ആഗസ്ത് ക്രാന്തി രാജധാനി എക്സ്പ്രസിൽ വൻ കൊള്ള
text_fieldsന്യൂഡൽഹി: മുംബൈ^ഡൽഹി ആഗസ്ത് ക്രാന്തി രാജധാനി എക്സ്പ്രസിൽ യാത്രക്കാരെ കൊള്ളയടിച്ചു. പണവും വിലകൂടിയ വസ്തുക്കളുമടക്കം 10-15 ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടതായാണ് പരാതി. മധ്യപ്രദേശിലെ രത്ലാമിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ രണ്ടിനും മൂന്നിനുമിടക്ക് ഏഴ് എ.സി ടു ടയർ, ത്രീ ടയർ കോച്ചുകളിലാണ് മോഷണം നടന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
റെയിൽവേ പൊലീസിെൻറ മൂന്നംഗസംഘം മോഷണ േകസ് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ കോട്ടയിലെത്തിയ ശേഷമാണ് ആളുകൾ മോഷണം നടന്നതായി അറിയുന്നത്. തങ്ങളുടെ പഴ്സും ഹാൻഡ് ബാഗുകളും കാലിയാക്കി ബാത്റൂമിലും മറ്റും ഉപേക്ഷിച്ച നിലയിൽ കെണ്ടത്തുകയായിരുന്നു. പണം, െഎ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആധാർ കാർഡ് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. 11ഒാളം എഫ്.െഎ.ആറുകളാണ് സംഭവത്തിൽ നിസാമുദ്ദീൻ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.
മോഷണം കണ്ടെത്തുന്നതിനായി കോച്ചുകളിൽ സി.സി.ടി.വി കാമറകൾ ഘടിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.