24 പേർ. ഓക്സിജൻ നിലച്ചതിനെ തുടർന്നാണ് മരണമെന്നാണ് വിവരം.
മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലമാണ് രോഗികൾ മരിച്ചതെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി സുരേഷ് കുമാർ പറഞ്ഞു. ചാമരാജനഗർ ജില്ല ആശുപത്രിയിൽ ഓക്സിജൻ നിലച്ചതിനെ തുടർന്ന് കോവിഡ് രോഗികൾ ഉൾപ്പെടെ 24 പേർ രണ്ടു മണിക്കൂറിനുള്ളിൽ മരിച്ചു. അന്തിമ റിേപ്പാർട്ട് വന്നാൽ മാത്രമേ യഥാർഥ വിവരം ലഭ്യമാകുവെന്നും മന്ത്രി പറഞ്ഞു.
രാത്രി 12 മണിക്കും രണ്ടുമണിക്കും ഇടയിലായിരുന്നു മരണം. ആശുപത്രിയിൽ 144 രോഗികളാണ് ചികിത്സയിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗികളാണ് ഇവരിൽ പലരും. സംഭവത്തിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു.
കർണാടകയിൽ കഴിഞ്ഞദിവസം 37,733 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 217 മരണവും സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ രോഗവ്യാപനം രൂക്ഷമാണെന്നാണ് വിവരം. ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.