ശ്രീനഗറിൽ 24 ഭീകരർ തമ്പടിച്ചു –അധികൃതർ
text_fieldsശ്രീനഗർ: ശ്രീനഗറിലും പരിസരത്തുമായി 24 ഭീകരർ തമ്പടിച്ചതായി വിവരം. ഇവർ ചിലയിടങ്ങ ളിൽ കടയുടമകളെ ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ സുരക്ഷ സേന അതിജാഗ്രത പുലർത്തുകയാണ്. കടതുറക്കരുതെന്ന് ഭീകരർ ഭീഷണിപ്പെടുത്തുകയാണ്. ഇവർ ചിലയിടങ്ങളിൽ സ്വച്ഛവിഹാരം നടത്തുന്നതായും റിപ്പോർട്ടുണ്ട്. പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഭീകരവിരുദ്ധ നീക്കം മന്ദഗതിയിലാണെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു.
ആഗസ്റ്റ് അഞ്ചിനുശേഷം രണ്ടുതവണ മാത്രമാണ് ഭീകരവിരുദ്ധ വേട്ട നടന്നത്. അഞ്ചാർ ലെയ്ക്, സൗറ എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ നഗരത്തിലെ ചില മേഖലകളിൽ ഭീകരർ ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. കടുത്ത നടപടി പ്രക്ഷോഭങ്ങൾക്ക് വഴിമാറുമെന്നതിനാൽ കരുതലോടെയാണ് അധികൃതർ നീങ്ങുന്നത്.
ഭീകരർ വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത് എന്നാണ് കരുതുന്നത്. അവരുടെ സാന്നിധ്യമുണ്ടായിട്ടും ഏറ്റുമുട്ടലുകളില്ലാത്തത് ഇതിെൻറ ഭാഗമാണെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. നഗരത്തിൽ ഹർത്താൽ പ്രതീതി തുടരുകയാണ്.
കടയുടമകളോടും മാധ്യമ സ്ഥാപനങ്ങളോടും അവരുടെ മുന്നിലുള്ള സി.സി.ടി.വി കാമറകൾ ഓഫാക്കാൻ നിർദേശിച്ചതായും പറയപ്പെടുന്നു. ഷോപ്പിയാനിൽ ശനിയാഴ്ച തുറന്ന വാഹന വർക്ഷോപ്പ് ഭീകരർ കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.