െതലങ്കാനയിൽ കർഷകർക്ക് 24 മണിക്കൂറും വൈദ്യുതി സൗജന്യം
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ കർഷകർക്ക് പുതുവത്സര സമ്മാനം സൗജന്യ വൈദ്യുതി. കാർഷികാവശ്യങ്ങൾക്ക് 24 മണിക്കൂറും വൈദ്യുതി സൗജന്യമായി നൽകുമെന്ന് തെലങ്കാന രാഷ്ട്ര സമിതി സർക്കാർ അറിയിച്ചു.
കർഷകരുടെ ദുരിതങ്ങൾക്ക് അറുതിവരുത്താൻ വൈദ്യുതോർജത്തെ വിനിയോഗിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് തെലങ്കാനയെന്നും പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ സർക്കാർ അവകാശപ്പെട്ടു. ഡിസംബർ 31ന് അർധരാത്രി മുതൽ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പുതിയ പവർ ലൈനുകൾ, ട്രാൻസ്ഫോർമറുകൾ, സബ് സ്റ്റേഷൻ തുടങ്ങിയ വിപുലമായ സംവിധാനങ്ങൾ സ്ഥാപിക്കാൻ 12,610 കോടി രൂപ ചെലവഴിച്ചതായും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.