ഡൽഹിയിൽ 25 മുസ്‍ലിംവീടുകൾ കൂടി തകർത്തു; പൊലീസ് ക്രൂരമായി പെരുമാറിയെന്ന് സ്ത്രീകൾ
text_fieldsഡൽഹി വികസന സമിതിയും ഡൽഹി പൊലീസും ചേർന്ന് 25 മുസ്‍ലിം വീടുകൾ കൂടി പൊളിച്ചുനീക്കി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് വിശ്വാസികൾ പോയ സമയം നോക്കിയാണ് അധികൃതർ വീടുകൾ തകർക്കാൻ എത്തിയത്. പൊലീസ് തങ്ങളോട് വളരെ മോശം രീതിയിൽ പെരുമാറിയെന്ന് വീട്ടുടമകളായ സ്ത്രീകൾ പറഞ്ഞു.
ഖരക് റിവാര സത്ബാരി മേഖലയിലാണ് സംഭവം. സംഭവത്തിനിടെ ഏതാനും സ്ത്രീകൾക്ക് പൊലീസ് ക്രൂരത നേരിട്ടതായി സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ സന്നദ്ധ പ്രവർത്തകരിലൊരാൾ പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്തു. ഭൂമി സ്വകാര്യ ഇടപാടുകാരന്റെതാണെന്നാണ് പൊലീസ് അവകാശപ്പെട്ടെന്നും തുടർന്ന് മുന്നറിയിപ്പില്ലാതെ തകർക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. "ഇതുവരെ പ്രദേശത്ത് ഒരു സർവേയും നടത്തിയിട്ടില്ല. ഒരു നടപടി ക്രമങ്ങളും പാലിച്ചിട്ടില്ല" -ആക്ടിവിസ്റ്റ് അനുപ്രദയെ ഉദ്ധരിച്ച് മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ മുസ്‌ലിംകളുടേതിന് സമാനമായ അധികാരികളുടെ രോഷം നേരിടേണ്ടിവരുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ താമസക്കാരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ആം ആദ്മി പാർട്ടി നേതാവ് കർത്താർ സിംഗാണ് പ്രദേശത്തെ എം.എൽ.എ. അദ്ദേഹവും വിഷയത്തിൽ ഇതുവരെ താമസക്കാർക്കായി ഇടപെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.