പട്നയിൽ മുതിർന്ന ബി.ജെ.പി നേതാക്കൾക്ക് കോവിഡ്; രോഗവ്യാപന കേന്ദ്രമായി പാർട്ടി ആസ്ഥാനം
text_fieldsപട്ന: ബിഹാറിൽ മുതിർന്ന പാർട്ടി നേതാക്കൾക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ബി.ജെ.പി നേതൃത്വം ആശങ്കയിൽ. ബി.ജെ.പി ഓർഗനൈസേഷനൽ സെക്രട്ടറി നാഗേന്ദ്ര നാഥ്, ജനറൽ സെക്രട്ടറി ദേവേഷ് കുമാർ, വൈസ് പ്രസിഡൻറ് രാധാമോഹൻ ശർമ എന്നിവരും കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. സംസ്ഥാനത്ത് കൂടുതൽ പേരിലേക്ക് കോവിഡ് പടരുന്ന സാഹചര്യത്തിൽ ജൂലൈ 31 വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഗ്രാമപ്രദേശങ്ങളെ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കും.
75ഓളം ബി.ജെ.പി നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു. അതേസമയം 25 നേതാക്കൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബി.ജെ.പി വക്താവ് രജിനി രജ്ഞൻ പട്ടേൽ അറിയിച്ചു.
പട്നയിലെ വീർചന്ദ് പട്ടേൽ മാർഗിലാണ് ബി.ജെ.പി ആസ്ഥാനം. ഇവിടെവെച്ച് തിങ്കളാഴ്ച നടത്തിയ ബി.ജെ.പി യോഗത്തിലാണ് നേതാക്കൾക്ക് കോവിഡ് പടർന്നതെന്നാണ് വിവരം. കോവിഡ് ബാധിതർ യോഗത്തിൽ പെങ്കടുത്തതായി വിവരമുണ്ടെന്ന് പട്ടേൽ അറിയിച്ചു. 75 േപരുടെ സാമ്പിളുകൾ പരിശോധനക്ക് എടുത്തു. ഇതിൽ 25 എണ്ണം പോസിറ്റീവായി. ബാക്കിയുള്ളവരുടെ ഫലം ലഭിക്കാനുണ്ടെന്നും പട്ടേൽ കൂട്ടിച്ചേർത്തു.
ബിഹാർ തെരഞ്ഞെടുപ്പ് അടുത്തതോടെ അമിത് ഷായുടെ വിർച്വൽ റാലികൾ ആസൂത്രണം ചെയ്യുന്നത് ബി.ജെ.പി ആസ്ഥാനത്തായിരുന്നു. ജൂൺ ഒമ്പതുമുതൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലിരുന്ന് ഇ -റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നിരവധി ബി.ജെ.പി മന്ത്രിമാരും മുതിർന്ന നേതാക്കളും ജില്ല നേതാക്കളും ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് എത്തുകയും ചെയ്തു. സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രധാന ഓഫിസാണ് ഇപ്പോൾ കോവിഡ് കേന്ദ്രമായി മാറിയത്. എന്നാൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇ റാലികളുമായി ഇതിന് ബന്ധമില്ലെന്ന് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.