Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോയിഡയിൽ 25 കാരിയെ...

നോയിഡയിൽ 25 കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
നോയിഡയിൽ 25 കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി
cancel

ന്യൂഡൽഹി: നോയിഡയിൽ 24കാരിയെ ബലമായി കാറിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്​ത്​ പുറത്തേക്ക്​ വലിച്ചെറിഞ്ഞു. ഗോൾഫ്​ കോഴ്​സ്​ മെട്രോസ്​റ്റേഷന്​ സമീപം വെള്ളിയാഴ്​ച അർധരാത്രിയാണ്​ സംഭവം. 

വൈകീട്ട്​ 6.30ന്​ ഒാ​േട്ടാറിക്ഷ കാത്തുനിൽക്കുകയായിരുന്ന യുവതിക്കരികിൽ കാർ നിർത്തി രണ്ടുപേർ ബലമായി വലിച്ചുകയറ്റുകയായിരുന്നു. ഡൽഹിയിലെയും നോയിഡയിലെയും വിവിധയിടങ്ങളിൽ യുവതിയുമായി കാറിൽ സഞ്ചരിച്ച പ്രതികൾ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ സിറ്റി പൊലീസ്​ സൂപ്രണ്ട്​ അരുൺകുമാർ സിങ്​ പറഞ്ഞു. 

അബോധാവസ്​ഥയിൽ കണ്ടെത്തിയ യുവതിയെ പൊലീസാണ്​​ ആശുപത്രിയിലെത്തിച്ചത്​. നോയിഡ പൊലീസ്​ കേസെടുത്തു​. യുവതി വൈദ്യപരിശോധനക്ക്​ സമ്മതിച്ചില്ലെന്നും മൊബൈൽഫോൺ കൈമാറാൻ തയാറായില്ലെന്നും പൊലീസ്​ പറഞ്ഞു. അതേസമയം, യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയ സ്​ഥലത്തിന്​ സമീപത്ത്​ നിന്നുള്ള സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യം വൈറലായി. ഒരു പൊലീസുകാരൻ പൊലീസ്​ വാനിൽ ഉറങ്ങുന്ന ദൃശ്യമാണിത്​. ബലാത്സംഗം നടന്ന സമയത്തിന്​ തൊട്ടുടനെയുള്ള ദൃശ്യമാണിത്​. 

മേയ്​ 29ന്​ ഗുരുഗ്രാമിലും യുവതി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഒാ​േട്ടാറിക്ഷ ഡ്രൈവറും മറ്റ്​ രണ്ടുപേരും ക്രൂരമായി ബലാത്സംഗം ചെയ്​ത്​ യുവതിയെയും പെൺകുട്ടിയെയും നടപ്പാതയിലേക്ക്​ വലിച്ചെറിഞ്ഞ്​ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KidnappednoidaGang-RapedMoving Car
News Summary - 25-Year-Old Woman Allegedly Kidnapped, Gang-Raped In Moving Car In Noida– India news
Next Story