രാജ്യത്ത് രോഗബാധിതർ കാൽ കോടി; പ്രതിദിന മരണം വീണ്ടും ആയിരത്തിലേറെ
text_fieldsന്യൂഡൽഹി: പ്രതിദിന മരണം വീണ്ടും ആയിരം കവിഞ്ഞതിെൻറ ആശങ്കക്കിടെ, രാജ്യത്ത് കോവിഡ് ബാധിതർ കാൽ കോടി കവിഞ്ഞു. കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതുള്ള ഇന്ത്യ, ഏറ്റവും കൂടുതൽ പേർ മരിച്ച നാലാമത്തെ രാജ്യവുമായി. യു.എസ് (1,70,422), ബ്രസീൽ (1,05,564), മെക്സികോ (55,293) എന്നിവയാണ് ഇന്ത്യക്കു മുന്നിലുള്ളത്.
രാജ്യത്തെ മരണസംഖ്യ അരലക്ഷത്തോടടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 64,553 കേസുകൾ. ചികിത്സയിലുള്ള 6.6 ലക്ഷം പേരടക്കം 24.61 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 17.52 ലക്ഷം പേർ രോഗമുക്തരായി; 71.17 ശതമാനം.
വ്യാഴാഴ്ച മരിച്ച 1007 പേരടക്കം മരണസംഖ്യ 48,040 ആയി. മരണനിരക്ക് 1.95 ശതമാനം. 2.77 കോടി സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 8.49 ലക്ഷം സാമ്പിളുകൾ പരിശോധിച്ച് പ്രതിദിന പരിശോധന 10 ലക്ഷത്തിലേക്കുള്ള വഴിയിലാെണന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.